Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വർണ്ണക്കടത്ത് കേസിൽ അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറെ വീണ്ടും ചോദ്യം ചെയ്യും; അഞ്ചാം തീയതി ഹാജരാകാൻ ജി. ഹരികൃഷ്ണന് കസ്റ്റംസിന്റെ നോട്ടീസ്; ആദ്യത്തെ ചോദ്യം ചെയ്യലിൽ വിവരങ്ങൾ തേടിയത് നയതന്ത്ര ബാഗേജിനെക്കുറിച്ച്

സ്വർണ്ണക്കടത്ത് കേസിൽ അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറെ വീണ്ടും ചോദ്യം ചെയ്യും; അഞ്ചാം തീയതി ഹാജരാകാൻ ജി. ഹരികൃഷ്ണന് കസ്റ്റംസിന്റെ നോട്ടീസ്; ആദ്യത്തെ ചോദ്യം ചെയ്യലിൽ വിവരങ്ങൾ തേടിയത് നയതന്ത്ര ബാഗേജിനെക്കുറിച്ച്

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: സ്വർണക്കടത്തു കേസിൽ ചോദ്യം ചെയ്യലിന് അഞ്ചാം തീയതി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസര് ജി. ഹരികൃഷ്ണന് കസ്റ്റംസിന്റെ നോട്ടീസ്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ഇദ്ദേഹത്തിൽ നിന്നും കസ്റ്റംസ് നേരത്തേ തേടിയിരുന്നു. തുടർനടപടി എന്ന നിലയിലാണ് ചോദ്യം ചെയ്യലിനു വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ടു നയതന്ത്ര ബാഗേജ് ഏതു ദിവസങ്ങളിൽ വന്നുവെന്നതിനെക്കുറിച്ച് ആധികാരികമായ വിവരങ്ങളാണ് പ്രോട്ടോകോൾ് ഓഫീസറോട് നേരത്തേ കസ്റ്റംസ് തേടിയിരുന്നത്. നേരിട്ടെത്തി നോട്ടീസ് നൽകിയാണ് പ്രോട്ടോകോൾ ഓഫീസറോട് കസ്റ്റംസ് ഇക്കാര്യങ്ങൾ ചോദിച്ചത്.

ഇതേത്തുടർന്നു നയതന്ത്ര ബാഗേജ് എന്നൊക്കെ വന്നെന്ന വിവരം ഹരികൃഷ്ണൻ നേരിട്ടെത്തി കസ്റ്റംസിന് കൈമാറിയിരുന്നു. അഞ്ചിന് കൊച്ചിയിൽ ഹാജരാൻ് സംസ്ഥാന സർക്കാർ ഇദ്ദേഹത്തിന് വാഹനം അനുവദിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP