Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൂത്താട്ടുകുളത്ത് കോടികൾ വിലയുള്ള ഒരേക്കർ സ്ഥലം വീതിച്ചുനൽകിയത് 16 കുടുംബങ്ങൾക്കായി; വീട് കെട്ടാൻ വർഷങ്ങൾ ഓഫീസുകൾ കയറിയിറങ്ങി മനസ് മടുത്തപ്പോൾ നൊമ്പരപ്പെട്ടത് മാത്യുവിനും കുടുംബത്തിനും; സൗജന്യമായി വീടും വച്ച് മാതൃകയായി സ്വിറ്റ്‌സർലന്റിലെ മലയാളി കുടുംബം

കൂത്താട്ടുകുളത്ത് കോടികൾ വിലയുള്ള ഒരേക്കർ സ്ഥലം വീതിച്ചുനൽകിയത് 16 കുടുംബങ്ങൾക്കായി; വീട് കെട്ടാൻ വർഷങ്ങൾ ഓഫീസുകൾ കയറിയിറങ്ങി മനസ് മടുത്തപ്പോൾ നൊമ്പരപ്പെട്ടത് മാത്യുവിനും കുടുംബത്തിനും; സൗജന്യമായി വീടും വച്ച് മാതൃകയായി സ്വിറ്റ്‌സർലന്റിലെ മലയാളി കുടുംബം

പ്രകാശ് ചന്ദ്രശേഖർ

കൂത്താട്ടുകുളം: സ്വിറ്റ്‌സർലന്റിൽ സ്ഥിര താമസമാക്കിയ മലയാളി കുടുംബം നാട്ടിൽ പതിനഞ്ച് കുടുംബങ്ങൾക്ക് സൗജന്യമായി വീട് നിർമ്മിച്ചു നൽകി സഹജീവി സ്‌നേഹത്തിന് മാതൃകയായി. കൂത്താട്ടുകുളം പെരിയപ്പുറം പഴയങ്കോട്ടിൽ മാത്യൂ - മേരി ദമ്പതികളും മക്കളും മറ്റ് കുടുംബാംഗങ്ങളും ചേർന്നാണ് തറക്കല്ലിട്ട് ഏതാണ്ട് 3 വർഷത്തിനകം തന്നെ നിർദ്ധനരായ 15 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകിയത്.

ഇലഞ്ഞി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഭാര്യ മേരിയുടെ പേരിൽ ഉണ്ടായിരുന്നതും കോടികൾ വിലമതിക്കുന്നതുമായ ഒരേക്കർ സ്ഥലം 2018 ൽ പതിനഞ്ച് കുടുംബങ്ങൾക്കായി വീതിച്ച് നൽകിയിരുന്നു. വീട് നിർമ്മാണത്തിന് സർക്കാരിൽ നിന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും സഹായം ലഭിച്ചേക്കാമെന്നായിരുന്നു സ്ഥലം ലഭിച്ചവരുടെ പ്രതീക്ഷ. ഇതുപ്രകാരം വർഷങ്ങളോളം ഇവർ ഓഫീസുകൾ കയറി ഇറങ്ങി.

ഒടുവിൽ ഫലമില്ലെന്ന് കണ്ടതോടെ സ്ഥലം ലഭിച്ചവർ ഇനി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി. ഈ സങ്കടാവസ്ഥ മാത്യുവിന്റെ മനസിനും നൊമ്പരമായി. കുടുംബം ഒന്നാകെ ഈ പ്രശ്‌നം പരിഹരിക്കണമെന്ന അഭിപ്രായത്തിലെത്തി. മൂത്ത മകൻ ഡോ.അജു മാത്യു പഴയങ്കോട്ടിൽ ഹൃദ്രോഗ വിദഗ്ദനും രണ്ടാമത്തെ മകൻ ആനന്ദ് മാത്യു പഴയങ്കോട്ടിൽ അഭിഭാഷകനുമാണ്. ഇവർ മാതാപിതാക്കൾക്ക് പിന്തുണയുമായി എത്തിയതോടെ കാര്യങ്ങൾ എളുപ്പമായി.

കുടുംബം തന്നെ മുൻകൈ എടുത്ത് ഏതാനും സ്‌പോൺസർമാരെ തരപ്പെടുത്തി. ഒരു വീടിന് ഏതാണ്ട് 8 ലക്ഷത്തോളം രൂപ ചെലവായി. ജനുവരി യിലായിരുന്നു തറക്കല്ലിടൽ. ഇപ്പോൾ 16 വീടുകളുടെയും പണി പൂർത്തീകരിച്ച് താമസ സജ്ജമായി.

ഇന്ന് രാവിലെ നടന്ന ചടങ്ങിൽ വീ ടുകളുടെ വെഞ്ചരിപ്പും താക്കോൽദാനവും ഷിക്കാഗോ രൂപത ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് നിർവ്വഹിച്ചു. മാത്യു പഴയങ്കോട്ടിലും കുടുംബവും വർഷങ്ങളായി സ്വിറ്റ്‌സർലന്റിലാണ് താമസം. മേരി മാത്യു പെരിയപ്പുറം അങ്ങാടിയത്ത് കുടുംബാംഗമാണ്. സ്ഥലം വിട്ട് നൽകി മൂന്ന് വർഷമായിട്ടും മറ്റ് ഏജൻസികൾക്കോ സ്വന്തമായോ വീട് നിർമ്മിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് മാത്യുവും കുടുംബവും അവരുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹകരണത്തോടെ ഭവനം നിർമ്മാണം ആരംഭിച്ചത്.

അഡ്വ.അനൂപ് ജേക്കബ് എംഎ‍ൽഎ നാട മുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. മേരി ഭവൻസ് ഹൗസിങ് വില്ല എന്ന് നാമകരണം നൽകിയ ഭവനങ്ങളുടെ താക്കോൽദാന ചടങ്ങ് മാത്യു പഴയങ്കോട്ടിൽ, മേരി മാത്യു പഴയങ്കോട്ടിൽ, ഡോ.അജു പഴയങ്കോട്ടിൽ എന്നിവരുടെ സാന്നിധ്യത്തിൽ ഫാ.ജോസ് തേൻപിള്ളിൽ സിഎംഎഫ് ഉദ്ഘാടനം ചെയ്തു.

സെന്റ് തോമസ് പ്രോവിൻസ് ക്ലാരിഷ്യൻ മിഷനറീസ് സഭയാണ് നിർമ്മാണങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. നിർമ്മാണ മേൽനോട്ട നിർവ്വഹിച്ച ബിജു തറമഠം സ്വാഗതം ആശംസിച്ചു.

ഗ്ലോബൽ ഇന്ത്യൻ പബ്ലിക് സ്‌കൂൾ ഡയറക്ടർ സാൻഡി മാത്യു മാടപ്പാട്ട്, അഡ്വ. ജയ്‌സൺ ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംപി ജോസഫ്, വാർഡ് മെമ്പർ ജിനി ജിജോയ്, സബ് ഇൻപെക്ടർ ശിവകുമാർ, ഫാ.അലക്‌സാണ്ടർ കുരീക്കാട്ടിൽ സിഎംഎഫ്, സാന്തോം ഡയറക്ടർ ഫാ.ജോസഫ് പുലവേലിൽ, ഫാ.വർഗീസ് നടയ്ക്കൽ, ബിനോയ് കള്ളാട്ടുകുഴി, എം.ഒ ജോസഫ് എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP