Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൂര്യാഘാതം: ചികിത്സയിലായിരുന്ന ബിഹാർ സ്വദേശി മരിച്ചു; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ; ആന്തരീകാവയവങ്ങൾക്ക് പൊള്ളലേറ്റതാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ; യുവാവിന് സൂര്യാഘാതമേറ്റത് ചെങ്കൽക്വാറിയിലെ ജോലിക്കിടെ

സൂര്യാഘാതം: ചികിത്സയിലായിരുന്ന ബിഹാർ സ്വദേശി മരിച്ചു; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ; ആന്തരീകാവയവങ്ങൾക്ക് പൊള്ളലേറ്റതാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ; യുവാവിന് സൂര്യാഘാതമേറ്റത് ചെങ്കൽക്വാറിയിലെ ജോലിക്കിടെ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കേരളം പെരിവെയിലിൽ ഉരുകുമ്പോൾ സൂര്യാഘാതം മൂലമുള്ള മരണ സംഖ്യയുടെ എണ്ണവും വർധിക്കുകയാണ്. കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് ബീഹാർ സ്വദേശി മരിച്ചുവെന്ന വാർത്തയാണ് ഇപ്പോൾ ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത്. പെരുമണ്ണയിലെ ചെങ്കൽക്വാറി തൊഴിലാളിയായിരുന്ന സുജിത്താണ് ചികിത്സയ്ക്കിടെ മരണപ്പെട്ടത്.

യുവാവിന്റെ ആന്തരികാവയവങ്ങൾക്കു പൊള്ളലേറ്റതാണ് ബീഹാർ സ്വദേശിയുടെ മരണത്തിനിടയാക്കിയതെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം ചെങ്കൽക്വാറിയിലെ ജോലിക്കിടെയാണ് സുജിത്തിന് സൂര്യാഘാതമേറ്റത്. തുടർന്ന് സുജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്ത് തൊഴിൽ വകുപ്പിന് വേണ്ടി ലേബർ കമ്മീഷണർ തൊഴിൽ സമയം ക്രമീകരിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24(3) പ്രകാരമാണ് കമ്മീഷണർ ഉത്തരവ് നൽകിയിട്ടുള്ളത്. ഈ മാസം 30 വരെ ഉത്തരവ് പ്രാബല്യത്തിലുണ്ട്.

പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം മൂന്നു മണിവരെ വിശ്രമ വേളയായി പ്രഖ്യാപിച്ചു. ഇവരുടെ ജോലി സമയം രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ഏഴു മണിവരെയുള്ള സമയത്തിനുള്ളിൽ എട്ടു മണിക്കൂറായി നിജപ്പെടുത്തി.രാവിലെയും ഉച്ചയ്ക്ക് ശേഷവും ഉള്ള മറ്റ് ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രകാരവും ക്രമപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP