Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

17 കാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; യുവാവ് കൈഞരമ്പ് മുറിച്ച് രക്തം വാർന്ന നിലയിലും

17 കാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; യുവാവ് കൈഞരമ്പ് മുറിച്ച് രക്തം വാർന്ന നിലയിലും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പതിനേഴുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇവരുമായി ബന്ധമുണ്ടെന്ന് കരുതുന്ന യുവാവിനെ കൈഞരമ്പ് മുറിച്ച് രക്തംവാർന്ന നിലയിൽ ഗുരതരാവസ്ഥയിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നെടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.തൃശൂരിലെ വിദ്യാലയത്തിൽ പ്‌ളസ്ടുവിന് പഠിക്കുന്ന പെൺകുട്ടിയെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ വിദേശത്താണ്. ഇവിടെ അച്ഛനും ആറാം ക്‌ളാസിൽ പഠിക്കുന്ന സഹോദരനുമാണുള്ളത്.

മുറി അടച്ചിട്ടത് അച്ഛൻ വന്ന് നോക്കിയപ്പോഴാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പ്രദേശവാസിയായ യുവാവ് ആണ് കൈഞെരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.യുവാവ് സംഭവ ദിവസം രാത്രിയിൽ വെള്ളംകുടിക്കാൻ വന്നിരുന്നതായി മരിച്ച പെൺകുട്ടിയുടെ സഹോദരൻ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP