Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാമ്പാടി നെഹ്‌റു കോളേജിലെ സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തീവണ്ടിയിൽ കയറിയ വിദ്യാർത്ഥി എവിടെ?പത്തനാപുരം സ്വദേശി സിറിൽ സാബുവിന്റെ തീരോധാനത്തിൽ ദുരൂഹതയേറുന്നു; രാത്രി ഒൻപത് മണിക്ക് വീട്ടിലെത്തുമെന്ന് മാതാവിനോട് പറഞ്ഞ വിദ്യാർത്ഥി ആറ് ദിവസമായിട്ടും എത്തിയില്ല; പൊലീസിനും ഉദാസീനതയെന്ന് ആരോപണം

പാമ്പാടി നെഹ്‌റു കോളേജിലെ സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തീവണ്ടിയിൽ കയറിയ വിദ്യാർത്ഥി എവിടെ?പത്തനാപുരം സ്വദേശി സിറിൽ സാബുവിന്റെ തീരോധാനത്തിൽ ദുരൂഹതയേറുന്നു; രാത്രി ഒൻപത് മണിക്ക് വീട്ടിലെത്തുമെന്ന് മാതാവിനോട് പറഞ്ഞ വിദ്യാർത്ഥി ആറ് ദിവസമായിട്ടും എത്തിയില്ല; പൊലീസിനും ഉദാസീനതയെന്ന് ആരോപണം

മറുനാടൻ ഡെസ്‌ക്‌

yപത്തനാപുരം; ട്രെയിൻ യാത്രക്കിടെ കോളേജ് വിദ്യാർത്ഥിയെ കാണാതായതായിട്ട് ആറ് ദിവസം പിന്നിടുന്നു. പരാതി നൽകിയിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല.പാമ്പാടി നെഹ്‌റു കോളേജിലെ മൂന്നാവർഷ മെക്കട്രോണിക്‌സ് വിദ്യാർത്ഥിയായ പത്തനാപുരം കടയ്ക്കാമൺ പാണുവേലിൽ മണ്ണിൽ വില്ലയിൽ സാബു ജോസഫിന്റെ മകൻ സിറിൽ സാബുവിനെയാണ് (22) കാണാതായത്.

ഇക്കഴിഞ്ഞ 18 തീയതിയാണ് സംഭവം. നെഹ്‌റു കോളേജിലെ സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞ് ഷെർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഉച്ചയ്ക്ക് ഒരു മണിക്കാണ് ഏറനാട് എക്സ്‌പ്രസിൽ വിദ്യാർത്ഥി കയറിയത്. ഈ സമയം മാതാപിതാക്കളുമായി ഫോണിൽ സംസാരിക്കുകയും ആറ് മണിക്ക് കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തുമെന്ന് അറിയിക്കുകയും ചെയ്തു.

തുടർന്ന് ഇടക്ക് ഒരു തവണകൂടി മാതാവ് മൊബൈലിൽ വിളിച്ച് സംസാരിച്ചു. എന്നാൽ മൂന്ന് മണിക്ക് ശേഷം സിറിലിനെ മൊബൈലിൽ വീണ്ടും ബന്ധപ്പെടാൻ നോക്കിയെങ്കിലും സാധിച്ചിരുന്നില്ല. നിരവധി തവണ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി വൈകിയും എത്താതിരുന്നതോടെ പത്തനാപുരം പൊലീസിൽ പരാതി നൽകി.

പത്തനാപുരം പൊലീസ് കോളേജ് സ്ഥിതിചെയ്യുന്ന പഴയന്നൂർ പൊലീസിന് പരാതി കൈമാറി. എന്നാൽ വിദ്യാർത്ഥിയെ കാണാതായിട്ട് ആറ് ദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല കോളേജ് വിദ്യാർത്ഥികയുടെ തിരോധാനത്തിന്റെ ഞെട്ടലിലാണ് ഒരു ഗ്രാമം മുഴുവൻ.പൊതുവേ ശാന്ത സ്വഭാവക്കാരനായ സിറിലിന് സുഹ്യത്തുക്കളും കുറവാണ്. പ്രാർത്ഥനയോടെ മകനേയും കാത്തിരിക്കുകയാണ് മാതാപിതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP