Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒറ്റനോട്ടത്തിലും ഉരച്ചാലും മാറ്റ് സ്വർണത്തിന്റേത്; സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തുന്ന സംഘം വിലസുന്നു; റാന്നിയിൽ തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെ ഒരാൾ പിടിയിൽ

ഒറ്റനോട്ടത്തിലും ഉരച്ചാലും മാറ്റ് സ്വർണത്തിന്റേത്; സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തുന്ന സംഘം വിലസുന്നു; റാന്നിയിൽ തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെ ഒരാൾ പിടിയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഒറ്റ നോട്ടത്തിൽ സ്വർണം പോലെ ഇരിക്കും. മാറ്റ് നോക്കിയാലും തനി സ്വർണം. എത്ര ഉരച്ചാലും മാറ്റ് തനിത്തങ്കത്തിന്റേത്. ഇത്തരം ആഭരണങ്ങൾ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ച് തട്ടിപ്പ് നടത്തുന്ന ഇടുക്കി കേന്ദ്രീകരിച്ചുള്ള സംഘം വിലസുന്നു. കഴിഞ്ഞ ദിവസം റാന്നിയിൽ ഒരു ധനകാര്യ സ്ഥാപന ഉടമകയെ ഈ സംഘം നൈസായി പറ്റിച്ചു. സ്ഥാപനത്തിലെ ജീവനക്കാരികളുടെ മിടുക്ക് കൊണ്ടു മാത്രം സംഘത്തെ തിരിച്ചറിഞ്ഞു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇടുക്കി വാത്തിക്കുടി പെരുന്തൊട്ടി കപ്യാരു കുന്നേൽ സുനീഷ് സുരേഷ്(27) ആണ് പിടിയിലായത്. ചെത്തോങ്കരയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വെള്ളിയാഴ്ചയാണ് സുനീഷ് അടക്കം നാലംഗ സംഘം പണയം വയ്ക്കാൻ ഒരു കാറിൽ എത്തിയത്. 69,000 രൂപയ്ക്കാണ് ഇവർ പണയം വച്ചത്. മാറ്റ് പരിശോധിച്ചപ്പോൾ സ്വർണമാണെന്ന് കണ്ടെത്തി. ഈ സമയം 30,000 രൂപ മാത്രമാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. ശേഷിച്ച പണം എടുത്തു കൊണ്ടുവരാൻ വേണ്ടി ഉടമ വീട്ടിലേക്ക് പോയി.

ഇടപാടുകാരുടെ പെരുമാറ്റത്തിൽ സംശയം തോന്നി സ്ഥാപനത്തിലെ ജീവനക്കാരികൾ ചോദ്യം ചെയ്തതോടെ ഇവർ ഇറങ്ങി ഓടുകയായിരുന്നു. വന്ന വാഹനം ഉപേക്ഷിച്ചായിരുന്നു പലായനം. വിവരം അറിഞ്ഞ് പരിശോധന നടത്തിയ പൊലീസ് മറ്റു ചിലയിടത്തുകൊണ്ടു പോയി നോക്കിയപ്പോഴാണ് പണയ ഉരുപ്പടി മുക്കുപണ്ടമാണെന്ന് മനസിലായത്. തുടർന്ന് രാത്രി നടത്തിയ തെരച്ചിലിൽ സുനീഷിനെ പിടികൂടി. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ സമാന തട്ടിപ്പ് നടത്തിയിട്ടുള്ളതായി പൊലീസ് ഇൻസ്പെക്ടർ കെഎസ് വിജയൻ പറഞ്ഞു. ഇടുക്കി കേന്ദ്രീകരിച്ചാണ് സംഘം വിലസുന്നത്.

ഇവരുടെ ഭാഗമായ മൂന്ന് പേരെ നേരത്തേ മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ്ഐമാരായ സോമനാഥൻ നായർ, സിദ്ദിഖ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മണിലാൽ, ഗോപകുമാർ, സുധീഷ്, സിപിഓമാരായ സോനു, ഷിജോ, ഉണ്ണിക്കൃഷ്ണൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP