Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിന്റെ സ്‌നേഹം നുകരാൻ സണ്ണി ലിയോൺ വീണ്ടുമെത്തി; സന്ദർശനം ഒരു ചാനൽ പരിപാടിയുടെ ഷൂട്ടിനായി; ഇനി ഒരുമാസക്കാലം കേരളത്തിൽ; കൊച്ചി സന്ദർശനത്തിന്റെ ഓർമ്മയിൽ സണ്ണിലിയോൺ വീണ്ടുമെത്തുമ്പോൾ

കേരളത്തിന്റെ സ്‌നേഹം നുകരാൻ സണ്ണി ലിയോൺ വീണ്ടുമെത്തി;  സന്ദർശനം ഒരു ചാനൽ പരിപാടിയുടെ ഷൂട്ടിനായി; ഇനി ഒരുമാസക്കാലം കേരളത്തിൽ; കൊച്ചി സന്ദർശനത്തിന്റെ ഓർമ്മയിൽ സണ്ണിലിയോൺ വീണ്ടുമെത്തുമ്പോൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിന്റെ സ്‌നേഹം വീണ്ടും നുകരാൻ ബോളിവുഡ് താരം സണ്ണി ലിയോൺ വീണ്ടും കേരളത്തിൽ. സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം കേരളത്തിലെത്തിയത്. ഒരു മാസക്കാലം താരം കേരളത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ

തിരുവനന്തപുരം വിമാനത്താവളത്തിൽ ഭർത്താവിനും കുട്ടികൾക്കുമൊപ്പമാണ് വ്യാഴാഴ്ച സണ്ണിലിയോൺ എത്തിയത്.താരം ഇനി ഒരാഴ്ച ക്വാറന്റൈനിലായിരിക്കും.
തലസ്ഥാനത്തെ സ്വകാര്യ റിസോർട്ടിലാണ് സണ്ണി ലിയോണിന് താമസം ഒരുക്കിയിരിക്കുന്നത്. ഷൂട്ടിങ്ങിനൊപ്പം അവധിയാഘോഷവും കൂടി ലക്ഷ്യമിട്ടാണ് സണ്ണി കേരളത്തിൽ തങ്ങുന്നത്.

ഇത് രണ്ടാം തവണയാണ് സണ്ണിലിയോൺ കേരളത്തിലെത്തുന്നത്.ഫോൺ4 ന്റെ കൊച്ചിയിലെ ഷോറൂം ഉദ്ഘാടനം ചെയ്യാനായാണ് ആദ്യമായി താരം കേരളത്തിലെത്തിയത്. അന്ന് സംഘാടകരെപ്പോലും ഞെട്ടിച്ച് പതിനായിരങ്ങളാണ് കൊച്ചിയിലേക്ക് സണ്ണിലിയോണിനെ കാണാനായി ഒഴുകിയെത്തിയത്.പുരുഷന്മാർ മാത്രമായിരുന്നില്ല സ്ത്രീകളുൾപ്പടെയാണ് സണ്ണിയെ കാണാൻ എംജി റോഡിൽ തിക്കിത്തിരക്കിയത്.റോഡിൽ തിങ്ങിനിറഞ്ഞ ആരാധകർ സണ്ണിക്ക് അത്ഭുതം തന്നെയായിരുന്നു.പറയാൻ വാക്കുകളില്ലെന്നും കൊച്ചിയിലെ ആളുകൾക്ക് ഒരുപാട് നന്ദിയുണ്ടെന്നും അന്ന് ണ്ണി ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ദൈവത്തിന്റെ സ്വന്തം നാടിനെ ഒരിക്കലും മറക്കില്ലെന്നും അവർ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP