Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനപക്ഷയാത്രയ്ക്ക് പണപ്പിരിവ്: എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു; നടപടി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ റിപ്പോർട്ടിൽ

ജനപക്ഷയാത്രയ്ക്ക് പണപ്പിരിവ്: എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു; നടപടി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ റിപ്പോർട്ടിൽ

തിരുവനന്തപുരം: വി എം. സുധീരന്റെ ജനപക്ഷയാത്രയ്ക്കു ഷാപ്പുടമകളിൽ നിന്നു പണപ്പിരിവു നടത്തിയെന്ന് ആരോപണവിധേയനായ ചങ്ങനാശേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കൃഷ്ണകുമാറിനെ സസ്‌പെൻഡു ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനപക്ഷ യാത്രക്കായി ഷാപ്പുടമകളിൽ നിന്ന് 50,000 രൂപ പിരിച്ചു കൊടുത്തുവെന്നാണ് സിഐക്കെതിരേയുണ്ടായ പരാതി.

പ്രാഥമിക അന്വേഷണത്തിൽ പണപ്പിരിവ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. വിശദമായ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടുണ്ടെന്നു എക്‌സൈസ് കമ്മീഷണർ അനിൽ സേവ്യർ അറിയിച്ചു. ഒരു കെപിസിസി സെക്രട്ടറിയുടെ ആവശ്യപ്രകാരം താൻ ഷാപ്പുടമകളിൽ നിന്നു 50,000 രൂപ ജനപക്ഷ യാത്രയ്ക്കായി പിരിച്ചു കൊടുത്തുവെന്നു കൃഷ്ണകുമാർ പറഞ്ഞതായി ഒരു ചാനൽ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവും സസ്‌പെൻഷനും. അതേസമയം പിരവിനു നിർദ്ദേശിച്ച് പണം കൈപ്പറ്റിയവർക്കെതിരെ ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

ജനപക്ഷയാത്രയ്ക്ക് വേണ്ടി കോട്ടയത്ത് കള്ളുഷാപ്പ് ഉടമയിൽ നിന്നു പണം പിരിച്ചുനൽകിയ എക്‌സൈസ് ഓഫീസർക്കെതിരെ നടപടിയുണ്ടാകുമെന്ന് എക്‌സൈസ്മന്ത്രി കെ.ബാബു നേരത്തെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥന്റെ നടപടി സംബന്ധിച്ച് എക്‌സൈസ് കമ്മിഷണർ വിവരം ശേഖരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ മറ്റു ചുമതലകൾ ഏറ്റെടുക്കേണ്ടതില്ല. അവരെ ഏൽപ്പിച്ച ജോലികൾ ചെയ്താൽ മതിയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ കെപിസിസി പ്രസിഡന്റ് വി എം സുധീരനും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP