Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നഴ്‌സസ് ദിനത്തിൽ ടി.എൻ പ്രതാപനിൽ നിന്നും മിഠായി സ്വീകരിച്ചു; ന്യൂറോ സർജൻ അടക്കം 34 ജീവനക്കാർ സമ്പർക്ക പട്ടികയിൽ: ഒൻപതു പേർ ഹൈ റിസ്‌ക് വിഭാഗത്തിൽ: ഇടതു നേതാവിനെ പട്ടികയിൽ നിന്നും ഒഴിവാക്കി

നഴ്‌സസ് ദിനത്തിൽ ടി.എൻ പ്രതാപനിൽ നിന്നും മിഠായി സ്വീകരിച്ചു; ന്യൂറോ സർജൻ അടക്കം 34 ജീവനക്കാർ സമ്പർക്ക പട്ടികയിൽ: ഒൻപതു പേർ ഹൈ റിസ്‌ക് വിഭാഗത്തിൽ: ഇടതു നേതാവിനെ പട്ടികയിൽ നിന്നും ഒഴിവാക്കി

സ്വന്തം ലേഖകൻ

മുളങ്കുന്നത്തുകാവ്: നഴ്‌സസ് ദിനത്തിൽ മെഡിക്കൽ കോളജിലെത്തി ടി.എൻ. പ്രതാപൻ ആരോഗ്യ പ്രവർത്തകരെ മിഠായി നൽകി ആദരിച്ച ചടങ്ങിൽ പങ്കെടുത്ത 34 ജീവനക്കാർ സമ്പർക്ക പട്ടികയിൽ. ഒൻപതു പേർ ഹൈ റിസ്‌ക് വിഭാഗത്തിലും 25 പേർ ലോ റിസ്‌ക് പട്ടികയിലുമാണ് ഉള്ളതെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്.. 5 നഴ്‌സിങ് സൂപ്രണ്ടുമാർ, 2 നഴ്‌സുമാർ, സീനിയർ ലാബ് ടെക്‌നിഷ്യൻ, ന്യൂറോ സർജൻ എന്നിവരാണു ഹൈ റിസ്‌ക് വിഭാഗത്തിലുള്ളത്.

അതേസമയം ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ അതേ രീതിയിൽ സമ്പർക്കമുണ്ടായ ഇടതു സംഘടനാ നേതാവായ നഴ്‌സിങ് സൂപ്രണ്ടിനെ സമ്പർക്ക പട്ടികയിൽ നിന്നു ബോധപൂർവം ഒഴിവാക്കിയതായി പരാതി ഉയർന്നിട്ടുണ്ട്. ഇവരുൾപ്പെട്ട ചിത്രവും പ്രചരിക്കുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP