Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വർണ്ണക്കടത്തിൽ മകളെ കുറിച്ചുള്ള വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് താൻ; മകൾ കുറ്റക്കാരിയാണെങ്കിൽ ശിക്ഷിക്കപ്പെടണം; കുറച്ചു നാളായി വീട്ടിൽ സ്വപ്ന വരാറില്ല; ഫോണിൽ വിളിച്ചിട്ടും കിട്ടാറുമില്ല; ജോലിയുടെ കാര്യങ്ങളൊന്നും തങ്ങളോട് പറയാറുമില്ല; മകളെ കുറിച്ചുള്ള വിവാദങ്ങളോട് പ്രതികരിച്ചു അമ്മ പ്രഭ

സ്വർണ്ണക്കടത്തിൽ മകളെ കുറിച്ചുള്ള വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് താൻ; മകൾ കുറ്റക്കാരിയാണെങ്കിൽ ശിക്ഷിക്കപ്പെടണം; കുറച്ചു നാളായി വീട്ടിൽ സ്വപ്ന വരാറില്ല; ഫോണിൽ വിളിച്ചിട്ടും കിട്ടാറുമില്ല; ജോലിയുടെ കാര്യങ്ങളൊന്നും തങ്ങളോട് പറയാറുമില്ല; മകളെ കുറിച്ചുള്ള വിവാദങ്ങളോട് പ്രതികരിച്ചു അമ്മ പ്രഭ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽപെട്ട മകളെ കുറിച്ചുള്ള വാർത്തകൾ അറിഞ്ഞ ഞെട്ടലിലാണ് സ്വപ്‌നയുടെ മാതാവ് പ്രഭ. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമ്പോഴു മകള കെുറിച്ച് ഒന്നും അറിയില്ലെന്നാണ് പ്രഭ പറയുന്നത്. കുറച്ചു നാളായി വീട്ടിൽ സ്വപ്ന വരാറില്ല. ഫോണിൽ വിളിച്ചിട്ടും കിട്ടാറില്ലെന്നും അവർ വ്യക്തമാക്കി. ഇങ്ങനെയൊരു വാർത്ത കേട്ടതിനെ തുർന്നുള്ള ഷോക്കിലാണ് താൻ. മകളെ കുറിച്ച് അത്തരത്തിലൊരു സംശയം തോന്നിയിരുന്നില്ല. ജോലിയുടെ കാര്യങ്ങളൊന്നും പറയാറില്ലെന്നും പ്രഭ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച വരെ മകളുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും സ്വപ്നയുടെ അമ്മ പറയുന്നു. സ്വർണ്ണക്കടത്ത് വിഷയത്തിൽ മകളുടെ പങ്ക് വാർത്തയിലൂടെയാണ് അറിഞ്ഞതെന്നും അവർ പറയുന്നു. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ സ്വപ്ന പഠിച്ചതും വളർന്നതുമെല്ലാം ഗൾഫിലാണ്. ബാർ ഹോട്ടൽ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തിൽ തന്നെ സ്വപ്ന ബിസിനസിൽ പങ്കാളിയായി. തുടർന്ന് പതിനെട്ടാം വയസിലാണ് തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയുമായുള്ള സ്വപ്നയുടെ വിവാഹം നടന്നത്.

ഭർത്താവുമൊത്തുള്ള ദാമ്പത്യ ജീവിതം തകർന്ന ശേഷം തലസ്ഥാനത്തെ വൻകിട വ്യവസായികളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ഇവരുടെ സഹായത്തോടെ വീണ്ടും ഗൾഫിലേക്ക് പോയ സ്വപ്ന പിന്നീട് മടങ്ങിയെത്തി. ആദ്യം ശാസ്തമംഗലത്തെ എയർ ട്രാവൽസിൽ ജീവനക്കാരിയായി. പിന്നീട് എയർ ഇന്ത്യ സാറ്റ്‌സിലെത്തി. അവിടെ നിന്നാണ് യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ പ്രൈവറ്റ് സെക്രട്ടറിയായുള്ള മാറ്റം.കോൺസുലേറ്റിൽ നിന്ന് വിസാ സ്റ്റാമ്പിംഗുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടർന്നാണ് സ്വപ്ന പുറത്തായത്. പക്ഷെ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് പിന്നീട് പ്രവർത്തനകേന്ദ്രം കേരളത്തിൽ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് മാറ്റി. ഐ.ടി വകുപ്പിൽ സുപ്രധാന തസ്തികയിലെത്തിയ സ്വപ്ന കോൺസുലേറ്റിലെ ചില ഉന്നതരുമായുള്ള ബന്ധം നിലനിർത്തിയിരുന്നു.

സ്വപ്ന സുരേഷിന് വർഷങ്ങൾക്ക് മുൻപേ ക്രിമിനൽ പശ്ചാത്തലവും. എയർ ഇന്ത്യ സ്റ്റാറ്റ്‌സിൽ ജോലി ചെയ്യുമ്പോൾ പെൺകുട്ടിയെ നിർബന്ധിച്ച് ആൾമാറാട്ടത്തിന് വിധേയയാക്കിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. സർക്കാരിന്റെ ഐടി ഉദ്യോഗസ്ഥയാണെന്ന വിവരം അന്വേഷണത്തിനിടെ മറച്ചുവയ്ക്കുകയും ചെയ്തു. സ്വപ്ന ഉപദ്രവിച്ചതായി ബന്ധുവായ മറ്റൊരു യുവതി ഒന്നര വർഷം മുൻപ് പൊലീസിലും പരാതി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP