Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദിവാസി പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ; 15 കാരിയുടെ മൃതദേഹം കണ്ടെത്തിയത് കോതമംഗലം കുട്ടമ്പുഴ പിണവൂർകുടിയിൽ; കുട്ടിയുടെ മരണം എസ്എസ്എൽസി പരീക്ഷ പൂർത്തിയാക്കി നിൽക്കെ

ആദിവാസി പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ; 15 കാരിയുടെ മൃതദേഹം കണ്ടെത്തിയത് കോതമംഗലം കുട്ടമ്പുഴ പിണവൂർകുടിയിൽ; കുട്ടിയുടെ മരണം എസ്എസ്എൽസി പരീക്ഷ പൂർത്തിയാക്കി നിൽക്കെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കുട്ടമ്പുഴ പിണവൂർകുടിയിൽ ആദിവാസി പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് പിണവൂർകുടിയിൽ താമസിച്ചു വന്നിരുന്ന സുരേന്ദ്രൻ - ബിന്ദു ദമ്പതികളുടെ മകൾ അപർണ്ണ (15) യെ വീടിന്റെ കക്കൂസ് മുറിയുടെ വെന്റിലേഷനിൽ ഷാൾ കുരുക്കി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 10-ാം ക്ലാസ് പരീക്ഷ എഴുതിയിരുന്നു.

പിതാവ് സുരേന്ദ്രൻ വീട്ടിലുണ്ടായിരുന്നു. സഹോദരങ്ങളായ സുധിയും സുബിനും മാതാവ് ബിന്ദുവും ഈ സമയം വീടിന് പുറത്തായിരുന്നെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. വീട് പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ആത്മഹത്യയ്ക്കിടയാക്കിയ സാഹചര്യത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണെന്നും കുട്ടമ്പുഴ സി ഐ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP