Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമ്മയ്ക്ക് സർപ്രൈസ് നൽകി കളക്ടർ അനുപമ; വിരമിക്കുന്ന ദേവസ്വം ജീവനക്കാരുടെ യാത്രയയപ്പ് ചടങ്ങിലേക്ക് കളക്ടർ എത്തിയത് അപ്രതീക്ഷിതമായി; ദേവസ്വം മരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ടി വി രമണിയുടെ യാത്രയയപ്പ് ചടങ്ങിനെത്തിയ മകൾ ടി വി അനുപമ പങ്കുവെച്ചത് അമ്മയുടെ കഠിനാധ്വാനത്തിന്റെ ഓർമ്മകൾ

അമ്മയ്ക്ക് സർപ്രൈസ് നൽകി കളക്ടർ അനുപമ; വിരമിക്കുന്ന ദേവസ്വം ജീവനക്കാരുടെ യാത്രയയപ്പ് ചടങ്ങിലേക്ക് കളക്ടർ എത്തിയത് അപ്രതീക്ഷിതമായി; ദേവസ്വം മരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ടി വി രമണിയുടെ യാത്രയയപ്പ് ചടങ്ങിനെത്തിയ മകൾ ടി വി അനുപമ പങ്കുവെച്ചത് അമ്മയുടെ കഠിനാധ്വാനത്തിന്റെ ഓർമ്മകൾ

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ജീവനക്കാരുടെ യാത്രയയപ്പ് ചടങ്ങിലേക്ക് അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി. ജില്ലാ കളക്ടർ ടി വി അനുപമ. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായല്ല അനുപമ എത്തിയത്. അമ്മയുടെ യാത്രയയപ്പ് ചടങ്ങിൽ പങ്കുകൊള്ളാനെത്തിയ മകളായാണ് അനുപമ ചടങ്ങിനെത്തിയത്.

ദേവസ്വം മരാമത്ത് വിഭാഗത്തിൽനിന്ന് വിരമിക്കുന്ന അസി. എക്‌സി. എൻജിനീയർ ടി.വി. രമണിയുടെ മകളാണ് ടി.വി. അനുപമ. ഈ വർഷം വിരമിക്കുന്ന 13 പേരുടെ യാത്രയയപ്പ് ചടങ്ങ് ഇന്നലെ ഉച്ചതിരിഞ്ഞാണ് സംഘടിപ്പിച്ചിരുന്നത്. ഗുരുവായൂർ ദേവസ്വത്തിൽനിന്ന് വിരമിക്കുന്നവരുടെ യാത്രയയപ്പ് ചടങ്ങിലേക്ക് തൃശ്ശൂർ ജില്ലാ കളക്ടർ ടി.വി. അനുപമ എത്തിയത് യാതൊരു മുന്നറിയിപ്പുകളില്ലാതെയാണ്. വിരമിക്കുന്നവരുടെ കൂട്ടത്തിൽ അമ്മകൂടി ഉണ്ടായിരുന്നതിനാൽ കളക്ടറായല്ല, മകളായിട്ടായിരുന്നു അനുപമയുടെ വരവ്.

അമ്മയ്ക്കുള്ള 'സർപ്രൈസ്' കൂടിയായിരുന്നു ചടങ്ങിൽ അനുപമയുടെ സാന്നിധ്യം. താൻ സദസ്സിൽ ഇരുന്നോളാമെന്ന് അനുപമ അഭ്യർത്ഥിച്ചെങ്കിലും സംഘാടകർ സമ്മതിച്ചില്ല. അവരെ നിർബന്ധപൂർവം വേദിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അമ്മയെ പൊന്നാട അണിയിക്കാൻ ക്ഷണിച്ചപ്പോഴും അനുപമ വിട്ടുനിന്നു. അത് ചെയർമാൻ നിർവഹിച്ചാൽ മതിയെന്നും ആശംസാപ്രസംഗം നടത്താമെന്നും അവർ പറഞ്ഞു.

തന്നെ ഇത്രയും വലിയനിലയിലേക്കെത്തിച്ചത് അമ്മയുടെ കഠിനധ്വാനമായിരുന്നുവെന്ന് അനുപമ പറഞ്ഞു. അമ്മയ്ക്ക് കിട്ടുന്ന ശമ്പളംകൊണ്ടാണ് താൻ പഠിച്ച് കളക്ടറായതെന്നും അതിന് ദേവസ്വത്തോടുള്ള കടപ്പാട് എന്നും മനസ്സിലുണ്ടാകുമെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP