Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അധികാര ഇടനാഴിയിലെ സ്വപ്നയുടെ സ്വാധീനം പ്രകടം; ഒരു സ്ത്രീയെന്ന നിലയിലുള്ള പ്രത്യേക ആനുകൂല്യം പ്രതി അർഹിക്കുന്നില്ലെന്നും കോടതി; സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റകൃത്യ കോടതി തള്ളി

അധികാര ഇടനാഴിയിലെ സ്വപ്നയുടെ സ്വാധീനം പ്രകടം; ഒരു സ്ത്രീയെന്ന നിലയിലുള്ള പ്രത്യേക ആനുകൂല്യം പ്രതി അർഹിക്കുന്നില്ലെന്നും കോടതി; സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റകൃത്യ കോടതി തള്ളി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റകൃത്യ കോടതി തള്ളി. അധികാര ഇടനാഴിയിലെ സ്വപ്നയുടെ സ്വാധീനം പ്രകടമാണെന്നും ഇതുവരെയുള്ള വാദങ്ങളിൽനിന്ന് അത് മനസിലായെന്നും കോടതി നിരീക്ഷിച്ചു. ഒമ്പത് പേജുള്ള വിധിപകർപ്പിന്റെ അവസാനഭാഗങ്ങളിലാണ് കോടതി ഇത്തരം പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. മാത്രമല്ല, പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് അന്വേഷണത്തെ വലിയതോതിൽ ബാധിക്കുമെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുമെന്നും കോടതി വിലയിരുത്തി.

ഒരു സ്ത്രീയെന്ന നിലയിലുള്ള പ്രത്യേക ആനുകൂല്യം പ്രതി അർഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. കോൺസുലേറ്റിൽ നിന്നും രാജി വച്ച ശേഷവും സ്വപ്ന അവിടുത്തെ ഉന്നത ഉദ്യോഗസ്‌ഥരെ സഹായിച്ചു. ഇതിനു ശേഷം സംസ്‌ഥാന സർക്കാർ പദ്ധതിയിൽ ജോലി നേടി. ഇതെല്ലാം സ്വപ്നയുടെ സ്വാധീനത്തിനുള്ള തെളിവാണ്. അതിനാൽ തന്നെ ജാമ്യം ലഭിക്കുന്നതിന് സ്ത്രീ എന്ന ആനുകൂല്യം പ്രതി അർഹിക്കുന്നില്ല. ജാമ്യാപേക്ഷയിൽ നടന്ന വാദത്തിന്റെയും ലഭ്യമായ രേഖകളുടെയും അടിസ്‌ഥാനത്തിലാണ്‌ നിരീക്ഷണം എന്നും കോടതി വ്യക്തമാക്കി.

സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷ്, സെയ് ‌ദ് അലവി എന്നിവരുടെ ജാമ്യാപേക്ഷകളാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി വ്യാഴാഴ്ച തള്ളിയത്. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ സംജുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഓഗസ്റ്റ് 17-ലേക്ക് മാറ്റിവെച്ചു. സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസിലും സ്വപ്നയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP