Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ നടക്കുന്നത് ലൗ ജിഹാദ്; എന്തുകൊണ്ട് കേരളത്തിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തുന്നില്ല? വിദ്വേഷ പ്രസംഗവുമായി ഹിന്ദു മഹാസഭ നേതാവ് ഇന്ദിരാ തിവാരി; കേരളത്തിലെ കപട മതേതര സർക്കാർ ലൗജിഹാദിൽ കണ്ണടയ്ക്കുകയാണെന്ന് രാഹുൽ ഈശ്വർ; പരാമർശങ്ങൾ റിപ്പബ്ലിക്ക് ചാനൽ ചർച്ചക്കിടെ

കേരളത്തിൽ നടക്കുന്നത് ലൗ ജിഹാദ്; എന്തുകൊണ്ട് കേരളത്തിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തുന്നില്ല? വിദ്വേഷ പ്രസംഗവുമായി ഹിന്ദു മഹാസഭ നേതാവ് ഇന്ദിരാ തിവാരി; കേരളത്തിലെ കപട മതേതര സർക്കാർ ലൗജിഹാദിൽ കണ്ണടയ്ക്കുകയാണെന്ന് രാഹുൽ ഈശ്വർ; പരാമർശങ്ങൾ റിപ്പബ്ലിക്ക് ചാനൽ ചർച്ചക്കിടെ

റ്റവും കൂടുതൽ സാക്ഷരതയെന്ന് അവകാശപ്പെടുന്ന കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുവെന്നായിരുന്നു ഹിന്ദു മഹാസഭാ നേതാവ് ഇന്ദിരാ തിവാരിയുടെ ചർച്ചയിലെ വാദം. കേരളത്തിൽ എന്തുകൊണ്ടാണ് സർജിക്കൽ സ്ട്രൈക്ക് നടത്താത്തതെന്ന് തിവാരി ചോദിച്ചു. ഹാദിയ കേസിനെ സംബന്ധിച്ച് ലൗ ജിഹാദ് ടേപ്സ് എന്ന റിപ്പബ്ലിക് ചാനൽ ചർച്ചയ്ക്കിടെയാണ് ഇന്ദിരാ തിവാരിയുടെ വിദ്വേഷ പരാമർശം. കേരളത്തിലെ കപട മതേതര സർക്കാർ ഇക്കാര്യത്തിൽ കണ്ണടയ്ക്കുകയാണെന്നും തങ്ങൾ നിസ്സഹായരാണെന്നും ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഈശ്വർ പറഞ്ഞു.

ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും ഏറ്റവും കൂടുതൽ സാക്ഷരതയുണ്ടെന്ന് അഭിമാനിക്കുന്ന കേരളത്തിലിത് സംഭവിക്കുന്നുണ്ടെന്നും ചർച്ചയ്ക്ക് മുന്നോടിയായി റിപ്പബ്ലിക് ചാനൽ സംപ്രേഷണം ചെയ്ത റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിനെ ആസ്പദമാക്കിയായിരുന്നു പിന്നീട് നടന്ന ചർച്ച. സംസ്ഥാന സർക്കാരിന്റെ നടപടികളെ എതിർത്തുകൊണ്ടാണ് ചർച്ചയിൽ പങ്കെടുത്ത ബിജെപി നേതാക്കൾ പ്രസംഗിച്ചത്. കേരളത്തിൽ എന്തുകൊണ്ടാണ് സർജിക്കൽ സ്ട്രൈക്ക് നടത്താത്തതെന്ന് ബിജെപി സർക്കാരിനോട് ഹിന്ദു മഹാസഭാ നേതാവ് ഇന്ദിരാ തിവാരി ചോദിച്ചു. ലൗ ജിഹാദ് ടേപ്സ് എന്ന പേരിൽ റിപ്പബ്ലിക് ചാനലിൽ അർണാബ് ഗോസ്വാമി നടത്തിയ ചർച്ചയ്ക്കിടെയായിരുന്നു ഇന്ദിരാ തിവാരിയുടെ വിദ്വേഷ പരാമർശം. ഹാദിയയുടെ വീട്ടിൽ പോയി രാഹുൽ ഈശ്വർ ചിത്രീകരിച്ച വീഡിയോ ആണ് ചർച്ചയ്ക്ക് ഉപയോഗിച്ചത്. തിവാരിയുടെ വാദത്തെ ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഈശ്വറും അനുകൂലിച്ചു.

കേരള ഹിന്ദുമഹാസഭയെ പ്രതിനിധികരിച്ച് രാഹുൽ ഈശ്വറും ചർച്ചയിൽ പങ്കെടുത്തു. ഹാദിയ കേസിനെ നിർബന്ധിത മതപരിവർത്തനമെന്നോ ലൗ ജിഹാദെന്നോ വിളിക്കാമെന്നാണ് രാഹുൽ ചർച്ചയിൽ പറഞ്ഞത്. നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമം വേണമെന്നും രാഹുൽ പറഞ്ഞു. കേരളത്തിലെ കപട മതേതര സർക്കാർ ഇക്കാര്യത്തിൽ കണ്ണടയ്ക്കുകയാണെന്നും തങ്ങൾ നിസ്സഹായരാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഹാദിയ കേസിൽ ലഷ്‌കർ, സിമി തുടങ്ങിയ ഭീകരവാദ സംഘടനകളുണ്ടെന്ന് ബിജെപി നേതാവ് ജി വി എൽ നരസിംഹ റാവു ആരോപിച്ചു. തുടർന്നാണ് നിങ്ങൾ എന്തുകൊണ്ട് കേരളത്തിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തുന്നില്ലെന്ന് ഇന്ദിര തിവാരി ജി വി എൽ നരസിംഹ റാവുവിനോട് ചോദിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP