Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അവധി ദിവസങ്ങൾക്കൊപ്പം സിൻഡിക്കേറ്റ് ബാങ്കിൽ സോഫ്റ്റ് വെയർ മാറ്റവും; എ ടി എമ്മുകളും നിശ്ചലമായി; കാർഡ് ഉപയോഗിച്ച് മറ്റ് ബാങ്കുകളുടെ എ ടി എമ്മുകളിൽ നിന്ന് പണമെടുക്കാനും സാധിച്ചില്ല; നെറ്റ് ബാങ്കിങ് വഴിയും പണം കൈപ്പറ്റാനും ട്രാൻസ്ഫർ ചെയ്യാനും സാധിക്കാതെ വന്നതോടെ നിസ്സഹായരായി ഇടപാടുകാർ

അവധി ദിവസങ്ങൾക്കൊപ്പം സിൻഡിക്കേറ്റ് ബാങ്കിൽ സോഫ്റ്റ് വെയർ മാറ്റവും; എ ടി എമ്മുകളും നിശ്ചലമായി; കാർഡ് ഉപയോഗിച്ച് മറ്റ് ബാങ്കുകളുടെ എ ടി എമ്മുകളിൽ നിന്ന് പണമെടുക്കാനും സാധിച്ചില്ല; നെറ്റ് ബാങ്കിങ് വഴിയും പണം കൈപ്പറ്റാനും ട്രാൻസ്ഫർ ചെയ്യാനും സാധിക്കാതെ വന്നതോടെ നിസ്സഹായരായി ഇടപാടുകാർ

കെ വി നിരഞ്ജൻ

കോഴിക്കോട്: രാജ്യവ്യാപകമായി സിൻഡിക്കേറ്റ് ബാങ്കിന്റെ സോഫ്റ്റ് വെയർ മാറ്റുന്ന പ്രവർത്തനങ്ങൾ ഇടപാടുകാരെ കുറച്ചൊന്നുമല്ല ദുരിതത്തിലാക്കിയത്. തിരുവോണത്തിന് ബാങ്ക് അവധിയായിരുന്നു. എന്നാൽ അതിന്റെ പിറ്റേന്ന് മുതൽ സിൻഡിക്കേറ്റ് ബാങ്കിന്റെ എല്ലാ പ്രവർത്തനങ്ങളും നിശ്ചലമായി. ശ്രീനാരായണഗുരു ജയന്തിയും രണ്ടാം ശനിയാഴ്ചയും ബാങ്ക് അവധിയാണെങ്കിലും സാധാരണഗതിയിൽ എ ടി എം പ്രവർത്തിക്കുമായിരുന്നു. എന്നാൽ അടഞ്ഞു കിടക്കുന്ന സിൻഡിക്കേറ്റ് ബാങ്ക് എ ടി എമ്മുകളാണ് ഇടപാടുകാർക്ക് കാണാൻ കഴിഞ്ഞത്. സിൻഡിക്കേറ്റ് ബാങ്കിന്റെ എ ടി എം കാർഡ് ഉപയോഗിച്ച് മറ്റ് ബാങ്കുകളുടെ എ ടി എമ്മുകളിൽ നിന്ന് പണമെടുക്കാൻ തുനിഞ്ഞവരും നിസ്സഹായരായി. ഇടപാടുകൾ താത്ക്കാലികമായി നടത്താൻ സാധിക്കില്ലെന്ന മറുപടിയായിരുന്നു അവർക്ക് ലഭിച്ചത്.

എ ടി എം കാർഡ് ഉപയോഗിച്ചോ നെറ്റ് ബാങ്കിങ് വഴിയോ പണം കൈപ്പറ്റാനോ ട്രാൻസ്ഫർ ചെയ്യാനോ സാധിക്കാതെ വന്നതോടെ പലർക്കും മറ്റുള്ളവരോട് കടംവാങ്ങി തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടിവന്നു.ബാങ്ക് തുറക്കാത്തതിനാൽ എ ടി എമ്മുകലെ ആശ്രയിച്ച് നിസ്സഹായരായവർ ഇന്നലെ ബാങ്ക് തുറന്നതോടെ അവിടേക്ക് ഓടിയെത്തുകയായിരുന്നു. എന്നാൽ തുറന്നെങ്കിലും ഇടപാടുകളൊന്നും നടക്കാത്ത ബാങ്ക് ശാഖകളാണ് അവർക്ക് കാണാൻ കഴിഞ്ഞത്. തിരുവോണത്തിന് ബാങ്ക് അവധിയായിരുന്നു. അതിന് ശേഷം പന്ത്രണ്ടാം തിയ്യതി മുതൽ പതിനഞ്ചാം തിയ്യതി വരെ യാതൊരു ഇടപാടുകളും നടത്താൻ കഴിഞ്ഞില്ലെന്ന് ഇടപാടുകാർ വ്യക്തമാക്കി. ചികിത്സയുടെ ആവശ്യത്തിന് ഉൾപ്പെടെ പ്രതീക്ഷയോടെ പണമെടുക്കാനെത്തിയ ബാങ്കിന്റെ ഇടപാടുകാരാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി പണം ലഭിക്കാതെ ദുരിതത്തിലായത്.

രാജ്യവ്യാപകമായി ബാങ്കിന്റെ സോഫ്റ്റ് വെയർ മാറ്റുന്ന പ്രവർത്തനങ്ങൾ നടന്നതുകൊണ്ടാണ് ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. രണ്ടു ദിവസം ഇടപാടുകൾക്ക് പ്രയാസം ഉണ്ടായിട്ടുണ്ട്. സോഫ്റ്റ് വെയർ മാറ്റുന്ന വിവരം എല്ലാ ഇടപാടുകാരെയും അറിയിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. എന്നാൽ പല ഇടപാടുകാർ ഈ വിവരം അറിഞ്ഞിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പലരും ബാങ്ക് അയച്ച മെസേജ് പരിശോധിച്ചതുമില്ല. ഏതായാലും ഇന്നലെ ഉച്ചയോടുകൂടി ബാങ്കിന്റെ പ്രവർത്തനം പഴയ പടിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP