Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓൺ ലൈൻ ഇടപാടിലെ ചതിക്കുഴി: അണ്ടല്ലൂർ സ്വദേശിയായ യുവാവ് പൂണെയിൽ ജീവനൊടുക്കി

ഓൺ ലൈൻ ഇടപാടിലെ ചതിക്കുഴി: അണ്ടല്ലൂർ സ്വദേശിയായ യുവാവ് പൂണെയിൽ ജീവനൊടുക്കി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഓൺ ലൈൻ പണമിടപാടിലെ ചതിക്കുഴിയിൽ വീണ് യുവാവ് ജീവനൊടുക്കി. തലശ്ശേരി അണ്ടലൂർ സ്വദേശിയായ യുവാവാണ് വ്യാഴാഴ്‌ച്ച രാവിലെ ഏഴുമണിയോടെ മഹാരാഷ്ട്രയിലെ പൂണെയിൽ ജീവനൊടുക്കിയത്. അണ്ടല്ലരിലെ അനിതാല യ ത്തിൽ പ്രകാശൻ-അനിത ദമ്പതികളുടെ മകൻ അനുഗ്ര്ഹാ(22)ണ് മരിച്ചത്.

8000 രൂപയാണ് യുവാവ് ഓൺ ലൈൻ വായ്പയെടുത്തത്. ഇതിനു ശേഷം കമ്പനി അധികൃതർ യുവാവിന്റെ ഫോട്ടോ മോർഫ് ചെയ്ത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയായിരുന്നു. വായ്പാ വിവരം യുവാവിന്റെ ഫോൺ നമ്പറിലേക്കും നിരന്തരം അയച്ചു. ഇതിന്റെ സംഘർഷത്തിലാണ് അനുഗ്രഹ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

മഹാരാഷ്ട പൊലീസ് സൈബർ സെൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ധർമടം പൊലിസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന സ്ഥലമാണ് അണ്ടല്ലൂർ. പൂനൈ പൊലിസ് യുവാവ് ജീവനൊടുക്കിയ വിവരം ധർമടം പൊലീസിനെയാണ് ആദ്യം അറിയിച്ചത്. ഇതിനെ തുടർന്നാണ് ബന്ധുക്കളെ വിവരമറിയിക്കുന്നത്. സംഭവത്തിന്റെ വിശദവിവരങ്ങൾ പൊലിസ് അന്വേഷിച്ചു വരികയാണ്

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP