Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈദ്യുതി പോസ്റ്റ് വീണ് യുവാവ് മരിച്ച സംഭവം;രണ്ട് കെഎസ്ഇബി ജീവനക്കാർക്ക് സസ്പെൻഷൻ

വൈദ്യുതി പോസ്റ്റ് വീണ് യുവാവ് മരിച്ച സംഭവം;രണ്ട് കെഎസ്ഇബി ജീവനക്കാർക്ക് സസ്പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ രണ്ട് കെഎസ്ഇബി ജീവിക്കാർക്ക് സസ്പെൻഷൻ. അസിസ്റ്റന്റ് എഞ്ചിനിയർ ടെനി, സബ് എഞ്ചിനിയർ വിനീഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

കോഴിക്കോട് നടുവട്ടത്ത് കഴിഞ്ഞ 23നാണ് അപകടം നടന്നത്. ബേപ്പൂർ സ്വദേശി 22കാരനായ അർജുനാണ് മരിച്ചത്. കെഎസ്ഇബി കരാർ ജീവനക്കാർ ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയായിരുന്നു അപകടം.

പോസ്റ്റ് മാറ്റുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു. ബൈക്കിന് പിന്നിൽ സഞ്ചരിച്ച അർജുനന്റെ മേലാണ് പോസ്റ്റ് വീണത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു. കുറ്റക്കാർ ആരാണോ അവരിൽ നിന്ന് ഈ തുക ഈടാക്കും. അന്വേഷണത്തിന് കെഎസ്ഇബി ചെയർമാനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. സംഭവത്തിൽ കെഎസ്ഇബി കരാറുകാരൻ ബേപ്പൂർ സ്വദേശി ആലിക്കോയയെ കുറ്റകരമായ നരഹത്യയ്ക്ക് അറസ്റ്റ് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP