Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുസ്ലിംലീഗിലെ നിലവിളക്ക് വിവാദം സമസ്തയിലേക്കും പടരുന്നു; ഇകെ വിഭാഗം പണ്ഡിത നേതൃത്വത്തിന്റെ ഫത്വ തള്ളി യുവജന വിഭാഗം; നല്ലകാര്യങ്ങൾക്ക് തുടക്കം കുറിക്കാനെന്ന ഉദ്ദേശ്യത്തോടെ നിലവിളക്ക് കത്തിക്കുന്നതിൽ തെറ്റില്ലെന്ന് എസ് വൈ എസ്

മുസ്ലിംലീഗിലെ നിലവിളക്ക് വിവാദം സമസ്തയിലേക്കും പടരുന്നു; ഇകെ വിഭാഗം പണ്ഡിത നേതൃത്വത്തിന്റെ ഫത്വ തള്ളി യുവജന വിഭാഗം; നല്ലകാര്യങ്ങൾക്ക് തുടക്കം കുറിക്കാനെന്ന ഉദ്ദേശ്യത്തോടെ നിലവിളക്ക് കത്തിക്കുന്നതിൽ തെറ്റില്ലെന്ന് എസ് വൈ എസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുസ്ലിംലീഗ് മന്ത്രമാർക്കിടയിൽ ഭിന്നിപ്പിന് ഇടയാക്കിയ നിലവിളക്ക് കൊളുത്തൽ വിവാദം സമസ്ത വിഭാഗം സുന്നികളിലേക്കും പടരുന്നു. നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ലെന്ന അഭിപ്രായവുമായി യുവജനവിഭാഗമായ എസ്വൈഎസ് രംഗത്തെത്തി. ഇതോടെ നിലവിളക്ക് വിവാദത്തിന് പുതിയമാനം കൈവന്നിരിക്കയാണ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ മുസ്ലിം പണ്ഡിത സംഘടനയായ സമസ്തയിലും ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം രൂപപ്പെട്ടത് അണികളിലും ആശയക്കുഴപ്പത്തിന് ഇടയാക്കി.

നിലവിളക്ക് കത്തിക്കുന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്ന സമസ്ത ഇ കെ വിഭാഗത്തിന്റെ പണ്ഡിത നേതൃത്വത്തിന്റെ ഫത്‌വ തള്ളിയാണ് സംഘടനയുടെ യുവജന വിഭാഗമായ എസ്.വൈ.എസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് എംപി മുസ്തഫൽ ഫൈസി രംഗത്തെത്തിയത്. നല്ലകാര്യങ്ങൾക്ക് തുടക്കം കുറിക്കാനെന്ന ഉദ്ദ്യേശത്തോടെ നിലവിളക്ക് കത്തിക്കുന്നതിൽ തെറ്റില്ല. ഉദ്ഘാടന ചടങ്ങുകളിൽ നാടമുറിക്കുന്നതിനും മറ്റും പകരമായി നിലവിളക്ക് കത്തിക്കാം എന്ന നിലപാടാണ് ഫൈസി സ്വീകരിച്ചത്.

നിലവിളക്ക് കത്തിക്കൽ മറ്റൊരു മതത്തിന്റെ ആചാരമായതിനാൽ ഇസ്ലാമിക വിരുദ്ധമാണെന്ന് സമസ്തയുടെ പണ്ഡിത നേതൃത്വം നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈവാദത്തെ തള്ളിയാണ് സമസ്തയുടെ യുവജനസംഘടനയായ എസ്.വൈ.എസ് വൈസ് പ്രസിഡന്റ് കൂടിയായ എംപി മുസ്തഫൽ ഫൈസി വാദം മുന്നോട്ട് വെയ്ക്കുന്നത്. ഇതര വിശ്വാസങ്ങളുടെ ഭാഗമല്ലാതെ നല്ലകാര്യങ്ങൾക്ക് തുടക്കം കുറിക്കുകയെന്ന രീതിയിൽ നിലവിളക്ക് കത്തിച്ചാൽ തെറ്റാവില്ലെന്ന് ഫേസ്‌ബുക്കിൽ എഴുതിയ സുദീർഘമായ കുറുപ്പിൽ ഫൈസി വിശദീകരിക്കുന്നു. നാടമുറിക്കുക,ബട്ടൺ അമർത്തുക, ശിലാഫലകത്തിന് മുകളിലെ കവർ നീക്കുക തുടങ്ങിയ ഉദ്ഘാടന കർമ്മങ്ങൾ പോലെ അതിന് പകരമായി നിലവിളക്ക് കത്തിക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞാണ് സമസ്തയുടെ പണ്ഡിത നേതൃത്വത്തിന്റെ വാദങ്ങളെ ഫൈസി ഖണ്ഡിക്കുന്നത്. ഇങ്ങനെ കത്തിക്കുമ്പോൾ ദൈവിക നാമത്തിൽ ചെയ്യണമെന്ന് കൂടി ഫൈസി നിർദ്ദേശിക്കുന്നു.

ജാറങ്ങളിലും പുരാതന മുസ്‌ലീം പള്ളികളിലും നിലവിളക്ക് കത്തിക്കുന്നത് മുസ്‌ലീം പണ്ഡിത ലോകം അംഗീകരിച്ചതാണെന്ന് കൂടി വിശദീകരിക്കുന്ന ഫൈസി പൊന്നാനിയിലെ വിളക്കത്തിരിക്കൽ ചടങ്ങും കുറിപ്പിൽ പരാമർശിക്കുന്നു. ഇവിടെയൊക്കെ വെളിച്ചം കിട്ടാനാണ് നിലവിളക്ക് കത്തിക്കുന്നതെന്ന് വാദിക്കുന്നവർ മുജാഹിദ്-ജമാഅത്തുകാരുടെ വാദങ്ങൾക്ക് ഏണിവച്ച് കൊടുക്കുകയാണെന്നും സമസ്ത നേതൃത്വത്തിന് ഫൈസി മുന്നറിയിപ്പ് നൽകി. തൗഹീദും ശിർക്കും തിരിച്ചറിയാത്തവരാണ് നിലവിളക്ക് കത്തിക്കുന്നതിനെ ബിംബാരധനയായി കാണുന്നതെന്ന് കൂടി ഫൈസി പറഞ്ഞു വെയ്ക്കുകയും ചെയ്യുന്നു. മുസ്തഫൽ ഫൈസിയുടെ മറുവാദത്തോടെ സമസ്ത ഇ കെ വിഭാഗത്തിലെ അഭിപ്രായ ഭിന്നത കൂടിയാണ് മറനീക്കി പുറത്ത് വരുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

നിലവിളക്കിൽ നില തെറ്റരുത്‌- എംപി മുസ്‌തഫൽ ഫൈസികാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. സർവ്വ സ്‌തു...

Posted by M.P Musthafal FAIZY on Monday, August 3, 2015

നേരത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പൊതുചടങ്ങിൽ നിലവിളക്ക് തൊളുത്താൻ വിസമ്മതിച്ചതോടെയാണ് ഇതൊരു വിവമാദമായി മറുന്നത്. താൻ ഇനിയും നിലവിളക്ക് കൊളുത്തില്ലന്നെ നിലപാട് മന്ത്രി ആവർത്തിക്കുകയും ചെയ്തു. എന്നാൽ, നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് മന്ത്രി എംകെ മുനീറും എംഎൽഎമാരായ കെ എം ഷാജിയും അബ്ദുറബ്ദമാൻ രണ്ടത്താണിയും കെഎൻഎ ഖാദറും സ്വീകരിച്ചത്. ഇങ്ങനെ അനുകൂല നിലപാട് സ്വീകരിച്ചവരെ എതിർത്ത് സമസ്ത പത്രമായ സുപ്രഭാതത്തിൽ ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP