Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'സിനിമ മുതൽ സിനിമ വരെ' പുസ്തകം അവാർഡിനു സമർപ്പിച്ചത് വ്യാജ സത്യവാങ്മൂലം നല്കി; അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ അവാർഡ് നേടിയ സിനിമാ ബുക്കിനെക്കിറിച്ച് മുഖ്യമന്ത്രിക്കു പരാതി നല്കി പൊതുപ്രവർത്തകൻ; 2012ൽ അവാർഡ് നേടിയ ലേഖനം പുസ്തകത്തിലുണ്ടെന്ന് ആരോപണം

'സിനിമ മുതൽ സിനിമ വരെ' പുസ്തകം അവാർഡിനു സമർപ്പിച്ചത് വ്യാജ സത്യവാങ്മൂലം നല്കി; അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ അവാർഡ് നേടിയ സിനിമാ ബുക്കിനെക്കിറിച്ച് മുഖ്യമന്ത്രിക്കു പരാതി നല്കി പൊതുപ്രവർത്തകൻ; 2012ൽ അവാർഡ് നേടിയ ലേഖനം പുസ്തകത്തിലുണ്ടെന്ന് ആരോപണം

കോട്ടയം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണ്ണയ വിവാദങ്ങൾ പുതിയ തലത്തിലേക്ക്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരം 'സിനിമ മുതൽ സിനിമ വരെ' എന്ന പുസ്തത്തിന് നൽകിയത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന ആരോപണം നിലനിൽക്കെ വ്യാജ സത്യവാങ്മൂലം നൽകി അക്കാദമിയേയും സർക്കാരിനേയും ഒരുപോലെ കബളിപ്പിക്കുകയായിരുന്നുവെന്ന് പരാതി. പൊതുപ്രവർത്തകനായ സുരേഷ് കുമാർ തുറവിക്കലാണ് മുഖ്യമന്ത്രിക്കും എ.കെ ബാലനും രേഖാമൂലം പരാതി നൽകിയത്.

വ്യവസ്ഥകളെല്ലാം പാലിച്ചുകൊണ്ട് സ്വന്തം രചന ഈ മാനദണ്ഡങ്ങളെല്ലാം മാനിക്കുന്നുണ്ടെന്ന് 50 രൂപ വിലവരുന്ന മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ടുകൊടുത്താലേ അവാർഡിന് എൻട്രികൾ സ്വീകരിക്കൂ എന്ന നിയമം നിലനിൽക്കെ, ഗ്രന്ഥകാരന്മാരുടെ മേൽ വ്യാജ സത്യവാങ്മൂലം നൽകി മനഃപൂർവമുള്ള വഞ്ചനയാണ് നടത്തിയിരിക്കുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനും പരാതിയുടെ പകർപ്പ് നല്കിയിട്ടുണ്ട്.

ഡോ. അജു നാരായണൻ, ഷെറി ജേക്കബ് എന്നിവർ ചേർന്ന് രചിച്ച് സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസീദ്ധികരിച്ച സിനിമ മുതൽ സിനിമ വരെ എന്ന പുസ്തകത്തിൽ ഇതേ ഗ്രന്ഥകാരന്മാരുടെ തന്നെ പലവക സംസ്‌കാര പഠനങ്ങൾ എന്ന പുസ്തകത്തിലെ അഞ്ച് ലേഖനങ്ങൾ അതേപടി ഉൾപ്പെടുന്നു എന്നതായിരുന്നു ആരോപണം. ചലച്ചിത്ര അക്കാദമി നിയമാവലിയനുസരിച്ച് വിജ്ഞാപനത്തിൽ വ്യക്തമാക്കിയ കലണ്ടർ വർഷം പ്രസിദ്ധീകരിച്ച പുസ്തകവും ലേഖനവും മാത്രമേ അവാർഡിനു അയയ്ക്കാവൂ. സംഗ്രഹം, സമാഹാരം എന്നിവ പുസ്തകമായി പരിഗണിക്കുന്നതല്ല. മറ്റു പുസ്തകങ്ങളിൽ നിന്നു പകർത്തിയതും പുനഃപ്രസിദ്ധീകരണങ്ങളും പരിഗണിക്കപ്പെടുന്നതല്ല. ഈ വ്യവസ്ഥകളെല്ലാം സിനിമ മുതൽ സിനിമ വരെ എന്ന പുസ്തകം കാറ്റിൽ പറത്തുന്നുവെന്നാണ് ആരോപണം.

സിനിമയിലെ നിറങ്ങളുടെ സൗന്ദര്യ രാഷ്ട്രീയങ്ങൾ, നഗരവൃക്ഷത്തിലെ കുയിൽ: പരസ്യജിംഗിളിലെ വംശീയ സംഗീതങ്ങൾ, കണ്ണകിയുടെ ചിലമ്പൊലികൾ ഒരു പുരാവൃത്തത്തിന്റെ സ്ഥലകാലസഞ്ചാരങ്ങൾ, സിനിമയിലെ അടുക്കളയും തീന്മേശയുംചില ഭക്ഷണദൃശ്യവിചാരങ്ങൾ, വെള്ളിത്തിരയിലെ കള്ള്, ബോളിവുഡ്, മോളീവുഡ് കാഴ്ചകളും വിചാരങ്ങളും എന്നീ ലേഖനങ്ങളാണ് രണ്ടാമത്തെ പുസ്തകത്തിലും ആവർത്തിച്ചിരിക്കുന്നത്. ഇതിൽ നിറങ്ങളുടെ സൗന്ദര്യ രാഷ്ട്രീയം 2012ൽ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു. ഒരു തവണ പുരസ്‌കാരം നേടിയ ലേഖനം ഉൾപ്പെടെ അഞ്ച് ലേഖനങ്ങൾ അതേപടി ആവർത്തിച്ചിരിക്കുന്ന പുസ്തകത്തിന് വീണ്ടും പുരസ്‌കാരം നൽകിയത് ചലച്ചിത്ര അക്കാദമിയുടെ നിയമാവലിക്ക് വിരുദ്ധമാണെന്നാണ് ഉയരുന്ന ആരോപണം.

എന്നാൽ അക്കാദിക്കോ ഇത്തവണത്തെ രചനാജൂറിക്കോ ഇക്കാര്യത്തിൽ നേരിട്ടോ അല്ലാതെയോ യാതൊരു ഉത്തരവാദിത്തവുമില്ല. കാരണം തങ്ങൾക്കു മുന്നിലെത്തുന്ന കൃതികൾ വായിച്ചു പരിശോധിക്കുക മാത്രമാണ് ജൂറിയുടെ ഉത്തരവാദിത്തം. അയച്ചുകിട്ടിയ എൻട്രി മൂന്നുവർഷം മുമ്പ് മറ്റൊരു രൂപത്തിൽ വന്നതാണോ എന്നോ മറ്റൊരു പുസ്തകത്തിൽ പ്രസിദ്ധീകൃതമായതാണോ എന്നു പരിശോധിക്കാൻ അക്കാദമിക്കും സാധ്യമല്ല. മുദ്രപത്രത്തിൽ വ്യവസ്ഥകളെല്ലാം പാലിക്കുന്നുവെന്ന് അപേക്ഷകനിൽ നിന്ന് രേഖാമൂലം എഴുതി വാങ്ങുന്നുമുണ്ടവർ. ഇവിടെ മത്സരാർത്ഥികളെന്ന നിലയ്ക്കു മാത്രമല്ല ഗവേഷണ മേഖലയ്ക്കു തന്നെ മാനക്കേടുണ്ടാവുന്ന പെരുമാറ്റമാണ് ഈ രണ്ടുപേരിൽ നിന്നുണ്ടായിട്ടുള്ളത് എന്നും സുരേഷ് കുമാർ പരാതിയിൽ പറയുന്നു.

പരാതിയുടെ ഗൗരവം പരിശോദിച്ചാൽ അവാർഡ് നിർണ്ണയം പുനപരിശോധിക്കേണ്ടിവരുമെന്നാണ് ചലച്ചിത്ര രംഗത്തുള്ളവർ പറയുന്നത്. പരാതിയിൽ തീരുമാനമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സുരേഷ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP