Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമ്മർ ബംബർ ലോട്ടറി അടിച്ച ആ 'കോടീശ്വരനെ' കണ്ടെത്തി; ആറോ കോടിയുടെ ലോട്ടറി അടിച്ചത് മലപ്പുറം തൂത വാഴേങ്കട എടായ്ക്കൽ കളത്തിൽ വീട്ടിൽ സുബൈറിന്; ബാർബർ ഷോപ്പ് ജീവനക്കാരനായ സുബൈർ 20 വർഷമായി ലോട്ടറി എടുക്കുന്നയാൾ

സമ്മർ ബംബർ ലോട്ടറി അടിച്ച ആ 'കോടീശ്വരനെ' കണ്ടെത്തി; ആറോ കോടിയുടെ ലോട്ടറി അടിച്ചത് മലപ്പുറം തൂത വാഴേങ്കട എടായ്ക്കൽ കളത്തിൽ വീട്ടിൽ സുബൈറിന്; ബാർബർ ഷോപ്പ് ജീവനക്കാരനായ സുബൈർ 20 വർഷമായി ലോട്ടറി എടുക്കുന്നയാൾ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: സംസഥാന സർക്കാറിന്റെ സമ്മർ ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ആറ് കോടി രൂപ ലഭിച്ചയാളെ കണ്ടെത്തി. മലപ്പുറം തൂര വഴേങ്കട എടായ്ക്കൽ കളത്തിൽ വീട്ടിൽ സുബൈറിനാണ് (35) ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. എടായ്ക്കലിൽ ബാർബർ ഷോപ്പ് ജീവനക്കാരനാണ് ഇദ്ദേഹം. ജൂൺ 26ന് നറുക്കെടുത്ത ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനാർഹനെ ദിവസങ്ങളായി തെരയുകയായിരുന്നു.

ഒടുവിൽ ആ ഭാഗ്യവാൻ സുബൈറാണെന്ന് കണ്ടെത്തുകയായിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് ആക്സിസ് ബാങ്കിന്റെ മണ്ണാർക്കാട് ശാഖയിൽ ഈ മാസം നാലിനാണ് ഏൽപ്പിച്ചത്. കുടുംബത്തിലെ ഒരു വ്യക്തി അപകടത്തിൽ മരിച്ചതിന്റെ ആഘാതത്തിൽ ആയിരുന്നു സുബൈർ. അതിനാലാണ് ടിക്കറ്റ് ഹാജരാക്കാൻ വൈകിയത്.

20 വർഷമായി ലോട്ടറിയെടുക്കുന്ന സുബൈറിന് ആദ്യമായാണ് നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുന്നത്. തൂതയിലെ ചില്ലറ ലോട്ടറി വിൽപ്പനക്കാരനായ സുബാഷ് ചന്ദ്രബോസാണ് സുബൈറിന് ടിക്കറ്റ് വിറ്റത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP