Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്.വി.പ്രദീപിന്റെ മരണം: ഐജിയുടെ മേൽനോട്ടത്തിൽ അന്വേഷണം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം വിലയിരുത്തുമെന്ന് ഡിജിപി

എസ്.വി.പ്രദീപിന്റെ മരണം: ഐജിയുടെ മേൽനോട്ടത്തിൽ അന്വേഷണം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം വിലയിരുത്തുമെന്ന് ഡിജിപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണം ഐജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർദേശിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം വിലയിരുത്തും. ആവശ്യമുന്നയിച്ച് പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾ ഡിജിപിയെ നേരിൽക്കണ്ടു നൽകിയ നിവേദനത്തെ തുടർന്നാണ് ഉത്തരവ്.

തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് കാരയ്ക്കാമണ്ഡപം ജംക്ഷന് സമീപം പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിൽ ലോറി ഇടിച്ചത്. ലോറി നിർത്താതെ പോയി. റോഡിലേക്കു തെറിച്ചുവീണ പ്രദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോറി ഡ്രൈവർ ജോയിയെ ഫോർട്ട് പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP