Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാമൂഹിക പ്രവർത്തനത്തിന് ഷിജിൻ വർഗ്ഗീസിന് അം​ഗീകാരം; ബി.എൽ. അരുണിന് ദൃശ്യമാധ്യമ പുരസ്കാരം; പ്രതിസന്ധികൾ നേരിട്ടുകൊണ്ടുള്ള ധീരമായ മാധ്യമപ്രവർത്തനത്തിന് ഷാജിലക്കും അം​ഗീകാരം; ഷെബീൻ മെഹബൂബിനും ജിഷ എലിസബത്തിനും അച്ചടി മാധ്യമ പുരസ്കാരവും; സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാര ജേതാക്കൾ ഇവരാണ്

സാമൂഹിക പ്രവർത്തനത്തിന് ഷിജിൻ വർഗ്ഗീസിന് അം​ഗീകാരം; ബി.എൽ. അരുണിന് ദൃശ്യമാധ്യമ പുരസ്കാരം; പ്രതിസന്ധികൾ നേരിട്ടുകൊണ്ടുള്ള ധീരമായ മാധ്യമപ്രവർത്തനത്തിന് ഷാജിലക്കും അം​ഗീകാരം; ഷെബീൻ മെഹബൂബിനും ജിഷ എലിസബത്തിനും അച്ചടി മാധ്യമ പുരസ്കാരവും; സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാര ജേതാക്കൾ ഇവരാണ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സമൂഹത്തിലെ വിവിധ മേഖലകളിൽ മാതൃകാപരമായി പ്രവർത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌ക്കാരമായ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌കാരം പ്രഖ്യാപിച്ചു. 2018, 19 വർഷങ്ങളിലെ പുരസ്‌കാരമാണു നൽകുന്നത്. സാമൂഹ്യ പ്രവർത്തനം, മാധ്യമപ്രവർത്തനം- പ്രിന്റ് മീഡിയ, മാധ്യമ പ്രവർത്തനം-ദൃശ്യമാധ്യമം , കല, സാഹിത്യം , ഫൈൻ ആർട്‌സ്, കായികം (പുരുഷൻ , വനിത), ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ മേഖലകളിലെ മികച്ച പ്രവർത്തനം നടത്തിയ 25 ഓളം പ്രതിഭകൾക്കാണു പുരസ്‌കാരം.

അതോടൊപ്പം സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന യൂത്ത് ക്ലബ്ബുകൾക്കും യുവാ ക്ലബ്ബുകൾക്കും പുരസ്‌ക്കാരം നൽകുന്നു. അവാർഡിനർഹരാകുന്ന വ്യക്തികൾക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും നൽകും. ജില്ലയിലെ മികച്ച യൂത്ത് - യുവാക്ലബ്ബുകൾക്ക് 30,000 രൂപയും സംസ്ഥാനത്തെ മികച്ച യൂത്ത് - യുവാ ക്ലബ്ബുകൾക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും നൽകും. 2018 ലെയും 2019 ലെയും സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌ക്കാരങ്ങൾ സെപ്റ്റംബർ 30 നു തീയതി വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചു വ്യവസായ- കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ വിതരണം ചെയ്യുന്നു. ജില്ലാതലത്തിൽ പുരസ്‌കാരത്തിന് അർഹരായ യൂത്ത് ക്ലബ്ബുകൾക്കും യുവാക്ലബ്ബുകൾക്കുമുള്ള പുരസ്‌ക്കാരങ്ങൾ അതത് ജില്ലയിൽ വച്ച് നൽകും.

സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം(2018)
1. സാമൂഹികപ്രവർത്തനം

ഷിജിൻ വർഗ്ഗീസ്

മംഗലത്ത് മണ്ണിൽ ഹൗസ്, കൈപ്പത്തൂർ, പത്തനംതിട്ട സാമൂഹ്യസേവനരംഗത്ത് ദീർഘകാല പ്രവർത്തന മികവ്, വനിതാശാക്തീകരണം, ബോധവൽക്കരണം, ആരോഗ്യപരിപാലനം, പാലിയേറ്റീവ് പ്രവർത്തനം, പരിസ്ഥിതി പ്രവർത്തനം, പിന്നോക്ക മേഖലകളിലെ സജീവ പ്രവർത്തനങ്ങൾ, തുടങ്ങി സാമൂഹിക സന്നദ്ധ വികസന പ്രവർത്തനങ്ങളിലെ മികവ് എന്നിവ പരിഗണിച്ചാണ് 2018 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് ഷിജിൻ വർഗ്ഗീസ് അർഹനായത്.

2. ദൃശ്യമാധ്യമം - പുരുഷൻ
ബി.എൽ. അരുൺ
കറസ്‌പോണ്ടന്റ്, മനോരമ ന്യൂസ്, കോഴിക്കോട്
ബസ് ഗതാഗതത്തിന്റെ പ്രശ്‌നങ്ങളും പ്രതിസന്ധികളിലും നേരിട്ടിറങ്ങിച്ചെന്നു നടത്തിയ വിവിധ റിപ്പോർട്ടുകളെ മുൻനിർത്തിയാണ് 2018 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് ബി.എൽ.അരുൺ അർഹനായത്.

3. ദൃശ്യമാധ്യമം - വനിത
ഷാജില. എ
ക്യാമറ പേഴ്‌സൺ, കൈരളി ടി.വി., തിരുവനന്തപുരം
പ്രതിസന്ധികൾ നേരിട്ടുകൊണ്ടുള്ള ധീരമായ മാധ്യമപ്രവർത്തനത്തിന് മാതൃകയാണെന്നതും വനിതാ ഛായാഗ്രാഹക എന്ന നിലയിലും ശ്രീമതി ഷാജിലയുടെ പ്രവർത്തനവും അനുഭവുമാണ് 2018 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് അർഹയാക്കിയത്.

4. അച്ചടി മാധ്യമം - പുരുഷൻ
ഷെബീൻ മെഹബൂബ്
സബ് എഡിറ്റർ, മാധ്യമം ദിനപത്രം, കോഴിക്കോട്
പൊന്നാനിയിലെ കടലോര ജീവിതത്തിന്റെ സമകാലിക അവസ്ഥയും സാംസ്‌കാരുക സവിശേതകളും സാധാരണ കാണുന്നതിൽനിന്നു വ്യത്യസ്തമായ അവതരിപ്പിക്കുന്ന ?'കടലെടുക്കുന്ന തീരങ്ങളിൽ വറുതിയുടെ കടലാഴം', 'കടൽപ്പാട്ടുകൾ' എന്നീ ഫീച്ചറുകളെ മുൻനിർത്തിയാണ് 2018 സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് ഷെബീൻ മെഹബൂബ് അർഹനായത്.

5. അച്ചടി മാധ്യമം - വനിത
ജിഷ എലിസബത്ത്
റിപ്പോർട്ടർ, മാധ്യമം ദിനപത്രം, തിരുവനന്തപുരം
മത്സ്യത്തൊഴിലാളി ജീവിതത്തിന്റെ ക്ലേശങ്ങളിലേക്കും പ്രശ്‌നങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്ന റിപ്പോർട്ടുകളുടെയും ഫീച്ചറുകളുടെയും മികവിനാണ് 2018 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് അർഹയാക്കിയത്.

6. കല
സന്തോഷ് ആലങ്കോട്
ആലങ്കോട്, മലപ്പുറം
25 വർഷത്തിലധികമായി വാദ്യകലാരംഗത്ത് പ്രവർത്തിക്കുന്നു. പഞ്ചവാദ്യം പോലുള്ള സംഗീത കലകൾ ജാതി-മത-വർഗ്ഗ ഭേദമന്യേ സമൂഹത്തിന്റെ നാനാതുറകളിലെത്തിക്കുന്നതിനും ഈ കലയെ ജനകീയവൽക്കരിക്കുന്നതിന് നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചും, വാദ്യകലയുടെ ഉന്നമനത്തിനായി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളുടെ മികവും പരിഗണിച്ചാണ് 2018 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് അർഹനായത്.

7. സാഹിത്യം
ജോയ് തമലം
തിരുവനന്തപുരം
ജോയ് തമലം രചിച്ച 'അഗ്‌നിശലഭങ്ങൾ ' എന്ന കാവ്യഗ്രന്ഥം സൂക്ഷമ ബിംബങ്ങൾകൊണ്ടും ശില്പ ഭദ്രതകൊണ്ടും പ്രശംസയർഹിക്കുന്നു. തീഷ്ണമായ ഭാവസങ്കലപനങ്ങൾ, പുതിയകാലത്തെ അടയാളപ്പെടുത്തുന്ന കാവ്യവിഷയങ്ങൾ, നൂതനത്വമുള്ള ഭാഷയും ഭാവനയും, ഓരോ കവിതയ്ക്കും ഇംഗ്ലീഷിലേക്ക് ഭാഷാന്തരം നടത്തിയത് ഈ കാവ്യത്തിന് വേറിട്ടൊരുമാനം സമ്മാനിക്കുന്നു എന്നത് പരിഗണിച്ചാണ് ജോയ് തമലം രചിച്ച 'അഗ്‌നിശലഭങ്ങൾ' എന്ന കാവ്യഗ്രന്ഥം 2018 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് അർഹമായത്.

8. ഫൈൻ ആർട്‌സ്
വിഷ്ണുപ്രിയൻ കെ
മലപ്പുറം
സമകാലിക ജീവിത മുഹൂർത്തങ്ങളെ മാജിക്കൽ റിയലിസത്തിന്റെ തലത്തിൽ നിന്നുകൊണ്ട് സർഗ്ഗാത്മകമായും രൂപ-വർണ്ണ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തികൊണ്ടുമുള്ള രചന. കേരളീയമായ പരമ്പരാഗത ചിത്രരചനാ ശൈലിയിൽ ആധുനിക ചിത്രകലാ സങ്കല്പവുമായി ഇടചേർന്നുകൊണ്ടാണ് വിഷ്ണു പ്രിയൻ തന്റെ ചിത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ മികവാണ് 2018 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് അർഹമായത്.

9. കായികം - പുരുഷൻ
ജിൻസൺ ജോൺസൺ
കോഴിക്കോട്
ദേശീയ അന്തർദേശീയ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പുകളിൽ 800, 1500 മീറ്റർ ഓട്ടമത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയത് പരിഗണിച്ചാണ് 2018 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് അർഹനായത്.

10. കായികം - വനിത
പി.യു.ചിത്ര
പാലക്കാട്
മധ്യ, ദീർഘദൂര ഓട്ടക്കരിയായ പി.യു.ചിത്ര ദേശീയ അന്തർദേശീയ അത്‌ലറ്റിക് മീറ്റുകളിൽ 1500, 3000, 5000 മീറ്റർ ഓട്ടമത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയത് പരിഗണിച്ചാണ് 2018 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് അർഹയായത്.

11. ശാസ്ത്രം - പുരുഷൻ
ഡോ. സി.റ്റി.സുലൈമാൻ
സീനിയർ സയന്റിസ്റ്റ്, ഫൈറ്റോ കെമിസ്ട്രി ഡിവിഷൻ,
ഔഷധസസ്യ ഗവേഷണ കേന്ദ്രം, ആര്യവൈദ്യശാല
കോട്ടയ്ക്കൽ, മലപ്പുറം
ജൈവരസതന്ത്ര മേഖലയിൽ വർദ്ധിച്ചു വരുന്ന പ്രാധാന്യം പരിഗണിക്കുമ്പോൾ ഡോ.സി.റ്റി.സുലൈമാൻ ഈ രംഗത്ത് നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. ഈ ചുരുങ്ങിയ പ്രായത്തിൽ അന്തർദേശീയ ശാസ്ത്ര പ്രസിദ്ധീകരണങ്ങളിലൂടെ നിരവധി പുതിയ ജൈവമൂലകങ്ങൾ കണ്ടെത്തി പ്രിസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മാതൃകാപരമായ പ്രവർത്തനമാണ് 2018 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് അർഹമായത്.

12. ശാസ്ത്രം - വനിത
ഡോ. അമ്പിളി കെ.എം.
തിരുവനന്തപുരം
വിക്രംസാരാഭായി സ്‌പെയ്‌സ് സെന്ററിൽ സ്‌പെയ്‌സ് ഫിസിക്‌സ് ലബോറട്ടറിയിൽ സയന്റിസ്റ്റായി പ്രവർത്തിച്ചു വരികയാണ്. ഇന്ത്യൻ മേഖലക്കു വേണ്ടി ചന്ദ്രൻ, ശുക്രൻ തുടങ്ങിയ ഗ്രഹങ്ങളുടെ ചാർജ്ഡ് ലെയേഴ്‌സിനെ കുറിച്ച് പഠിക്കാനുള്ള തിയറിറ്റിക്കൽ മോഡൽസ് ഉണ്ടാക്കിയതിൽ പ്രധാന പങ്ക് വഹിക്കുകയും ഈ ഗവേഷണങ്ങൾക്ക് നിരവധി ദേശീയ-അന്തർദേശിയ പുരസ്‌കാരങ്ങൾക്ക് അർഹയായിട്ടുണ്ട്. പ്രസ്തുത മേഖലയിലെ മാതൃകാപരമായ പ്രവർത്തനവും സംഭാവനയും പരിഗണിച്ചാണ് 2018 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് അർഹയായത്.

13. സംരംഭകത്വം
അമർനാഥ് ശങ്കർ
സിഇഒ, സി.എ.റ്റി എന്റർടെയ്ന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്,
കൊച്ചി
കേരളത്തിലെ പ്രമുഖ ഡിജിറ്റൽ പ്രൊഡക്ഷൻ സ്റ്റാർട്ട് അപ് സംരംഭകമായ ക്യാറ്റ് എന്റർടെയ്ന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഈ മേഖലയിൽ ഒരു മാതൃകയാണ്. പ്രസ്തുത മികവ് പരിഗണിച്ച് ക്യാറ്റ് എന്റർടെയ്ന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ന്റെ സ്ഥാപകനും സിഇഒ യുമായ ശ്രീ.അമർനാഥ് ശങ്കർ-നെയും 2018 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് അർഹമായത്.

14. കൃഷി
ടോംകിരൺ
തൃശ്ശൂർ
ഭൂമിയുടെ നന്മയും കൃഷിയുടെ പെരുമയും അദ്ധ്വാനത്തിന്റെ ആനന്ദവും ആധുനികതയുടെ സാദ്ധ്യതകളും പ്രയോജനപ്പെടുത്തി വേളൂക്കര പഞ്ചായത്തിലെ തരിശ്ശായി കിടന്ന 100 ഏക്കറോളം സ്ഥലത്ത് നെല്ല് വിളയിക്കുന്നതിന് നേതൃത്വം നൽകുകയും 20 വർഷത്തിലേറെ തരിശ്ശായി കിടന്ന പാടശേഖരങ്ങളിൽ കൃഷി തിരിച്ചുവരുന്നതിന് ടിയാൻ പ്രചോദനമാകുകയും പാടശേഖരത്തെയും കർഷകരെയും നവീന മാധ്യമങ്ങളുമായി ബന്ധിപ്പിച്ച് ഉല്പന്നങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി ഓൺലൈൻ വില്പന നടത്തി അതുവഴി മികച്ച വില ലഭ്യമാക്കുവാനും, പാടശേഖരത്തെയും കർഷകരേയും ഈ മേഖലയിൽ നിലനിർത്താനുമുള്ള പ്രവർത്തനങ്ങളിലേർപ്പെടുക തുടങ്ങിയ മാതൃകാപരമായി കൃഷി ചെയ്യുകയും കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് പരിഗണിച്ചാണ് 2018 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് അർഹയായത്.

സംസ്ഥാനത്തെ മികച്ച യൂത്ത് ക്ലബ്ബ്

സഖാവ് കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം, ചെക്കികുളം, കണ്ണൂർ

സംസ്ഥാനത്തെ മികച്ച യുവാ ക്ലബ്ബ്
യുവാക്ലബ്ബ്, പിണവൂർകുടി, ഉരുളൻതണ്ണി പി.ഒ., എറണാകുളം

ജില്ലകളിലെ മികച്ച യൂത്ത് ക്ലബ്ബുകൾ
തിരുവനന്തപുരം
ഭാവന ഗ്രന്ഥശാല & കലാ സാംസ്‌കാരിക കേന്ദ്രം നീരാഴിക്കോണം, പൂഴനാട് പി.ഒ.
കൊല്ലം
എവർഷൈൻ കലാസമിതിപ്ലാക്കാട്, കരിവേലിൽ പി.ഒ.
പത്തനംതിട്ട
കൈരളി ആർട്‌സ്& സ്പോർട്സ് ക്ലബ്ബ്കുപ്പക്കര, പയ്യനാമൺ പി.ഒ., കോന്നി
ആലപ്പുഴ
പ്രപഞ്ചം ആർട്‌സ്& സ്പോർട്സ് ക്ലബ്ബ്‌പെരിങ്ങിലിപ്പുറം
കോട്ടയം
സഹൃദയ ആർട്‌സ് & സ്പോർട്സ് ക്ലബ്ബ്, മേമ്മുറി, പൂവാശ്ശേരി, കോട്ടയം
ഇടുക്കി
പശുപ്പാറ പീപ്പിൾസ് ക്ലബ്ബ് & ലൈബ്രറിപശുപ്പാറ
എറണാകുളം
റുബിക്‌സ് ആർട്‌സ് & സ്പോർട്സ് ക്ലബ്ബ്, കുമ്പളങ്ങി, കൊച്ചി
തൃശ്ശൂർ
ഫെയ്‌സ് ഓഫ് പുതുമനഃശ്ശേരി ആർട്‌സ് & സ്പോർട്സ് ക്ലബ്ബ്
പാലക്കാട്
റോയൽ ചലഞ്ചേഴ്‌സ് ആർട്‌സ് & സ്പോർട്സ് ക്ലബ്ബ്പാറപ്പുറം, നാട്ടുകൽ, മണ്ണാർക്കാട്
മലപ്പുറം
നവകേരള സാംസ്‌കാരിക വേദി ഗ്രന്ഥശാല, കൊളപ്പുറം സെന്റർ, എ.ആർ നഗർ പി.ഒ
കോഴിക്കോട്
ബ്രദേഴ്‌സ് ആർട്‌സ് & റീഡിങ് റൂംരാമനല്ലൂർ, കല്പത്തൂർ പി.ഒ., മേപ്പായൂർ
വയനാട്
കെ.ബി.സി.റ്റി വായനശാല & ക്ലബ്ബ്‌ചേനംകൊല്ലി, മുട്ടിൽ പി.ഒ
കണ്ണൂർ
സഖാവ് കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം, ചെക്കികുളം, കണ്ണൂർ
കാസർഗോഡ്
എരിയാൽ യൂത്ത് കൾച്ചറൽ സെന്റർ, എരിയാൽ, പി.ഒ.കുഡ്‌ലു, കാസർഗോഡ്

ജില്ലകളിലെ മികച്ച യുവാ ക്ലബ്ബുകൾ

തിരുവനന്തപുരം : യുവാ ആർട്‌സ് & സ്പോർട്സ് ക്ലബ്ബ്, ആനപ്പെട്ടി

കൊല്ലം : യുവാക്ലബ്ബ്, മഠത്തിക്കോണം, കുളത്തൂപ്പുഴ
പത്തനംതിട്ട : യുവാക്ലബ്ബ്, മേക്കൊഴൂർ, മൈലപ്ര
ആലപ്പുഴ : യുവാ മേനാശ്ശേരി, പട്ടണക്കാട് പി.ഒ., ചേർത്തല
കോട്ടയം : യുവാക്ലബ്ബ്, കോരിക്കൽ, വടയാർ പി.ഒ.തലയോലപറമ്പ്
ഇടുക്കി : യുവാക്ലബ്ബ്, കുമ്മിട്ടാംകുഴി
എറണാകുളം : യുവാക്ലബ്ബ്, പിണവൂർകുടി, ഉരുളൻതണ്ണി പി.ഒ.
പാലക്കാട് : യുവാക്ലബ്ബ്, വാലിപ്പറമ്പ്, ആലത്തൂർ
മലപ്പുറം : യുവ വെട്ടം പടിയം ആർട്‌സ് സ്പോർട്സ് ക്ലബ്ബ്, വെട്ടം പി.ഒ, തിരൂർ
കോഴിക്കോട് : യുവാ കല്പത്തൂർ, കല്പത്തൂർ പി.ഒ.
വയനാട് : യുവാക്ലബ്ബ് എമിലി, കല്പറ്റ
കണ്ണൂർ : യുവാക്ലബ്ബ്, നൂഞ്ഞേരി കോളനി, ചേലേരി പി.ഒ.
കാസർഗോഡ് : യുവാക്ലബ്ബ്, കാട്ടുകുക്കെ, എൺമകജെ

സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം - 2019

1. സാമൂഹികപ്രവർത്തനം
ആസിഫ് ആയൂബ്
കൊല്ലം
സാമൂഹ്യ സേവന രംഗത്തെ മികവ്, മികച്ച സംഘാടകൻ, നൂതനമായ ആശയങ്ങൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കൽ തുടങ്ങിയവ പരിഗണിച്ചാണ് ആസിഫ് ആയൂബിനെ 2019 ലെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്.

2. ദൃശ്യമാധ്യമം

അരുൺകുമാർ.സി
കൊല്ലം
സാമൂഹ്യ പ്രതിബത്തതയുള്ള വിഷയങ്ങൾ കണ്ടെത്തി പൊതു ശ്രദ്ധയിൽ കൊണ്ടുവരുന്നതിന്റെ മികവ് പരിഗണിച്ചാണ് അരുൺകുമാർ.സി.യെ 2019 ലെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്.

3. അച്ചടി മാധ്യമം
രാഹുൽ ചന്ദ്രശേഖർ
കോട്ടയം, കേരളാ കൗമുദി കോട്ടയം ബ്യൂറോ ചീഫ്
കാലിക പ്രസക്തമായ വിഷയങ്ങൾ ഏറ്റെടുത്ത് അവയുടെ പ്രാധാന്യം പൊതുശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള പരിശ്രമമാണ് 2019 ലെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്.

4. കല
അബിജോഷ്.ജി
പാലക്കാട്
മിഴാവിന്റെ സ്വതന്ത്രമായ പ്രകടനത്തിൽ മായാത്തമുദ്ര പതിപ്പിച്ച് സ്വദേശത്തും വിദേശത്തും തന്റെ കലാവൈഭവം കാഴ്ചവച്ച് രംഗക്രീയകളെ അതിമനോഹരമാക്കുന്ന കലാകാരൻ. കൃത്യമായ താളബോധവും, സൂഷ്മമായ കലാ നിർണ്ണയവും, ഭദ്രമായ കരവിരുതും അബിജോഷിന്റെ മിഴാവ് വാദനത്തെ മികവുറ്റതാക്കുന്നു. മൺമറഞ്ഞു കൊണ്ടിരിക്കുന്ന ഈ പ്രാചീന വാദ്യരൂപത്തെ ജനകീയമാക്കുന്നതിന്റെ പ്രവർത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് 2019 വർഷത്തെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌ക്കാരത്തിന് അബിജോഷ്.ജി.യെ. അർഹനാക്കിയത്.

5. സാഹിത്യം
വിജയരാജമല്ലിക
തൃശ്ശൂർ
'മല്ലികാ വസന്തം' എന്ന അത്മകഥ പുതിയകാല ഭാവുകത്വത്തിന്റെ ഉയർന്ന കേതു പരിസരത്തെ അഭിസംബോധന ചെയ്യാൻ കരുത്തുറ്റതാണ്. അവഗണിക്കപ്പെടുന്നവർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള മനോബലം പകർന്നു നൽകാൻ പര്യാപ്തമായ രചനാവൈഭവം. ഇവ പരിഗണിച്ചാണ് വിജയരാജമല്ലികയുടെ മല്ലികാവസന്തം 2019 ലെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌ക്കാരത്തിന് അർഹയായത്.

6. ഫൈൻ ആർട്‌സ്
അനുപമാ ഏലിയാസ്
എറണാകുളം
സ്ത്രീയുടെ സ്വത്വം തൊലിപ്പുറത്തല്ല അവരുടെ ആന്തരിക ജീവിതത്തിലും ജൈവഘടനയിലുമാണ് എന്ന് വിളിച്ചോതുന്നവയാണ് അനുപമയുടെ ചിത്രങ്ങൾ. ദൃശ്യഭാഷാപരമായ പരീക്ഷണങ്ങൾ നടത്തുന്നതിൽ വിജയിച്ചു എന്നുമാത്രമല്ല തന്റെ ശൈലി തിരിച്ചറിയപ്പെടുന്ന രീതിയിലേയ്ക്ക് ഉയരുകയും ചെയ്തു. ഈ മികവ് പരിഗണിച്ചാണ് അനുപമാ ഏലിയാസ് 2019 ലെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌ക്കാരത്തിന് അർഹയായത്.

7. കായികം - പുരുഷൻ
എച്ച്.എസ്. പ്രണോയ്
തിരുവനന്തപുരം
ഇന്ത്യക്കായി 2018-19 വർഷങ്ങളിൽ ബാഡ്മിന്റണിൽ മികച്ച പ്രകടനം നടത്തി നിരവധി നേട്ടങ്ങൾ കൊയത മികവ് പരിഗണിച്ചാണ് എച്ച്.എസ്. പ്രണോയ് 2019 ലെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌ക്കാരത്തിന് അർഷനായത്.

8. കായികം - വനിത
വി.കെ. വിസ്മയ
കണ്ണൂർ
4 X 400 മീറ്റർ റിലേയിൽ 2019 ൽ നടന്ന ദോഹ ഏഷ്യൻ അത്്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി, 2018 ലെ 18-ാമത് ഏഷ്യൻ ഗെയിംസിൽ 4 X 400 ൽ സ്വർണം തുടങ്ങിയ നേട്ടങ്ങൾ കരസ്ഥമാക്കിയ മികവ് പരിഗണിച്ചാണ് കുമാരി വി.കെ. വിസ്മയ 2019 ലെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌ക്കാരത്തിന് അർഹമായത്.

9. ശാസ്ത്രം
ഡോ. സൂരജ് സോമൻ
തിരുവനന്തപുരം
സി.എസ്‌ഐ.ആർ. നാഷണൽ ഇൻസ്റ്റിസ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി എന്ന സ്ഥാപനത്തിലെ ഫോട്ടോ കെമിസ്ട്രി വിഭാഗത്തിലെ ശാസ്ത്രജ്ഞനായി പ്രവർത്തിക്കുന്നു. മികച്ച അക്കാഡമിക് യോഗ്യതകളും ഫോട്ടോ കെമിസ്ട്രി മേഖലയിൽ വലിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുന്നുന്ന നിർണ്ണായക കണ്ടുപിടിത്തങ്ങൾ ഡോ. സൂരജിന്റെതായിട്ടുണ്ട്. ഇത്തരത്തിൽ മികച്ച ഗവേഷണ പ്രവർത്തനങ്ങളാണ് ഡോ. സൂരജ് സോമനെ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്.

10. സംരംഭകത്വം
ജാബിർ.കാരാട്ട്
കോഴിക്കോട്
മാലിന്യ സംസ്‌ക്കരണം പരിസ്ഥിതി സൗഹൃദമായ സാങ്കേതിക വിദ്യയിലൂന്നിയ ഒരു നൂതന സംരംഭമാണ് ഗ്രീൻ വേസ്റ്റ് മാനേജ്‌മെന്റ്. സമൂഹത്തിന്റെ എല്ലാതലങ്ങളെയും സ്പർശിക്കുന്ന പ്രവർത്തനം കൂടിയാണ് ഈ സംരംഭത്തിലൂടെ നടത്തി വരുന്നത്. നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മികവിന്റെ കൂടി അടിസ്ഥാന ത്തിലാണ് 2019 സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌ക്കാരത്തിന് ജാബിർ.കാരാട്ട് അർഹനാക്കിയത്.

11. കൃഷി
സൈഫുള്ള.പി
മലപ്പുറം
വ്യത്യസ്തതകളിലൂടെ മാത്രം സഞ്ചരിക്കുന്ന കർഷകൻ മരുന്ന് ചെടികൾ നട്ട് വളർത്തി ഔഷധ തോട്ടമാക്കി അതിൽ നിന്നും ഗവേഷണം നടത്തി മനുഷ്യനും പ്രകൃതിക്കും ദോഷഫലങ്ങൾ ഇല്ലാത്ത കീടനാശിനികളുടെ കണ്ടുപിടിത്തം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം വിളവൈവിധ്യം, നൂതന സാങ്കേതിക വിദ്യയുടെ അവലംബം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് 2019 ലെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌കാരത്തിന് സൈഫുള്ള.പി. അർഹനായത്.

സംസ്ഥാനത്തെ മികച്ച യൂത്ത് ക്ലബ്ബ്

ചങ്ങാതികൂട്ടം കലാകായിക സാംസ്കാരിക വേദി,
കോവിൽവിള, കുളത്തൂർ, ഉച്ചക്കട, തിരുവനന്തപുരം

സംസ്ഥാനത്തെ മികച്ച യുവാ ക്ലബ്ബ്
യുവാക്ലബ്ബ്, നൂഞ്ഞേരി കോളനി, ചേലേറി പി.ഒ, കണ്ണൂർ

ജില്ലകളിലെ മികച്ച യൂത്ത് ക്ലബ്ബുകൾ

തിരുവനന്തപുരം
ചങ്ങാതികൂട്ടം കലാകായിക സാംസ്കാരിക വേദി,
കോവിൽവിള, കുളത്തൂർ, ഉച്ചക്കട, തിരുവനന്തപുരം
കൊല്ലം
നവഭാരത് ഗ്രന്ഥശാല, ബാലവേദി ഫുട്‌ബോൾ ക്ലബ്ബ്, ശൂരനാട്, കൊല്ലം
പത്തനംതിട്ട
ബ്രദേഴ്‌സ് സാസ്‌കാരിക കേന്ദ്രം & ഗ്രന്ഥശാല, കൈതച്ചാൽ, ആനയടി പി.ഒ., പത്തനംതിട്ട
ആലപ്പുഴ
ദൃശ്യ ആർട്‌സ് & സ്പോർട്സ് ക്ലബ്ബ്, സി.എം.സി.-22, ചേർത്തല പി.ഒ., ആലപ്പുഴ
കോട്ടയം
കലാഗ്രാമം ആർട്‌സ് & സ്പോർട്സ് ക്ലബ്ബ്ചീരംഞ്ചിറ, വാഴപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം
ഇടുക്കി
സ്പോർട്സ് & ഗെയിംസ് വെൽഫെയർ അസോസിയേഷൻ,
തൊടുപുഴ, തൊടുപുഴ ഈസ്റ്റ്, തൊടുപുഴ, ഇടുക്കി.
എറണാകുളം
റുബിക്‌സ് ആർട്‌സ് & സ്പോർട്സ് ക്ലബ്ബ്, വല്ലംപറമ്പിൽ, ലക്ഷംവീട് കോളനി, കുമ്പളങ്ങി, കൊച്ചി.
തൃശ്ശൂർ
ഇണ്ണുനീലി സ്മാരക വായനശാല & സ്പോർട്സ് ക്ലബ്ബ്,
പൂങ്കൊടി, സിത്താര നഗർ, എലിഞ്ഞിപ്ര പി.ഒ., ചാലക്കുടി
പാലക്കാട്
പ്രണവം ആർട്‌സ് & സ്പോർട്സ് ക്ലബ്ബ്, മുണ്ടക്കോട്ടുകുറിശ്ശി പി.ഒ., ഷൊർണ്ണൂർ-2
മലപ്പുറം
ഷൈൻ ആർട്‌സ് & സ്പോർട്സ് ക്ലബ്ബ്., വാണിയന്നൂർ പി.ഒ., ഇരിങ്ങാവൂർ, മൈനങ്ങാടി, മലപ്പുറം
കോഴിക്കോട്
ഹെൽത്ത് കെയർ ഫൗണ്ടേഷൻ, കാരുണ്യതീരം കാമ്പസ്, കട്ടിപ്പാറ പി.ഒ., താമരശ്ശേരി
വയനാട്
റിപ്പൺ സമന്വയ സാംസ്കാരിക വേദി, റിപ്പൺ പുതുക്കാട് മേപ്പാടി പി.ഒ., വയനാട്
കണ്ണൂർ
ടൈറ്റാനിക് ആർട്‌സ് & സ്പോർട്സ് ക്ലബ്ബ്, മാതേടം, ചവിട്ടടിപ്പാറ പി.ഒ., കണ്ണാടിപറമ്പ, കണ്ണൂർ
കാസർഗോഡ്
ശ്രീകുമാർ മെമോറിയൽ ആർട്‌സ് & സ്പോർട്സ് ക്ലബ്ബ്,
കാരിയൽ, തുരുത്തി പി.ഒ., ചെറുവത്തൂർ, കാസർഗോഡ്

ജില്ലകളിലെ മികച്ച യുവാ ക്ലബ്ബുകൾ
കോട്ടയം : യുവാക്ലബ്ബ് വൈക്കപ്രയാർ-1, വൈക്കപ്രയാർ പി.ഒ., വൈക്കം.
ഇടുക്കി : യുവാക്ലബ്ബ് വട്ടവടവട്ടവട ഗ്രാമപഞ്ചായത്ത്, വട്ടവട
പാലക്കാട് : യുവാക്ലബ്ബ്, ശങ്കരൻതൊടി, കല്ലേക്കാട് പി.ഒ., പാലക്കാട്
കോഴിക്കോട് : യുവകുമാരസ്വാമി, വേളന്നൂർ പി.ഒ., കോഴിക്കോട്
കണ്ണൂർ : യുവാക്ലബ്ബ്, നൂഞ്ഞേരി കോളനി, ചേലേറി പി.ഒ.-670604
കാസർഗോഡ് : യുവാക്ലബ്ബ് ചെന്നഗുളിഎസ്.സി കോളനി, കുൺട്ടിക്കാനം പി.ഒ., നീർച്ചാൽ

സാഹിത്യം
വിജയരാജമല്ലിക
തൃശ്ശൂർ
'മല്ലികാ വസന്തം' എന്ന അത്മകഥ പുതിയകാല ഭാവുകത്വത്തിന്റെ ഉയർന്ന കേതു പരിസരത്തെ അഭിസംബോധന ചെയ്യാൻ കരുത്തുറ്റതാണ്. അവഗണിക്കപ്പെടുന്നവർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള മനോബലം പകർന്നു നൽകാൻ പര്യാപ്തമായ രചനാവൈഭവം. ഇവ പരിഗണിച്ചാണ് വിജയരാജമല്ലികയുടെ മല്ലികാവസന്തം 2019 ലെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌ക്കാരത്തിന് അർഹയായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP