Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാന്മന്ത്രി ഗരീബ് കല്യാൺ യോജന ആനുകൂല്യം മുഴുവൻ ഇപിഎഫ് അംഗങ്ങൾക്കും ലഭ്യമാക്കണം; കേന്ദ്ര തൊഴിൽമന്ത്രിക്ക് മന്ത്രി ടി.പി.രാമകൃഷ്ണൻ കത്തയച്ചു

പ്രധാന്മന്ത്രി ഗരീബ് കല്യാൺ യോജന ആനുകൂല്യം മുഴുവൻ ഇപിഎഫ് അംഗങ്ങൾക്കും ലഭ്യമാക്കണം; കേന്ദ്ര തൊഴിൽമന്ത്രിക്ക് മന്ത്രി ടി.പി.രാമകൃഷ്ണൻ കത്തയച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട്; പ്രധാന്മന്ത്രി ഗരീബ് കല്യാൺ യോജന ആനുകൂല്യം മുഴുവൻ ഇപിഎഫ് അംഗങ്ങൾക്കും ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗ്യാങ്വാറിന് സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ കത്തയച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരന്റെ ജീവിതത്തിന് താങ്ങാവുന്നതിന് പ്രഖ്യാപിച്ച പദ്ധതി കൂടുതൽപേർക്ക് ലഭ്യമാകേണ്ടതുണ്ട്.

2020 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ പരമാവധി 100 തൊഴിലാളികൾ വരെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രതിമാസ വേതനത്തിൽ നിന്നുള്ള 12 ശതമാനം അംശദായവും തൊഴിലുടമകൾ അടയ്ക്കുന്ന ഇപിഎഫ്, ഇപിഎസ് പ്രതിമാസ അംശദായമായ 12 ശതമാനവും ചേർത്ത് 24 ശതമാനം കേന്ദ്ര സർക്കാർ നേരിട്ട് അടയ്ക്കുകയാണ് ചെയ്തത്.

എന്നാൽ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ചില നിബന്ധനകൾ മൂലം ഇത് കേരളത്തിൽ തൊഴിലെടുക്കുന്ന ഭൂരിഭാഗം ജീവനക്കാർക്കും ലഭ്യമാകുന്നില്ല. ഈ സാഹചര്യത്തിൽ വേതന പരിധി, സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണം തുടങ്ങിയ മാനദണ്ഡങ്ങൾ ഒഴിവാക്കി എല്ലാ ഇപിഎഫ് അംഗങ്ങൾക്കും പദ്ധതി ആനുകൂല്യം ലോക്ക് ഡൗൺ കാലയളവ് മുഴുവനും ലഭ്യമാക്കണമെന്ന് കേന്ദ്രമന്ത്രിക്കയച്ച കത്തിൽ സംസ്ഥാന തൊഴിൽ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP