Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചി-ധനുഷ് കോടി ദേശിയ പാതയിൽ സൂപ്പർ ഫാസ്റ്റും ലോ ഫ്‌ളോർ ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു; മിക്കവരുടെയും നില ഗുരുതരമെന്ന് പ്രാഥമിക വിവരം

കൊച്ചി-ധനുഷ് കോടി ദേശിയ പാതയിൽ സൂപ്പർ ഫാസ്റ്റും ലോ ഫ്‌ളോർ ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു; മിക്കവരുടെയും നില ഗുരുതരമെന്ന് പ്രാഥമിക വിവരം

കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശിയ പാതയിൽ സൂപ്പർ ഫാസ്റ്റും ലോ ഫ്‌ളോർ ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാതയിലെ മാതിരപ്പിള്ളി പള്ളിപ്പടിയിൽ 4.30ടെയായിരുന്നു അപകടം. മിക്കവരുടെയും നില ഗുരുതരമെന്ന് പ്രാഥമിക വിവരം.

കോതമംഗലത്തു നിന്നും പിറവത്തിന് പുറപ്പെട്ട പിറവം ഡിപ്പോയിലെ ലോ ഫ്‌ളോവർ ബസ്സും മൂവാറ്റുപുഴ ഭാഗത്തു നിന്നും മൂന്നാറിലേയ്ക്ക് വരികയായിരുന്ന മൂന്നാർ ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് ബസ്സും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇരു ബസ്സുകളുടെയും മുൻഭാഗം പൂർണ്ണമായി തകർന്നു. ഇരു ബസ്സുകളുടെയും മുൻ സീറ്റുകളിൽ ഇരുന്ന യാത്രക്കാർക്കും ഡ്രൈവർമാർക്കുമാണ് പരിക്കേറ്റിട്ടുള്ളതെന്നാണ് അറിയുന്നത്.

ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. പരിക്കേറ്റവരെ കോതമംഗലത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോതമംഗലം എം.ബി.എം.എം ആശുപത്രിയിലെത്തിച്ചവരിൽ ഒട്ടുമിക്കവർക്കും സാരമായി പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ വിദഗ്ധ ചികത്സയ്ക്കായി മറ്റ് ആശുപത്രികളിലേയ്ക്ക് അയച്ചതായും ജീവനക്കാർ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP