Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നികുതി വെട്ടിച്ചത് സുരേഷ് ഗോപിക്ക് പണിയാകുന്നു; നികുതിവെട്ടിക്കാൻ വ്യാജ രേഖ ചമച്ചതിന് എംപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; അമിത വേഗത്തിൽ വണ്ടിയോടിച്ചതിന് പിഴയടച്ചില്ലെന്ന കുറ്റവും നടനെതിരെ

നികുതി വെട്ടിച്ചത് സുരേഷ് ഗോപിക്ക് പണിയാകുന്നു; നികുതിവെട്ടിക്കാൻ വ്യാജ രേഖ ചമച്ചതിന് എംപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; അമിത വേഗത്തിൽ വണ്ടിയോടിച്ചതിന് പിഴയടച്ചില്ലെന്ന കുറ്റവും നടനെതിരെ

തിരുവനന്തപുരം: സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നികുതിവെട്ടിക്കാൻ വ്യാജ രേഖ ചമച്ചതിനാണ് രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്.

വ്യാജ വിലാസത്തിൽ പുതിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിനാണ് കേസ്. ആഡംബര കാറുകൾ രജിസ്റ്റർ ചെയ്യുവാൻ കേരളത്തിൽ പതിനാല് ലക്ഷം മുതൽ ഇരുപത് ലക്ഷം രൂപ നികുതി നൽകേണ്ടി വരുമ്‌ബോൾ പുതുച്ചേരിയിൽ ഒന്നര ലക്ഷം രൂപ മാത്രം നൽകിയാൽ മതി.
ഈ അവസരം മുതലെടുത്താണ് സുരേഷ് ഗോപി ആഡംബര വാഹനങ്ങൾ പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്തത്.

അമിത വേഗത്തിൽ വണ്ടിയോടിച്ചതിന് പിഴയടച്ചില്ലെന്ന കുറ്റവും സുരേഷ് ഗോപിക്കെതിരെയുണ്ട്. വ്യാജ വിലാസമുണ്ടാക്കി പോണ്ടിച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സുരേഷ് ഗോപി മോട്ടോർ വാഹനവകുപ്പിന് രേഖകൾ നൽകിയിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലെത്തിക്കുന്ന വാഹനം ഒരു വർഷത്തിനുള്ളിൽ കേരളാ രജിസ്‌ട്രേഷൻ സ്വീകരിക്കണമെന്നാണ് നിയമം.എന്നാൽ സുരേഷ് ഗോപി പോണ്ടിച്ചേരി രജിസ്‌ട്രേഷനിൽ തന്റെ ഔഡി കാർ ഇപ്പോഴും കേരളത്തിൽ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു.

എംപിയായതിന് ശേഷവും മുമ്ബുമായി രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പുതുച്ചേരിയിൽ രജിസ്‌ട്രേഷൻ നടത്തിയത്. പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാർത്തിക് അപ്പാർട്ട്‌മെന്റ്- 3 സി.എ എന്ന വിലാസത്തിലാണ് സുരേഷ്‌ഗോപി രജിസ്റ്റർ ചെയ്തത്. എന്നാൽ ഈ പേരിൽ അവിടെ അപ്പാർട്ട്‌മെന്റില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

40 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന് നഷ്ടമായി എന്നാണ് ക്രൈംബ്രാഞ്ച് കണക്കാക്കുന്നത്. ഇത്തരത്തിൽ കേരളത്തിൽ ആദ്യമായിട്ടാണ് ഒരു രാജ്യസഭാ എംപിക്കെതിരെ നികുതിവെട്ടിപ്പിന് കേസെടുക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP