Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

മുല്ലപ്പള്ളി സജീഷിനെ വിളിച്ചത് തന്റെ സാന്നിധ്യത്തിൽ; സിസ്റ്റർ ലിനി മരിച്ചതിന്റെ പിറ്റേദിവസം വീട്ടിൽ എത്തുകയും ചെയ്തു; മുപ്പള്ളിയുമായി സംസാരിച്ചത് സജീഷ് മറന്നു പോയതായിരിക്കാമെന്ന് ടി സിദ്ദിഖ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രൻ നിപ വൈറസ് ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിനെ വിളിച്ചത് തന്റെ സാന്നിധ്യത്തിലായിരുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്. ലിനി മരിച്ച പിറ്റേന്ന് തന്നെ താൻ അവരുടെ വീട്ടിൽ എത്തിയിരുന്നു. കോൺഗ്രസ് നേതാവ് ജിതേഷും തന്റെ കൂടെയുണ്ടായിരുന്നു. ജിതേഷിന്റെ ഫോണിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ സജീഷുമായി സംസാരിച്ചത്. ആ സന്ദർഭത്തിന്റെ പ്രയാസത്തിലായതിനാൽ സജീഷ് മുല്ലപ്പള്ളി വിളിച്ച കാര്യം മറന്നു പോയതാണെങ്കിൽ ഇതു സംബന്ധിച്ച് താനിനി ഒന്നും പറയില്ല.

അതേസമയം, സജീഷ് ഓർമ സി.പിഎമ്മിന് പണയം വെച്ച് രാഷ്ട്രീയ പ്രസ്താവന നടത്തുകയാണെങ്കിൽ അതിനെ രാഷ്ട്രീയമായി നേരിടും. ആരോഗ്യ മന്ത്രിയെ കുറിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ രാഷ്ട്രീയ പ്രസ്താവനയുടെ പേരിൽ അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും ടി. സിദ്ദീഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP