Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊത്തമായി കൊടുത്തില്ലെങ്കിലും തൃശ്ശൂരുകാരോട് സുരേഷ്‌ഗോപിക്ക് പരിഭവമില്ല; ഒരു ഗ്രാമം ദത്തെടുത്ത് രാജ്യസഭാ എംപി; തൃശ്ശൂരിന് അഭിമാനകരമായ കാര്യങ്ങൾ ചെയ്യുമെന്നും ഉറപ്പ്

മൊത്തമായി കൊടുത്തില്ലെങ്കിലും തൃശ്ശൂരുകാരോട് സുരേഷ്‌ഗോപിക്ക് പരിഭവമില്ല; ഒരു ഗ്രാമം ദത്തെടുത്ത് രാജ്യസഭാ എംപി; തൃശ്ശൂരിന് അഭിമാനകരമായ കാര്യങ്ങൾ ചെയ്യുമെന്നും ഉറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം ചർച്ച ചെയ്ത ഡയലോഗ് തൃശ്ശൂരെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ 'തൃശ്ശൂർ ഞാനിങ്ങ് എടുക്കുവാ' എന്ന പ്രസംഗമായിരുന്നു. 'ഈ തൃശൂർ എനിക്ക് വേണം, ഈ തൃശൂർ നിങ്ങൾ എനിക്ക് തരണം, ഈ തൃശൂർ ഞാനിങ്ങ് എടുക്കുവാ.. ലോകസഭ തിരഞ്ഞടുപ്പ് പ്രചാരണ സമയത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു സുരേഷ് ഗോപിയുടെ ഈ വാക്കുകൾ. തൃശ്ശൂരുകാർ സുരേഷ് ഗോപിക്ക് തൃശ്ശൂർ മുഴുവനും കൊടുത്തില്ലെങ്കിലും ഇപ്പോൾ തൃശ്ശൂരിന്റെ ചെറിയൊരു ഭാഗം ഏറ്റെടുത്തിരിക്കുകയാണ് സുരേഷ് ഗോപി.

തൃശൂരിലെ ഒരു ഗ്രാമം ദത്തെടുക്കുകയാണെന്ന് അദ്ദേഹത്തിന്റെ ആരാധക കൂട്ടായ്മയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ദത്തെടുത്ത ഗ്രാമം ഏതാണെന്ന് കാണികളോട് പറയാനും സുരേഷ് ഗോപി ആവശ്യപ്പെടുന്നുണ്ട്. തൃശൂരിലെ അവിനിശ്ശേരി പഞ്ചായത്താണ് സുരേഷ് ഗോപി ദത്തെടുത്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ.

നിരവധി പദ്ധതികളാണ് ഗ്രാമത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരു കുളത്തെ തിരികെ കൊണ്ടുവരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഒരു ഫുഡ്‌കോപ്ലക്‌സ് വേണ്ടി എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ നൽകും. തൃശൂരിന് അഭിമാനകരമാവുന്ന കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശ്ശൂരിൽ പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനമാണ് സുരേഷ് ഗോപി കാഴ്‌ച്ചവെച്ചത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി ഇപ്പോഴേ പ്രവർത്തിക്കാനാണ് കേരള ഘടകത്തിന് ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികൾ അതത് മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വിജയമുറപ്പിക്കാനാണോ സുരേഷ് ഗോപി ശ്രമിക്കുന്നത് എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP