Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുഖങ്ങൾ അകന്നുപോകാത്ത വിധം തലയിലൂടെ ഇൻസുലേഷൻ ടേപ്പ് ചുറ്റിയ ശേഷം വിഷം കഴിച്ചു; കെട്ടിപ്പിടിച്ച് തന്നെ മരണവും; ഡൽഹി ഹോട്ടലിലെ മലയാളികളുടെ ആത്മഹത്യയിൽ കാരണം തേടി പൊലീസ്

മുഖങ്ങൾ അകന്നുപോകാത്ത വിധം തലയിലൂടെ ഇൻസുലേഷൻ ടേപ്പ് ചുറ്റിയ ശേഷം വിഷം കഴിച്ചു; കെട്ടിപ്പിടിച്ച് തന്നെ മരണവും; ഡൽഹി ഹോട്ടലിലെ മലയാളികളുടെ ആത്മഹത്യയിൽ കാരണം തേടി പൊലീസ്

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ ഹോട്ടലിൽ മലയാളി യുവാവിനെയും യുവതിയെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആലപ്പുഴ പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുതുവലിൽ കെ. സുരേഷ് (29) എന്നയാളും യുവതിയുമാണ് മരിച്ചത്.

യുവതിയുടെ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. രജൗരി ഗാർഡൻ അമൻ പാലസ് ഹോട്ടലിലാണ് സംഭവം. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. വെള്ളിയാഴ്ചയാണ് ഇവർ മുറിയെടുത്തത്. ശനിയാഴ്ച രാവിലെ മുറി തുറക്കാതായതിനെ തുടർന്ന് ഹോട്ടൽ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

വിഷം കഴിച്ച് മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടത്. ഇരുവരും കെട്ടിപ്പിടിച്ച്, രണ്ടു പേരുടെയും മുഖങ്ങൾ അകന്നുപോകാത്ത വിധം തലയിലൂടെ ഇൻസുലേഷൻ ടേപ്പ് ചുറ്റിയിട്ടുണ്ട്. മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും മാപ്പുതരണമെന്നും മലയാളത്തിൽ എഴുതിയ കുറിപ്പിലുണ്ട്. യുവതി ധരിച്ചിരിക്കുന്നത് നീല ചുരിദാർ. കാലിൽ സ്വർണ പാദസരവും അണിഞ്ഞിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP