Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുരുവായൂർ ക്ഷേത്രം മേൽശാന്തി സുമേഷ് നമ്പൂതിരി തുടരും; ആറ് മാസത്തേക്ക് കാലാവധി നീട്ടിയത് ലോക് ഡൗൺ മൂലം ക്ഷേത്രം അടച്ചിട്ടതിനാൽ പുതിയ മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള നടപടികൾ തടസപ്പെട്ടതു കൊണ്ട്

ഗുരുവായൂർ ക്ഷേത്രം മേൽശാന്തി സുമേഷ് നമ്പൂതിരി തുടരും; ആറ് മാസത്തേക്ക് കാലാവധി നീട്ടിയത് ലോക് ഡൗൺ മൂലം ക്ഷേത്രം അടച്ചിട്ടതിനാൽ പുതിയ മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള നടപടികൾ തടസപ്പെട്ടതു കൊണ്ട്

സ്വന്തം ലേഖകൻ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി നിലവിലുള്ള മേൽശാന്തി പഴയത്ത് മന സുമേഷ് നമ്പൂതിരി തന്നെ തുടരും. 2019 ഒക്ടോബർ ഒന്നു മുതൽ ആറുമാസത്തേക്കായിരുന്നു മേൽശാന്തിയുടെ കാലാവധി. ലോക് ഡൗൺ നിയന്ത്രണങ്ങൾമൂലം ക്ഷേത്രം അടച്ചിട്ടതിനാൽ പുതിയ മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള നടപടികൾ തടസപ്പെട്ടിരുന്നു. അതിനാലാണ് ആറു മാസത്തേക്കുകൂടി സുമേഷ് നമ്പൂതിരിക്ക് അവസരം നീട്ടിക്കൊടുത്തത്.

അപ്രതീക്ഷിതമായി കിട്ടിയ ഭാഗ്യമാണെങ്കിലും ഇത്തവണത്തേതും കൂട്ടി ക്ഷേത്രം ഓതിക്കൻ കുടുംബാംഗമായ സുമേഷ് നമ്പൂതിരി നാലാം തവണയാണ് ഗുരുവായൂരിൽ മേൽശാന്തിയാകുന്നത്. നേരത്തെ 2012 ഏപ്രിലിലും 2016 ഒക്ടോബറിലും മേൽശാന്തിയായിരുന്നു. നേരത്തെ രണ്ടു തവണ ഗുരുവായൂർ മേൽശാന്തിയായിരുന്ന പഴയത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മകനാണ് സുമേഷ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP