Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വപ്ന സുരേഷ് ഉപയോഗിച്ചിരുന്നത് സർക്കാർ മുദ്രയുള്ള വിസിറ്റിങ് കാർഡ്; ഐ ടി മേഖലയിൽ മുൻപരിചയം ഇല്ലാതിരുന്നിട്ടും ഓപ്പറേഷൻസ് മാനേജർ എന്ന സുപ്രധാന തസ്തികയിൽ നിയമിക്കാൻ കാരണം ഉന്നത ഇടപെടൽ

സ്വപ്ന സുരേഷ് ഉപയോഗിച്ചിരുന്നത് സർക്കാർ മുദ്രയുള്ള വിസിറ്റിങ് കാർഡ്; ഐ ടി മേഖലയിൽ മുൻപരിചയം ഇല്ലാതിരുന്നിട്ടും ഓപ്പറേഷൻസ് മാനേജർ എന്ന സുപ്രധാന തസ്തികയിൽ നിയമിക്കാൻ കാരണം ഉന്നത ഇടപെടൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിമാനത്താവള സ്വർണക്കടത്തു കേസിൽ ആരോപണ വിധേയയായ ഐടി വകുപ്പിലെ കരാർ ഉദ്യോഗസ്ഥ സ്വപ്ന സുരേഷ് ഉപയോഗിച്ചിരുന്നത് സർക്കാർ മുദ്രയുള്ള വിസിറ്റിങ് കാർഡ്. ഉന്നത സർക്കാർ ഉദ്യോഗസ്ഥയാണ് താനെന്ന് ചമഞ്ഞായിരുന്നു ഇവർ ചുറ്റിയടിച്ചിരുന്നത്. അതേസമയം സർക്കാരിന്റെ അറിവോടെയാണോ ഇവർ ഔദ്യോഗിക മുദ്രയുള്ള കാർഡ് ഉപയോഗിച്ചതെന്നു വ്യക്തമല്ല.

2018 ൽ കോൺസുലേറ്റിലെ ജോലി നഷ്ടമായതിന് പിന്നാലെയാണ് സ്വപ്ന ഐ ടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെത്തുന്നത്. ഐ ടി മേഖലയിൽ മുൻപരിചയം ഇല്ലാതിരുന്നിട്ടും ഓപ്പറേഷൻസ് മാനേജർ എന്ന സുപ്രധാന തസ്തികയിൽ നിയമിക്കാൻ കാരണം ഉന്നതരുടെ ഇടപെടലാണെന്ന് ആരോപണമുണ്ട്. ഇവിടെയെത്തി മാസങ്ങൾക്കകം സ്പേസ് പാർക്ക് പ്രോജക്ട് മാനേജരായും മാർക്കറ്റിങ് ലെയ്സൺ ഓഫീസറായും പ്രവർത്തിച്ചുതുടങ്ങി.

ഐ ടി രംഗത്തെ കോർപറേറ്റുകളുമായി കൂടിക്കാഴ്ച നടത്തുന്നതും സ്വപ്നയായിരുന്നു. മാസങ്ങൾക്കുമുൻപ് കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ സ്പേസ് പാർക്ക് സംഘടിപ്പിച്ച പരിപാടിയുടെ മുഖ്യസംഘാടകയും സ്വപ്നയായിരുന്നു. സംസ്ഥാനത്ത് അടുത്തിടെ ഏറെ രാഷ്ട്രീയ വിവാദമുയർത്തിയ ഒരു ഇടപാട് സംബന്ധിച്ചുള്ള ഔദ്യോഗിക കൂടിക്കാഴ്ചയിലും ഉന്നതർക്കൊപ്പം പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP