Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയുമായുണ്ടായ വഴക്കിനൊടുവിൽ റബർ ടാപ്പിങ് തൊഴിലാളി തൂങ്ങിമരിച്ചു; ഭാര്യയെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; മലപ്പുറത്ത് ജീവനൊടുക്കിയത് 46 കാരനായ ബിനോയ്

ഭാര്യയുമായുണ്ടായ വഴക്കിനൊടുവിൽ റബർ ടാപ്പിങ് തൊഴിലാളി തൂങ്ങിമരിച്ചു; ഭാര്യയെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; മലപ്പുറത്ത് ജീവനൊടുക്കിയത് 46 കാരനായ ബിനോയ്

ജംഷാദ് മലപ്പുറം

മലപ്പുറം: ഭാര്യയുമായുണ്ടായ വഴക്കിനൊടുവിൽ ഭർത്താവ് തൂങ്ങിമരിച്ചു. ഭാര്യയെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം മൂത്തേടം പഞ്ചായത്തിലെ കാരപ്പുറം വെള്ളാരമുണ്ട കണ്ണംചിറ തോമസ്‌കുട്ടി എന്ന ബിനോയിയാണ്(46) മരിച്ചത്. ഭാര്യയുമായി വഴക്കിട്ട ബിനോയി ടാപ്പിങ് നടത്തുന്ന റബർ തോട്ടത്തിലാണ് തൂങ്ങിമരിച്ചത്.

പരിക്കുകളോടെ രക്തം വാർന്നു ശുചിമുറിക്ക് സമീപം അവശനിലയിൽ ഭാര്യ ഷോബിയെ കണ്ടെത്തി. തുടർന്ന് ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം. ടാപ്പിങ് തൊഴിലാളിയായ ബിനോയ് ചൊവ്വാഴ്ച പതിവുപോലെ വീടിനു സമീപമുള്ള തോട്ടത്തിലേക്കു പോയി. നേരം പുലർന്നു വീടിനു പുറത്തിറങ്ങിയ ബിനോയിയുടെ വൃദ്ധമാതാവ് ക്ലാരമ്മയാണ് ശുചിമുറിക്ക് മുന്നിൽ രക്തം വാർന്നു അബോധാവസ്ഥയിലായ ഷോബിയെ കണ്ടെത്തിയത്.

ക്ലാരമ്മയുടെ അലർച്ച കേട്ട് പുറത്തിറങ്ങിയ ഇവരുടെ കുട്ടികൾ സമീപമുള്ള ബന്ധുവീട്ടിൽ വിവരം അറിയിച്ചു. സ്ഥലത്തത്തെിയ ബന്ധുക്കൾ വിവരം ബിനോയിയെ അറിയിക്കുന്നതിനായി തോട്ടത്തിലത്തെിയപ്പോഴാണ് ഇയാളെ റബർ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ബന്ധുക്കൾ ബിനോയിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. തലയ്ക്ക് പിറകിലും താടിയെല്ലിനും സാരമായി പരിക്കേറ്റ ഷോബിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യുവതി അപകടനില തരണം ചെയ്തതായി ബന്ധുക്കൾ പറഞ്ഞു. വിവരമറിഞ്ഞ് എടക്കര പൊലീസ് സ്ഥലത്തത്തെി. കുടുംബവഴക്കാകാം സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബിനോയിയുടെ മൃതദേഹം എടക്കര എസ്ഐ വി. അമീറലി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിനു ശേഷം പാലാങ്കര വട്ടപ്പാടം സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ വൈകിട്ട് ആറരയോടെ സംസ്‌കരിച്ചു. പരേതനായ ജോസഫാണ് ബിനോയിയുടെ പിതാവ്. അക്ഷയ്, അനീഷ എന്നിവർ ബിനോയിയുടെ മക്കളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP