Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202415Saturday

മരിക്കണമെങ്കിൽ എറണാകുളത്ത് പോയി മരിക്കണമെന്ന് വിനുവും ഷൗക്കത്തും ഖേദവും രോഷവും പ്രകടിപ്പിക്കുന്നതു കണ്ടു; ഇത് വളരെ ശരിയാണ്: മാമുക്കോയയ്ക്ക് സിനിമാ ലോകം അർഹമായ ആദരവ് നൽകിയില്ലെന്ന ആരോപണത്തിൽ ടി പത്മനാഭൻ

മരിക്കണമെങ്കിൽ എറണാകുളത്ത് പോയി മരിക്കണമെന്ന് വിനുവും ഷൗക്കത്തും ഖേദവും രോഷവും പ്രകടിപ്പിക്കുന്നതു കണ്ടു; ഇത് വളരെ ശരിയാണ്: മാമുക്കോയയ്ക്ക് സിനിമാ ലോകം അർഹമായ ആദരവ് നൽകിയില്ലെന്ന ആരോപണത്തിൽ ടി പത്മനാഭൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മാമുക്കോയയ്ക്ക് സിനിമാ ലോകം അർഹമായ ആദരവ് കൊടുത്തില്ലെന്ന സംവിധായകരായ വി എൻ വിനുവിന്റെയും, ആര്യാടൻ ഷൗക്കത്തിന്റെയും വിമർശനം ശരിവച്ച് എഴുത്തുകാരൻ ടി പത്മനാഭൻ.

'മാമുക്കോയയെ അദ്ദേഹത്തിന്റെ കബർസ്ഥാനിലേക്കുള്ള യാത്രയിലോ കബറടക്കത്തിലോ വേണ്ടവിധം ആദരിക്കുവാൻ ഒരു സിനിമാക്കാരനും വന്നിട്ടില്ല എന്നതിൽ സിനിമാ സംവിധായകൻ വിനുവും ആര്യാടൻ ഷൗക്കത്തും ഖേദവും രോഷവും പ്രകടിപ്പിക്കുന്നതു കണ്ടു. ഇത് വളരെ ശരിയാണ്. വിനു പറഞ്ഞു, മരിക്കണമെങ്കിൽ എറണാകുളത്തു പോയി മരിക്കണമെന്ന്. പണ്ട് വേറൊരു സന്ദർഭത്തിൽ പ്രശസ്ത നടനും സംവിധായകനുമായ രഞ്ജിത്തും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. മരിക്കണമെങ്കിൽ എറണാകുളത്തു പോയി മരിക്കണമെന്ന്. ഇതൊക്കെ സത്യമാണ്.' പത്മനാഭൻ പറഞ്ഞു.

'വേറൊന്നും ഞാൻ ഈ അവസരത്തിൽ പറയുന്നില്ല. മാമുക്കോയയുടെ മരണ വാർത്ത ടെലികാസ്റ്റ് ചെയ്തപ്പോൾ സ്ഥിരമായി ഒരു ചാനലിൽ വന്നുകൊണ്ടിരുന്ന രണ്ട് വാക്കുകളിൽ ഒന്ന് വൈക്കം മുഹമ്മദ് ബഷീറായിരുന്നു. മറ്റൊന്ന് കേരളത്തിലെ അതിപ്രശസ്തനായ വ്യക്തിയാണ്. ഇരുവരും മാമുക്കോയയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. ആ മറ്റൊരു വ്യക്തി കോഴിക്കോട്ട് തന്നെയുള്ള ആളാണ്. അയാൾ വന്നിട്ടില്ല എന്നതുപോലെതന്നെ മരണത്തിൽ എന്തെങ്കിലും ഒരു വാചകം പറഞ്ഞതായിട്ട് പോലും ആർക്കും അറിവില്ല', ടി പത്മനാഭൻ പറഞ്ഞു.

''മാമുക്കോയ എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. എന്റെ പിറന്നാൾ ദിവസങ്ങളിൽ മാമുക്കോയ വരാറുണ്ട്. മാമുക്കോയയെക്കുറിച്ച് ഒരു ജീവചരിത്ര ഗ്രന്ഥം മാത്രമേ വന്നിട്ടുള്ളൂ. അതിന്റെ അവതാരിക എഴുതിയത് ഞാനാണ്. ഏതാനും മാസങ്ങൾക്കു മുൻപു പോലും മാമുക്കോയയെ കണ്ടിരുന്നു. ഒരു മനുഷ്യനെന്ന നിലയിലും സിനിമാ നടനെന്ന നിലയിലും ഞാൻ കണ്ട വലിയ വ്യക്തികളിലൊരാളാണ് മാമുക്കോയ.' പത്മനാഭൻ പറഞ്ഞു.

മാമുക്കോയക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്നും വളരെ നീചമായ പ്രവർത്തിയാണിതെന്നും ആരോപിച്ചുകൊണ്ട് സംവിധായകൻ വി എം വിനു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ടാക്സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നു. അപ്പോൾ എല്ലാവർക്കും വരാൻ സൗകര്യമാവുമായിരുന്നു. അഭിനേതാക്കളും സംവിധായകരും സിനിമാ സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവരും അത് ചിന്തിക്കേണ്ടതായിരുന്നു എന്നും വി എം വിനു പറഞ്ഞിരുന്നു.

അതേസമയം മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന വിമർശനങ്ങളിൽ പ്രതികരിച്ച് മാമുക്കോയയുടെ മകൻ രംഗത്തെത്തിയിരുന്നു. സംസ്‌കാര ചടങ്ങിൽ സിനിമാപ്രവർത്തകർ പിതാവിനെ കാണാനെത്താത്തതിൽ പരാതിയില്ലെന്നും എല്ലാവരുടെയും സാഹചര്യം മനസിലാക്കണമെന്നും മകൻ മുഹ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP