Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസികളും മനുഷ്യരാണ്..സർക്കാറിന്റെ ക്രൂരത അവസാനിപ്പിക്കുക: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഉപവാസ സമരം ബുധനാഴ്ച കോഴിക്കോട്

പ്രവാസികളും മനുഷ്യരാണ്..സർക്കാറിന്റെ ക്രൂരത അവസാനിപ്പിക്കുക: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഉപവാസ സമരം ബുധനാഴ്ച കോഴിക്കോട്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : ഇടത് സർക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടിൽ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ജൂൺ 24ന്, ബുധനാഴ്ച ഉപവാസ സമരം നടത്തും. പ്രവാസികളും മനുഷ്യരാണ്, സർക്കാറിന്റെ ക്രൂരത അവസാനിപ്പിക്കുക എന്ന മുദ്രാവാക്യത്തിൽ നടക്കുന്ന ഉപവാസ സമരം രാവിലെ 9മണിക്ക് കോഴിക്കോട് മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സിക്ക് സമീപം പ്രത്യേക സജ്ജമാക്കിയ സമര പന്തലിൽ വെച്ച് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് ആറ് മണി വരെ തുടരുന്ന ഉപവാസ സമരത്തിന്റെ സമാപനം മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ദേശീയ-സംസ്ഥാന നേതാക്കൾ, എംഎ‍ൽഎമാർ, യു.ഡി.എഫ് നേതാക്കൾ, കെ.എം.സി.സി നേതാക്കൾ ഉപവാസ സമരത്തെ അഭിസംബോധന ചെയ്യും.

കോവിഡ് രോഗത്തെ തുടർന്ന് പ്രവാസി മലയാളികൾ വിദേശത്ത് അനുദിനം മരണത്തിന് കീഴടങ്ങുകയും ആയിരക്കണക്കിന് ആളുകൾ നാട്ടിലേക്ക് മടങ്ങാൻ നിർവ്വാഹമില്ലാതെ നിൽക്കുമ്പോഴും പ്രവാസികളോടുള്ള ക്രൂരത തുടരുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് ഇത് വരെയായും നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായിട്ടില്ല്. കടുത്ത അവഗണന നടപടികളാണ് സർക്കാരിൽ നിന്നും അനുദിനം പ്രവാസി വിഷയത്തിൽ ഉണ്ടാകുന്നത്.

കോവിഡ് വ്യാപന പ്രവർത്തനങ്ങൾ തുടങ്ങിയ നാൾ മുതൽ സംസ്ഥാന സർക്കാർ പ്രവാസികളോട് കാണിച്ചത് തീർത്തും അവഗണനയാണ്. മതിയായ കൊറന്റൈൻ സംവിധാനങ്ങൾ ഒരുക്കാതെ നാട്ടിലെത്തിയവരെയും സർക്കാർ ബുദ്ധിമുട്ടിലാക്കുകയുണ്ടായി. പിന്നീട് കോറന്റൈൻ സംവിധാനങ്ങൾ സ്വന്തം ചെലവിൽ നടത്തണമെന്നായി. പ്രവാസികളെ നാട്ടിലെത്തിക്കാൻ കെ.എം.സി.സി യുടെ പരിശ്രമഫലമായി ചാർട്ടേട് വിമാനങ്ങൾ സംവിധാനച്ചപ്പോൾ വന്ദേഭാരത് നിരക്ക് തന്നെ വേണമെന്ന നിർദ്ദേശം പുറപ്പെടുവിച്ചും ഏറ്റവും ഒടുവിൽ നാട്ടിലേക്ക് വരുന്നവർ കോവിഡ് ടെസ്റ്റും ചെയ്യണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. നാടിന്റെ നട്ടെല്ലാണ് പ്രവാസികൾ എന്ന് പറയുമ്പോഴും ദുരിത സമയത്ത് പ്രവാസികളെ ദ്രോഹിക്കുന്ന കാര്യത്തിൽ കേന്ദ്ര-കേരള സർക്കാരുകൾ മത്സരബുദ്ധിയാണ് കാണിച്ചത്. പ്രവാസികളെ മരണത്തിന് വിട്ട് കൊടുക്കാതെ അവരെ നാട്ടിലെത്തിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP