Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിഴിഞ്ഞം തുറമുഖ പദ്ധതി ഹിന്ദു സമൂഹം ഏറ്റെടുത്ത് നടപ്പിലാക്കണം; ഹിന്ദു നേതാക്കളുമായി സർക്കാർ വിപുലമായ ചർച്ച നടത്തണം: വിവാദ പ്രസ്താവനയുമായി സുരേഷ് ഗോപി

വിഴിഞ്ഞം തുറമുഖ പദ്ധതി ഹിന്ദു സമൂഹം ഏറ്റെടുത്ത് നടപ്പിലാക്കണം; ഹിന്ദു നേതാക്കളുമായി സർക്കാർ വിപുലമായ ചർച്ച നടത്തണം: വിവാദ പ്രസ്താവനയുമായി സുരേഷ് ഗോപി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയുമായി സിനിമാതാരം സുരേഷ് ഗോപി രംഗത്തെത്തി. വിഴിഞ്ഞം തുറമുഖ പദ്ധതി ഹിന്ദു സമൂഹം ഏറ്റെടുത്ത് നടപ്പിലാക്കണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. ഹിന്ദുസമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാൽ പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം വരെ നേടികൊടുക്കാൻ കഴിയും. പിന്നെ സർക്കാറിനത് നടപ്പിലാക്കേണ്ടതു മാത്രമേയുള്ളൂ. ഹിന്ദുമത നേതാക്കളും മറ്റു നേതാക്കളുമായി ചർച്ച നടത്തി ജന പിന്തുണയോടെ പദ്ധതി നടപ്പിലാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം പാരിഷ് ആക്ഷൻ കൗൺസിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം പദ്ധതിയെ അട്ടിമറിക്കാൻ റിസോർട്ട് ലോബിയും മറ്റ് ചിലരും ചേർന്ന് ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിനിടെയാണ് ഹിന്ദു നേതാക്കളുമായി സംസാരിച്ച് പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കണമെന്ന ആവശ്യവുമായി സുരേഷ് ഗോപി രംഗത്തെത്തിയത്.

അതേസമയം വികസന പദ്ധതിക്കായി നടത്തിയ പരിപാടിയിൽ ഹിന്ദുത്വ പ്രസ്താവന നടത്തിയത് സംഘാടകർക്കിടയിൽ പ്രതിഷേധമുണ്ട്. സിപിഐ(എം) ജില്ലാ സെക്രട്ടറി കടകമ്പള്ളി സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത പരിപാടിയിലാണ് സുരേഷ് ഗോപി ഹിന്ദു നേതാക്കളുമായി ചർച്ച നടത്തിയെന്ന പ്രസ്താവന നടത്തിയത്. സുരേഷ് ഗോപി ബിജെപിയിൽ അംഗത്വമെടുക്കുമെന്നും കേന്ദ്രമന്ത്രിസഭയുടെ ഭാഗമാകുമെന്നുള്ള പ്രചരണങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

അതേസമയം വിഴിഞ്ഞം പദ്ധതി പ്രാവർത്തികമാക്കാൻ നിരവധി പ്രശ്‌നങ്ങളുണ്ടെന്ന് കേന്ദ്ര ഉപരിതല, സമുദ്രഗതാഗത മന്ത്രി നിതീൻ ഗഡ്കരി ഏതാനും ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. പദ്ധതി നടപ്പിലാക്കണം എന്ന് തന്നെയാണ് സർക്കാർ ആഗ്രഹിക്കുന്നത് ഇതിനായി ചർച്ചകൾ തുടരുമെന്നും നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. കൊച്ചി തുറമുഖം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം. കൊച്ചി തുറമുഖത്തിന്റെ വികസനം സർക്കാർ സഹായത്തിൽ മാത്രം നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP