Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാത്രി പട്രോളിംഗിനിടെ പൊലീസ് ജീപ്പിനുള്ളിൽ വനിത എസ്‌ഐയെ അപമാനിക്കാൻ ശ്രമം; പൊലീസ് ഡ്രൈവർക്ക് സസ്‌പെൻഷൻ

രാത്രി പട്രോളിംഗിനിടെ പൊലീസ് ജീപ്പിനുള്ളിൽ വനിത എസ്‌ഐയെ അപമാനിക്കാൻ ശ്രമം; പൊലീസ് ഡ്രൈവർക്ക് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ

ഇടുക്കി: പൊലീസ് ജീപ്പിനുള്ളിൽ വനിത എസ്‌ഐയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് ഡ്രൈവർ സിയാദിനെ സസ്‌പെൻഡ് ചെയ്തു. തൊടുപുഴ സ്റ്റേഷനിലാണ് സംഭവം. സർവീസിൽനിന്ന് വിരമിക്കാറായ വനിത എസ്‌ഐ. ഡ്രൈവർക്കൊപ്പം രാത്രി പട്രോളിംഗിന് പോകുന്നതിനിടെയാണ് സംഭവം.തൊട്ടടുത്ത ദിവസം എസ്‌ഐ. മേലുദ്യോഗസ്ഥനോട് പരാതിപ്പെടുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജില്ലാ പൊലീസ് മേധാവി സിയാദിനെ സസ്പെൻഡ് ചെയ്തത്. ഇടുക്കി എ.ആർ.ക്യാമ്പിൽനിന്ന് വർക്ക് അറേഞ്ച്‌മെന്റിലാണ് സിയാദ് പൊലീസ് ഡ്രൈവറായി തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP