Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

1 ലക്ഷം തന്നാൽ ആറു മാസത്തിൽ 2 ലക്ഷം നൽകും; ഹവാല ബന്ധത്തോടപ്പം നിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പ്; പെട്ടന്ന ലക്ഷപ്രഭു ആവാനുള്ള ആഗ്രഹത്തിൽ തട്ടിപ്പിന് ഇരയായി കോട്ടയം സ്വദേശികൾ; സുറുമിയുടെ കഥ കേട്ട് ഞെട്ടി പൊലീസ്

1 ലക്ഷം തന്നാൽ ആറു മാസത്തിൽ 2 ലക്ഷം നൽകും; ഹവാല ബന്ധത്തോടപ്പം നിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പ്; പെട്ടന്ന ലക്ഷപ്രഭു ആവാനുള്ള ആഗ്രഹത്തിൽ തട്ടിപ്പിന് ഇരയായി കോട്ടയം സ്വദേശികൾ; സുറുമിയുടെ കഥ കേട്ട് ഞെട്ടി പൊലീസ്

കോട്ടയം: തരുന്ന പണം ആറ് മാസം കൊണ്ട് ഇരട്ടിയാക്കി തരും എന്ന സുറുമിയുടെ വാക്ക് വിശ്വസിച്ച് നാട്ടുകാർക്ക് നഷ്ടപ്പെട്ടത് കോടികൾ, ഒരു ലക്ഷം രൂപ നാൽകിയാൽ രണ്ട് ലക്ഷം ആറ് മാസം കൊണ്ട് എന്നായിരുന്നു സുറുമിയുടെ മോഹന വാഗ്ദാനം, എത്ര പണം വേണമെങ്കിലും നിക്ഷേപിക്കാം എന്നായിരുന്നു സുറുമി പറഞ്ഞത്. ഓഹരി വിപണിയിൽ നിക്ഷേപിച്ചു ആണ് പണം ഇരട്ടിയാക്കി തരാമെന്ന് ആയിരുന്നു വാഗ്ദാനം. ഇത്ു ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിലാണ് മൂവാറ്റുപുഴയിൽ വെച്ച് സുറുമി അറസ്റ്റിലാവുന്നത്.

താഴത്തങ്ങാടിയിൽ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു മൂവാറ്റുപുഴ മാറാടി രാമമംഗലം സ്വദേശിനിയായ കരിയപ്പനാൽ സുറുമി. കോട്ടയം വെസ്റ്റ് പൊലീസാണ് സുറുമിയെ അറസ്റ്റ് ചെയ്തത്. ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം താമസിച്ചിരുന്ന ഇവർ കാസർഗോട്ട് ഒന്നരക്കോടി രൂപയുടെ തട്ടിപ്പുനടത്തിയതാണെന്നു പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഭർത്താവ് രണ്ടു മാസം മുമ്പു വിദേശത്തേക്കു പോയതാണ്. ഇയാൾക്കു ഹവാല ബന്ധമുള്ളതായി നാട്ടുകാർ സംശയിക്കുന്നുണ്ട് ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

താഴത്തങ്ങാടി സ്വദേശികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുറുമിയെ അറസ്റ്റ ചെയ്തത്്. അയൽവാസികളായ ആറു പേരിൽനിന്നുമാത്രം ഇവർ 25 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്. ആറു മാസത്തിനുള്ളിൽ പണം ഇരട്ടിയാക്കി തിരികെ നൽകാമെന്നു വിശ്വസിപ്പിച്ചാണ് പലരിൽനിന്നു തുക വാങ്ങിയത്. ആദ്യഘട്ടത്തിൽ ചെറിയ തുകകൾ നൽകിയവർക്ക് ഇരട്ടിപ്പണം തിരികെ നൽകി വിശ്വാസമുണ്ടാക്കിയശേഷം ലക്ഷങ്ങൾ വാങ്ങി കബളിപ്പിക്കുകയാണെന്ന് വെസ്റ്റ് എസ്.ഐ: എം.ജെ. അരുൺ പറഞ്ഞു..

പണത്തിനു പുറമെ ആഭരണങ്ങൾ വാങ്ങിയും ഇവർ തട്ടിപ്പുനടത്തിയിരുന്നു. കോട്ടയം സ്വദേശികളായ ചിലർ 50പവൻ വരെ നൽകിയിരുന്നു. മുൻപ് കാസർഗോട്ട് ആയിരുന്ന ഇവർ അവിടെ സമാനമായ രീതിയിലുള്ള തട്ടിപ്പ് നടത്തി മുങ്ങുകയായിരുന്നു. മൂവാറ്റുപുഴയിലും ഇതേ രീതിയിലായിരുന്നു തട്ടിപ്പു നടത്തിയത്അയൽവാസികളോടു സൗഹാർദ്ദത്തോടെ ഇടപെട്ടു വിശ്വാസ്യത നേടിയാണ് സുറുമി തട്ടിപ്പുനടത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു. ഭർത്താവ് രണ്ടു മാസം മുമ്പു വിദേശത്തേക്കു ജോലിക്കു പോയെന്നാണ് സുറുമി പൊലീസിനോടു പറഞ്ഞത്. എന്നാൽ, ഈ വാക്കുകൾ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP