Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ് വൈ എസ് പ്രവർത്തകനാണെങ്കിലും ഇടതുപക്ഷത്തിന് വേണ്ടി പ്രവർത്തിച്ചതിനാലാണ് അബ്ദുറഹ്‍മാൻ കൊല്ലപ്പെട്ടത്; ഔഫിന് പാർട്ടി അഭിവാദ്യം അർപ്പിച്ചത് സ്വാഭാവിക നടപടിയെന്നും ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി

എസ് വൈ എസ് പ്രവർത്തകനാണെങ്കിലും ഇടതുപക്ഷത്തിന് വേണ്ടി പ്രവർത്തിച്ചതിനാലാണ് അബ്ദുറഹ്‍മാൻ കൊല്ലപ്പെട്ടത്; ഔഫിന് പാർട്ടി അഭിവാദ്യം അർപ്പിച്ചത് സ്വാഭാവിക നടപടിയെന്നും ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി

കെ വി നിരഞ്ജൻ

കോഴിക്കോട്: കൊല്ലപ്പെട്ട അബ്ദു റഹ്മാൻ ഔഫിന് പാർട്ടി അഭിവാദ്യം അർപ്പിച്ചത് സ്വാഭാവിക നടപടിയെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. എ പി അബദുൽ ഹകീം അസ്ഹരി. ഇതോടെ വിവാദങ്ങൾ ഉയരുന്ന വിഷയത്തിൽ സംഘടനയുടെ ഔദ്യോഗിക അഭിപ്രായം പുറത്തുവന്നിരിക്കുകയാണ്. ലീഗിനെതിരെ കടുത്ത വിമർശനമാണ് അസ്ഹരി നടത്തുന്നത്. എസ് വൈ എസ് പ്രവർത്തകനാണെങ്കിലും , പ്രാദേശിക സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വേണ്ടി പ്രവർത്തിച്ചതിനാലാണ് അബ്ദുറഹ്‍മാൻ കൊല്ലപ്പെട്ടത്. മൃതദേഹത്തിന് അഭിവാദ്യം അർപ്പിച്ചതിലൂടെ പാർട്ടി അവരുടെതായ ബഹുമാനം നൽകുകയും, ഉത്തരവാദിത്തം നിർവഹിക്കുകയാണ് ചെയ്തത്. ശേഷം മതപരമായ മുഴുവൻ ആചാരങ്ങളും ചെയ്താണ് ഔഫിനെ ഖബറടക്കിയതെന്നും ഹകീം അസ്ഹരി പറഞ്ഞു.

ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് എ.പി അബ്ദുൽ ഹകീം അസ്ഹരി നിലപാട് വ്യക്തമാക്കിയത്. എസ് വൈ എസ് പ്രവർത്തകനാണെങ്കിലും തെരഞ്ഞെടുപ്പിൽ ഒരു ഭാഗത്ത് കക്ഷി ചേർന്ന് പ്രവർത്തിക്കുന്നത് സ്വാഭാവികമാണ്. അതിന് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. തന്റെ കക്ഷിക്ക് വേണ്ടി പ്രവർത്തിച്ചില്ല എന്ന കാരണത്താൽ എതിർ കക്ഷികളെ ക്രൂശിക്കുകയും സ്ത്രീകളെ അക്രമിക്കുകയുമൊക്കെ ചെയ്യുന്നത് സമുദായത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന പാർട്ടിക്ക് യോജിക്കുന്നതല്ല. അഭയം കിട്ടുന്ന പാർട്ടിക്കൊപ്പം ചേർന്നു നിൽക്കാൻ നിർബന്ധിക്കുന്നതിൽ ഇത്തരം കക്ഷികൾക്ക് പങ്കുണ്ടെന്നും അസ്ഹരി വ്യക്തമാക്കി.

പ്രസ്ഥാനത്തിന്റെ നിലപാടിന് വിരുദ്ധമായി ഇടതുപക്ഷത്തെ കുറിച്ച് മോശമായ പരാമർശങ്ങൾ നടത്തിയ എസ് വൈ എസ് ജില്ലാ ഭാരവാഹിയായ മുഹമ്മദലി കിനാലൂർ ഇന്നലെ പങ്കുവെച്ച അഭിപ്രായത്തിനെതിരെ കടുത്ത രോഷം കാന്തപുരം വിഭാഗത്തിൽ ഉണ്ടായിട്ടുണ്ട്. മുഹമ്മദലി കിനാലൂരിന്റെ ഫേസ്‌ബുക്ക് പ്രൊഫൈലും ഇപ്പോൾ ഡിയാക്റ്റിവേറ്റ് ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP