Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോടീശ്വരന്മാർക്ക് കോടികളിറക്കി കോടികൾ കൊയ്യാനാണ് കണ്ണൂർ വിമാനത്താവളം കൊണ്ടുവരുന്നത്; റോഡ് വികസനത്തിനായി കട ഒഴിയുന്ന വ്യാപാരികൾക്ക് ചില്ലിക്കാശ് പോലും നൽകാൻ തയ്യാറല്ല; വെറുതെ കട ഒഴിഞ്ഞുകൊടുക്കണമെന്ന് പറഞ്ഞാൽ മനസില്ലെന്ന് പറയണമെന്ന് ടി.നസിറുദ്ദീൻ

കോടീശ്വരന്മാർക്ക് കോടികളിറക്കി കോടികൾ കൊയ്യാനാണ് കണ്ണൂർ വിമാനത്താവളം കൊണ്ടുവരുന്നത്; റോഡ് വികസനത്തിനായി കട ഒഴിയുന്ന വ്യാപാരികൾക്ക് ചില്ലിക്കാശ് പോലും നൽകാൻ തയ്യാറല്ല; വെറുതെ കട ഒഴിഞ്ഞുകൊടുക്കണമെന്ന് പറഞ്ഞാൽ മനസില്ലെന്ന് പറയണമെന്ന് ടി.നസിറുദ്ദീൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: കോടീശ്വരന്മാർക്ക് വീണ്ടും കൊള്ള ലാഭം നേടാനാണ് മട്ടന്നൂരിൽ സ്വകാര്യ മേഖലയിൽ വിമാനത്താവളം വരുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീൻ പറഞ്ഞു. മട്ടന്നൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അവകാശ സംരക്ഷണ റാലിയും കൺവെൻഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മട്ടന്നൂരിൽ ആരംഭിക്കുന്ന വിമാനത്താവളം ഗവൺമെന്റിന്റെ ഉടമസ്ഥതയിലല്ല. നെടുമ്പാശ്ശേരി തുടങ്ങിയത് പോലെ സ്വകാര്യ സംരംഭമാണ്. ഒരുവർഷം നെടുമ്പാശ്ശേരിയിലെ വിമാനത്താവള ഓഹരി ഉടമകൾക്ക് ലഭിക്കുന്ന ലാഭം 17 ശതമാനമാണ്. ഞാനും നിങ്ങളുമൊക്കെ പണം ബാങ്കിലിട്ടാൽ ഒരുവർഷം ലഭിക്കുന്ന പലിശ 7.5 ശതമാനമാണ്. അതിൽ തന്നെ ടാക്സ് കഴിച്ചാൽ 5 ശതമാനം മാത്രമാണ് നമുക്ക് ലഭിക്കുക. ഈ സമയമാണ് നെടുമ്പാശ്ശേരിയിൽ നിന്നും 17 ശതമാനം ലഭിക്കുന്നത്. അതുകൊണ്ട് എനിക്കും നിങ്ങൾക്കുമെല്ലാം പറ്റുമെങ്കിൽ പണം വിമാനത്താവളത്തിൽ ഇറക്കാം. എന്നാൽ കൊള്ളലാഭം കിട്ടും.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഒരു ഡയറക്ടറുണ്ട്. അദ്ദേഹത്തിന്റെ ആസ്തി 57 കോടി രൂപയാണ്. അദ്ദേഹം തന്നെയാണ് കണ്ണൂർ വിമാനത്താവളത്തിന്റെയും ഡയറക്ടർ. അങ്ങനെ കോടീശ്വരന്മാർക്ക് കോടികളിറക്കി കോടികൾ കൊയ്യാനാണ് വിമാനത്താവളം കൊണ്ടുവരുന്നത്. അതേസമയം വിമാനത്താവളത്തിന് വേണ്ടി റോഡ് വികസനത്തിനായി കട ഒഴിയുന്ന വ്യാപാരികൾക്ക് ചില്ലിക്കാശ് പോലും നൽകാൻ തയ്യാറല്ല. വെറുതെ കട ഒഴിഞ്ഞുകൊടുക്കണമെന്ന് പറഞ്ഞാൽ മനസില്ലെന്ന് തിരിച്ചുപറയാൻ വ്യാപാരികൾ തയാറാവണം. പണക്കാർക്ക് വീണ്ടും പണമുണ്ടാക്കാൻ വ്യാപാരികൾ വെറുതെ വിട്ടുകൊടുക്കേണ്ട കാര്യമില്ല. അങ്ങനെ പൊടിതട്ടിപോകാൻ വ്യാപാരികൾക്ക് കഴിയില്ല. കടയിൽ പണിക്ക് നിൽക്കുന്നവനെ ഒഴിവാക്കണമെങ്കിൽ പോലും അവന് ഗ്രാറ്റിവിറ്റിയും ബോണസും മറ്റാനുകൂല്യമെല്ലാം കൊടുക്കണം. അപ്പോഴാണ് പത്തുനാൽപതുകൊല്ലം കച്ചവടം നടത്തിയ വ്യാപാരികളോട് വെറുതെ ഇറങ്ങിപ്പോകാൻ പറയുന്നത്. അത് നടക്കുന്ന കാര്യമല്ലെന്നും വെറുതെ ഒഴിഞ്ഞുകൊടുക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർഷങ്ങൾക്ക് മുമ്പ് വ്യാപാരികൾ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. നഷ്ടപരിഹാരത്തിന് ശ്രമിക്കാമെന്ന് കലക്ടർ പറയുകയും ചെയ്തു. കലക്ടർമാർ പറയുന്നത് കേട്ട് നമ്മുടെ നേതാക്കൾ അതങ്ങ് ഏറ്റുപറയും. എന്നാൽ ഇതുവരെ കേരളത്തിലെ ഏതെങ്കിലും ഒരു വ്യാപാരിക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും കടയൊഴിയുന്നതിന്റെ പേരിൽ നഷ്ടപരിഹാരം കിട്ടിയിട്ടുണ്ടോ. ഒരിക്കലും കിട്ടിയിട്ടില്ല. നസറുദ്ദീൻ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി അദ്ധ്യക്ഷനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP