Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നീന്തൽക്കുളം പൊട്ടിയതോടെ തകർന്നത് അയൽവാസിയുടെ വീട്; നെയ്യാറ്റിൻകരയിൽ അപകടം ഉണ്ടായത് കുളത്തിൽ വെള്ളം നിറയ്ക്കവേ

നീന്തൽക്കുളം പൊട്ടിയതോടെ തകർന്നത് അയൽവാസിയുടെ വീട്; നെയ്യാറ്റിൻകരയിൽ അപകടം ഉണ്ടായത് കുളത്തിൽ വെള്ളം നിറയ്ക്കവേ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നീന്തൽ കുളം തകർന്ന് അയൽവാസിയുടെ വീട് തകർന്നു. നെയ്യാറ്റിൻകര വെൺപകലിലാണ് സംഭവം. വെൺപകൽ സ്വദേശി സന്തോഷ് കുമാറിന്റെ വീട്ടിലെ നീന്തൽ കുളം പൊട്ടി തൊട്ടടുത്ത ഗോപാലകൃഷ്ണൻ നായരുടെ വീട്ടിലേക്ക് വെള്ളം ഒഴുകിയെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.

കഴിഞ്ഞ ദിവസം നീന്തൽ കുളത്തിൽ വെള്ളം നിറയ്ക്കുമ്പോഴാണ് ചോർച്ച അനുവപ്പെട്ടത്. ഗോപാലകൃഷ്ണന്റെ വീട്ടിലേക്ക് വെള്ളം ഒഴുകി തുടങ്ങിയതിന് പിന്നാലെ നീന്തൽകുളം പൂർണ്ണമായും പൊട്ടുകയായിരുന്നു. മതിലും വീടിന്റെ ഒരു ഭാഗവും തകർന്ന് വെള്ളവും ചെളിയും വീട്ടിനകത്തേക്ക് ഇരച്ചുകയറി. അടുക്കളയ്ക്കും കേടുപാടുണ്ട്.

നാല് മാസം മുൻപാണ് സന്തോഷ് നീന്തൽ കുളത്തിന്റെ പണി തുടങ്ങിയത്. ഗോപാലകൃഷ്ണന്റെ വീട്ടിൽ നിന്നും 35അടി ഉയരത്തിലാണ് യാതൊരു സുരക്ഷിതത്വവുമില്ലാതെ നീന്തൽ കുളം നിർമ്മിച്ചത്. പഞ്ചായത്തിൽ നിന്നും അനുവാദമില്ലാതെയാണ് നിർമ്മാണമെന്നും ഇതെക്കുറിച്ച് പൊലീസിലും പഞ്ചായത്തിലും പരാതി നൽകിയെങ്കിലും അന്വേഷിക്കാൻ തയാറായില്ലെന്നും ആരോപണമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP