Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പാലാരിവട്ടം അഴിമതിക്കേസിൽ നാലുപ്രതികളും റിമാൻഡിൽ; മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ്, സുമീത് ഗോയൽ, ബെന്നി പോൾ, പി ഡി തങ്കച്ചൻ എന്നിവരെ അയച്ചത് മൂവാറ്റുപുഴ സബ്ജയിലിലേക്ക്

പാലാരിവട്ടം അഴിമതിക്കേസിൽ നാലുപ്രതികളും റിമാൻഡിൽ; മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ്, സുമീത് ഗോയൽ, ബെന്നി പോൾ, പി ഡി തങ്കച്ചൻ എന്നിവരെ അയച്ചത് മൂവാറ്റുപുഴ സബ്ജയിലിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് ഉൾപ്പടെ നാല് പ്രതികളും റിമാൻഡിൽ. ഈ മാസം 19 വരെയാണ് വിജിലൻസ് കോടതി റിമാന്റ് ചെയ്തത്. സൂരജിന് പുറമേ,പാലം പണിത നിർമ്മാണക്കമ്പനിയായ ആർഡിഎസ് പ്രോജക്ട്‌സിന്റെ എം ഡി സുമീത് ഗോയൽ, കിറ്റ്‌കോയുടെ മുൻ എംഡി ബെന്നി പോൾ, ആർബിഡിസികെ അസിസ്റ്റന്റ് ജനറൽ മാനേജർ പി ഡി തങ്കച്ചൻ എന്നിവരാണ് റിമാൻഡിലായത്.

ജസ്റ്റിസ് ബി കലാംപാഷയാണ് പ്രതികളെ റിമാന്റ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിലേക്ക് അയച്ചത്. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് നാല് പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവരാണ് കേസിലെ മറ്റ് പ്രതികൾ. കേസിലാകെ 17 പ്രതികളാണുള്ളത്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും വിജിലൻസ് ചോദ്യം ചെയ്തിരുന്നു.

കേസന്വേഷണം പ്രതികളുടെ സാമ്പത്തിക ഇടപാടുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് വിജിലൻസ്. ദേശീയ പാത അഥോറിറ്റിയെ ഒഴിവാക്കി സംസ്ഥാന സർക്കാർ പാലാരിവട്ടം പാലത്തിന്റെ നിർമ്മാണം ഏറ്റെടുത്തത് ടോൾ ഒഴിവാക്കാൻ ആണെന്നായിരുന്നു അന്ന് ഉന്നയിച്ച വാദം. എന്നാൽ അഴിമതിക്ക് കളമൊരുക്കാനായിരുന്നു ഈ തീരുമാനം എന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ.

ഓഗസ്റ്റ് 30-നാണ് പ്രതികളെ വിജിലൻസ് അറസ്റ്റ് ചെയ്തത്. 17 പ്രതികളും 147 രേഖകളും ഉള്ള കേസിൽ ഇനിയും രേഖകളും രഹസ്യങ്ങളും ഉണ്ടെന്നാണ് നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP