Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവയവം വിൽക്കാനുണ്ടെന്ന ബോർഡുമായി സമരം ചെയ്ത ശാന്തിയുടെ മകൻ ആത്മഹത്യക്ക് ശ്രമിച്ചു; കൈഞരമ്പ് മുറിയാത്തതിനാൽ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ; യുവാവ് ചെരാനെല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ

അവയവം വിൽക്കാനുണ്ടെന്ന ബോർഡുമായി സമരം ചെയ്ത ശാന്തിയുടെ മകൻ ആത്മഹത്യക്ക് ശ്രമിച്ചു; കൈഞരമ്പ് മുറിയാത്തതിനാൽ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ; യുവാവ് ചെരാനെല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ

സ്വന്തം ലേഖകൻ

കൊച്ചി: അവയവം വിൽക്കാനുണ്ടെന്ന ബോർഡുമായി സമരം ചെയ്ത ശാന്തിയുടെ മകൻ ആത്മഹത്യക്ക് ശ്രമിച്ചു. ശാന്തിയുടെ രണ്ടാമത്തെ മകനായ ഇരുപതിമൂന്ന് കാരനായ രഞ്ജിത്ത് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവിനെ ചേരാനെല്ലൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മക്കളുടെ ചികിത്സക്ക് പണം കണ്ടെത്താനായിരുന്നു ശാന്തിയുടെ സമരം,

കൈയിലെ ഞരമ്പ് മുറിഞ്ഞിട്ടില്ല. സമരം അവസാനിപ്പിക്കാൻ സർക്കാർ വാഗ്ദാനം ചെയ്ത സഹായം കിട്ടിയില്ലെന്ന് പറഞ്ഞാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെയാണ് മുളവുകാട് പൊലീസ് സ്റ്റേഷന് സമീപം ശാന്തി എന്ന വീട്ടമ്മയും മൂന്ന് മക്കളും കുടിൽ കെട്ടി സമരം ചെയ്തത്. മൂന്ന് മക്കൾക്കും വിവിധ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താൻ പാടുപെടുന്നതിനിടയിലാണ് വരാപ്പുഴയിലെ വാടക വീട് വീട്ടമ്മയ്ക്ക് ഒഴിയേണ്ടി വന്നത്. ഇതോടെയാണ് മക്കളുടെ ചികിത്സയ്ക്കും കടം വീട്ടാനുമായി അവയവങ്ങൾ വിൽക്കാനുണ്ടെന്ന ബോർഡുമായി സമരം ചെയ്തത്.

ശാന്ത്രിയുടെ മൂത്ത മകന് തലയിലും, രണ്ടാമത്തെ മകന് വയറിലും മകൾക്ക് കണ്ണിനുമാണ് ശസത്രക്രിയ വേണ്ടി വന്നത്. ഹൃദയം അടക്കമുള്ള അവയവങ്ങളാണ് ഇവർ വില്പനയ്ക്ക് വച്ചത്. ഇന്നലെ മുതലാണ് ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ വിൽപനയ്ക്ക് എന്ന ബോർഡുമായി കൊച്ചി കണ്ടെയ്‌നർ റോഡിലാണ് വീട്ടമ്മ നിൽക്കാൻ തുടങ്ങിയത്.

വാടക നൽകാൻ കഴിയാത്തതിനെ തുടർന്ന് വാടക വീട് കൂടി ഒഴിയേണ്ടി വന്നതോടെയായിരുന്നു പ്രതിഷേധം. റോഡിൽ സമരം ചെയ്ത ഇവരെയും കുട്ടികളേയും പൊലീസും ചൈൽഡ് ലൈൻ അധികൃതരും എത്തി മുളവുകാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP