Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടമ്മ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു; തിരൂരിൽ 32 കാരി ജീവനൊടുക്കിയത് ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയതിന്റെ പിറ്റേന്ന് രാവിലെ

വീട്ടമ്മ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു; തിരൂരിൽ 32 കാരി ജീവനൊടുക്കിയത് ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയതിന്റെ പിറ്റേന്ന് രാവിലെ

ജംഷാദ് മലപ്പുറം

മലപ്പുറം: ഭർതൃവീട്ടിൽനിന്നും സ്വന്തംവീട്ടിലെത്തിയ 32കാരി കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചു. മരിച്ചത് തിരൂർ തൃക്കണ്ടിയൂർ സ്വദേശി തെക്കേ പുരക്കൽ രമേശന്റെ ഭാര്യ സിന്ധു. വേങ്ങര തെന്നല വാളക്കുളം പരേതനായ വാഴയിൽ തുപ്രന്റെ മകളും തിരൂർ തൃക്കണ്ടിയൂർ സ്വദേശി തെക്കേ പുരക്കൽ രമേശന്റെ ഭാര്യയുമായ സിന്ധു (32)വാണ് മലപ്പുറം തെന്നലയിലെ വാളക്കുളത്തുള്ള സ്വന്തം വീട്ടിൽ കിടപ്പുമുറിയിലെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഭർതൃവീട്ടിൽ നിന്നും 28ന് വൈകുന്നേരം സഹോദരൻ കൂട്ടിക്കൊണ്ടുവരികയായിരുന്നു. രാത്രിയിൽ അമ്മ സരോജിനിയുടെ കൂടെയാണ് കിടന്നത്. 29 ന് രാവിലെ ആറിന് അമ്മ സരോജിനി വിളിച്ചുവെങ്കിലും വീണ്ടു ഉറങ്ങാൻ കിടന്നു. പിന്നീട് വാതിൽ അടച്ചത് ശ്രദ്ധയിൽ പെട്ട് വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ കുടുംബ ശ്മശാനത്തിൽ സംസ്‌കരിച്ചു. മക്കൾ: അപർണ്ണ , അനന്തു, അരുൺകൃഷ്ണ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP