Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു സാരിയുടെ രണ്ടു തുമ്പിൽ ആത്മഹത്യ ചെയ്ത് ആങ്ങളയും പെങ്ങളും; മരണവിവരം അറിയുന്നത് അയൽവാസികൾ നടത്തിയ അന്വേഷത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ചേർത്തല: വീടിനുള്ളിൽ ഒരു സാരിയുടെ രണ്ടു തുമ്പിൽ ആങ്ങളയും പെങ്ങളും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് പതിനേഴാം വാർഡിൽ നികർത്തിൽ വീട്ടിൽ മണിയപ്പൻ (73) സഹോദരി തങ്കമ്മ (64) എന്നിവരാണ് മരിച്ചത്. നേരം പുലർന്നിട്ടും ഇവരെ പുറത്ത് കാണാതായപ്പോൾ അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

വർഷങ്ങളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്ന മണിയപ്പനും കുറച്ചു ദിവസം മാത്രം നീണ്ടു നിന്ന ദാമ്പത്യ ബന്ധം വേർപെട്ട തങ്കമ്മയും ഒരു വീട്ടിലായിരുന്നു താമസം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP