Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മരടിലെ ഫ്‌ളാറ്റ് വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കണം എന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്; ഫ്‌ളാറ്റുകൾ പൊളിക്കാതെ പരിസ്ഥിതി സൗഹൃദ നവകേരളം സാധ്യമല്ലെന്ന് ജി ശങ്കർ; പ്രത്യക്ഷ സമരത്തിനൊരുങ്ങി സിപിഐയും

മരടിലെ ഫ്‌ളാറ്റ് വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കണം എന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്; ഫ്‌ളാറ്റുകൾ പൊളിക്കാതെ പരിസ്ഥിതി സൗഹൃദ നവകേരളം സാധ്യമല്ലെന്ന് ജി ശങ്കർ; പ്രത്യക്ഷ സമരത്തിനൊരുങ്ങി സിപിഐയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മരടിലെ വിവാദ ഫ്‌ളാറ്റുകൾ പൊളിച്ച് മാറ്റണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ശാസ്ത്ര സാഹിത്യ പരിഷത്തും സിപിഐയും. സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാകമ്മിറ്റി സെക്രട്ടറിയേറ്റ് നടയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രശസ്ത വാസ്തുശില്പി പത്മശ്രീ ജി. ശങ്കർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി നിയമങ്ങൾ പണത്തിന്റെയും സ്വാധീനത്തിന്റെയും മുഷ്‌കിൽ കാറ്റിൽപ്പറത്തിക്കൊണ്ട് നിർമ്മിച്ച മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാതെ പരിസ്ഥിതി സൗഹൃദനവകേരളം സാധ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നവകേരള നിർമ്മാണത്തിന്റെ അടിസ്ഥാനമാകേണ്ടത് പരിസ്ഥിതിക്കിണങ്ങുന്ന നിർമ്മാണപ്രവർത്തനങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തീരദേശനിയമം അനുസരിച്ച് നിർമ്മാണം നടത്താൻ അനുമതിയില്ലാത്ത അതിപ്രധാന പാരിസ്ഥിതി മേഖലയിൽ പണിത മരട് ഫ്‌ളാറ്റ് പൊളിച്ചുനീക്കാൻ നടപടി സ്വീകരിക്കണമെന്ന് പരിഷത്ത് നിർവാഹകസമിതി അംഗം ബി. രമേഷ് പറഞ്ഞു. റംസാർ തണ്ണീർത്തടം കൂടിയായ വേമ്പനാടു കായലിനേയും കായലോരത്തെയും സംരക്ഷിക്കുന്നതിനും അനധികൃത കയ്യേറ്റങ്ങൾ പൂർവസ്ഥിതിയിലാക്കണമെന്നുമുള്ള സുപ്രീംകോടതി വിധി ഒരു നല്ല തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി എസ്. ജയകുമാർ, പരിസ്ഥിതി കൺവീനർ പട്ടം പ്രസാദ്, മേഖലാ സെക്രട്ടറി ആർ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.

മരടിലെ ഫ്‌ളാറ്റ് വിഷയത്തിൽ വ്യത്യസ്ത അഭിപ്രായമുള്ള ഏക രാഷ്ട്രീയ പാർട്ടിയായ സിപിഐയും പ്രത്യക്ഷ സമരപരിപാടികൾക്ക് രൂപം കൊടുക്കുകയാണ്. ഫ്‌ളാറ്റ് പൊളിക്കുന്നതിനും പുനരധിവാസത്തിനും ആവശ്യമായി വരുന്ന തുക നിർമ്മാതാക്കളിൽ നിന്ന് ഈടാക്കണമെന്ന ആവശ്യങ്ങൾ ഉന്നയിച്ച് 23ന് വൈകുന്നേരം സിപിഐ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി മരടിൽ ധർണ നടത്തും.

മരട് ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കണമെന്ന് സിപിഐ സംസ്ഥാന നേതൃത്വം നിലപാടെടുത്തതിന് പിന്നാലെയാണ് ജില്ലാ നേതൃത്വവും സമരം പഖ്യാപിച്ചത്. അടുത്ത തിങ്കാളാഴ്ച മരടിൽ നടക്കുന്ന സായാഹ്ന സമരം ജില്ലാ സെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്യും. മരടിൽ നിയമവിരുദ്ധമായി നിർമ്മിച്ച ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കണമെന്നും ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നുമാണ് ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP