Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമരങ്ങളിലൂടെ മാത്രം വളർന്ന ഒരു രാഷട്രീയചിന്തയുടെ അപചയത്തിനെതിരെയുള്ള വമ്പിച്ച സമരമായി ഇത് മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു; വികസനം പ്രകൃതിയെ ദ്രോഹിക്കാതെ, ജലസ്രോതസ്സുകളുടെ കണ്ണും കാതുമടക്കാതെയായിരിക്കണമെന്ന് സുരേഷ് ഗോപി

സമരങ്ങളിലൂടെ മാത്രം വളർന്ന ഒരു രാഷട്രീയചിന്തയുടെ അപചയത്തിനെതിരെയുള്ള വമ്പിച്ച സമരമായി ഇത് മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു; വികസനം പ്രകൃതിയെ ദ്രോഹിക്കാതെ, ജലസ്രോതസ്സുകളുടെ കണ്ണും കാതുമടക്കാതെയായിരിക്കണമെന്ന് സുരേഷ് ഗോപി

കണ്ണൂർ: സമരങ്ങളിലൂടെ മാത്രം വളർന്ന ഒരു രാഷട്രീയചിന്തയുടെ അപചയത്തിനെതിരെയുള്ള വമ്പിച്ച സമരമായി ഇതകീഴാറ്റൂർ സമരം മാറുമെന്ന് താൻ വിശ്വസിക്കുന്നുവെന്ന് എം പി സുരേഷ് ഗോപി. സമരങ്ങളും കോലാഹലങ്ങളും ഒഴിവാക്കി കീഴാറ്റൂരിലെ പ്രശനങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി രമ്യമായ പരിഹാരം കണ്ടെത്തണമെന്നും എല്ലാം കേന്ദ്രസർക്കാറിന്റെ തലയിൽവെച്ചുകെട്ടാമെന്ന ആരും വിചാരിക്കേണ്ടെന്നും സുരേഷഗോപി പറഞ്ഞു.

കീഴാറ്റൂർസമരവുമായി ബന്ധപ്പെട്ട മന്ത്രി ജി. സുധാകരനുമായി നിരവധിതവണ സംസാരിച്ചിരുന്നു. രമ്യമായ പരിഹാരമുണ്ടാകുമെന്ന പ്രത്യാശയിലായിരുന്നു. സമരങ്ങളിലൂടെ മാത്രം വളർന്ന ഒരു രാഷട്രീയചിന്തയുടെ അപചയത്തിനെതിരെയുള്ള വമ്പിച്ച സമരമായി ഇത മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സമരംകൊണ്ടൊന്നും വികസനം തടയുമെന്ന ഞാൻ വിശ്വസിക്കുന്നില്ല.

കാസർകോട മുതൽ കോഴിക്കോടുവരെ ഏറ്റവും സൗകര്യപൂർണമായരീതിയിൽ റോഡ് വികസനം നടക്കണം. അതിനുേവണ്ടിയും നമ്മൾ യുദ്ധം ചെയ്യും. അത യോഗ്യമായും പക്ഷംചേരാതെയും ഒരു പ്രീണനവുമില്ലാതെയായിരിക്കും. വികസനം പ്രകൃതിയെ ദ്രോഹിക്കാതെ, ജലസ്രോതസ്സുകളുടെ കണ്ണും കാതുമടക്കാതെയായിരിക്കണം. ഇത് നല്ലൊരു ഭരണകർത്താവിന്റെ ലക്ഷ്യമായിരിക്കണം.ആ ലക്ഷ്യത്തിലേക്ക സത്യസന്ധമായി നീങ്ങിയാൽ ഇതുപോലുള്ള സമരങ്ങൾ ഉണ്ടാവില്ല.

ഇതിനോടകംതന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ കേന്ദ്രമന്ത്രിമാരുമായി സംസാരിച്ചിട്ടുണ്ട. വരുന്ന രണ്ടു ദിവസത്തിനുള്ളിൽ പ്രധാനമന്ത്രിയെയും അതിന്റെ ശരിയായരീതിയിൽ കാര്യങ്ങൾ ധരിപ്പിക്കും. ദേശീയപാത ഒരു ദുഷടലാക്കുമില്ലാതെ കൊണ്ടുവന്നാൽ അത നടപ്പിൽവരുത്താൻ യുദ്ധം ചെയ്യേണ്ടിവന്നാൽ അതിനും താൻ മുന്നിലുണ്ടാകുമെന്നും സുരേഷ ഗോപി പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP