Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വപ്ന സുരേഷിന്റെ മോചനം റദ്ദാക്കണം; കേന്ദ്ര ഏജൻസികൾ സുപ്രീംകോടതിയിൽ

സ്വപ്ന സുരേഷിന്റെ മോചനം റദ്ദാക്കണം; കേന്ദ്ര ഏജൻസികൾ സുപ്രീംകോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ സുപ്രീംകോടതിയെ സമീപിച്ചു. കസ്റ്റംസ് കമീഷണർ, സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ ജനറൽ, കോഫെപോസ ജോയന്റ് സെക്രട്ടറി എന്നിവർ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു.

മതിയായ കാരണങ്ങളില്ലാതെയാണ് കരുതൽ തടങ്കലെന്ന് വ്യക്തമാക്കിയാണ് സ്വപ്നയുടെ മോചനത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കരുതൽ തടങ്കൽ റദ്ദാക്കിയതെന്നും കൊഫെപോസ പ്രകാരമുള്ള കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും ഹരജിയിൽ ബോധിപ്പിച്ചു.

സ്വപ്ന സുരേഷ് തുടർന്നും കള്ളക്കടത്തിൽ ഏർപ്പെടുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കരുതൽ തടങ്കലിലാക്കിയത്. രാജ്യത്തിന്റെ സാമ്പത്തികഭദ്രതകൂടി കണക്കിലെടുത്ത നടപടിയാണിതെന്നും ഏജൻസികൾ ബോധിപ്പിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP