Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊടി മാറ്റാൻ ചോദിച്ചതുകൊല്ലത്തെ പാർട്ടി കോൺഗ്രസ് ഉഷാറാക്കാനായി രണ്ട് ലക്ഷം രൂപ; ഭീഷണിക്ക് വഴങ്ങാതെ പ്രവാസി ആത്മഹത്യ ചെയ്തപ്പോൾ നേതാക്കൾ അഴിക്കുള്ളിലായി; എതിർത്തത് നിലം നികത്തലിനെ മാത്രമെന്ന് പ്രാഥമിക കുറ്റസമ്മതം; സുഗതന്റെ ആത്മഹത്യയിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് മക്കൾ; പ്രവാസിയുടെ തൂങ്ങി മരണം വെട്ടിലാക്കുന്നത് സിപിഐയെ

കൊടി മാറ്റാൻ ചോദിച്ചതുകൊല്ലത്തെ പാർട്ടി കോൺഗ്രസ് ഉഷാറാക്കാനായി രണ്ട് ലക്ഷം രൂപ; ഭീഷണിക്ക് വഴങ്ങാതെ പ്രവാസി ആത്മഹത്യ ചെയ്തപ്പോൾ നേതാക്കൾ അഴിക്കുള്ളിലായി; എതിർത്തത് നിലം നികത്തലിനെ മാത്രമെന്ന് പ്രാഥമിക കുറ്റസമ്മതം; സുഗതന്റെ ആത്മഹത്യയിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് മക്കൾ; പ്രവാസിയുടെ തൂങ്ങി മരണം വെട്ടിലാക്കുന്നത് സിപിഐയെ

പത്തനാപുരം: വർക്ഷോപ് തുടങ്ങുന്നതിനു നിർമ്മിച്ച താൽക്കാലിക ഷെഡിൽ പ്രവാസി ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ എഐവൈഎഫ് നേതാക്കളിൽ നിന്ന് സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. പാട്ടഭൂമിയിൽ സ്ഥാപിച്ച വർക്ഷോപ്പിനു മുന്നിൽ എഐവൈഎഫ് പ്രവർത്തകർ കൊടി നാട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിൽ മനംനൊന്താണു പിതാവ് ആത്മഹത്യ ചെയ്തത് എന്നാണ് സുഗതന്റെ മകന്റെ മൊഴി. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണു കേസെടുത്തത്. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകുമെന്ന് അന്വേഷണ ചുമതലയുള്ള പത്തനാപുരം സിഐ എം.അൻവർ പറഞ്ഞു.

എഐവൈഎഫ് കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം.എസ്.ഗിരീഷ്, സിപിഐ ലോക്കൽ കമ്മിറ്റി അംഗം ഇമേഷ്, എഐവൈഎഫ് വില്ലേജ് കമ്മിറ്റി വൈസ് പ്രസിഡന്റ് സതീഷ് എന്നിവരാണ് ജയിലിലുള്ളത്. ഇതിൽ ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ടു പേർ പുനലൂർ ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങി. പ്രതികൾ കോടതിയിൽ കീഴടങ്ങാൻ ശ്രമം നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്. രാവിലെ വീട്ടിലെത്തിയ പൊലീസിനെ കണ്ടു ഗിരീഷ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി. ഉച്ചയോടെ ഗിരീഷിനെ കോടതിയിൽ ഹാജരാക്കി ജയിലിലേക്കു കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് ഇമേഷും സതീഷും പൊലീസിനെ വെട്ടിച്ചു കോടതിയിൽ ഹാജരായത്. മൂന്നു പേരെയും കോടതി റിമാൻഡ് ചെയ്തു.

പ്രവാസിയായ പുനലൂർ ഐക്കരക്കോണം വാഴമൺ ആലിൻകീഴിൽ വീട്ടിൽ സുഗതൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആത്മഹത്യ ചെയ്തത്. നാട്ടിയ കൊടി നീക്കാൻ ആവശ്യപ്പെട്ടപ്പോൾ നേതാക്കൾ പണം ചോദിച്ചെന്ന് സുഗതന്റെ മക്കൾ എഐവൈഎഫ് നേതാക്കൾക്കെതിരേ ആരോപണം ഉന്നയിച്ചിരുന്നു. കൊല്ലത്ത് നടക്കുന്ന പാർട്ടി കോൺഗ്രസിനായി രണ്ടു ലക്ഷം രൂപ തന്നാൽ കൊടി മാറ്റാമെന്നും നേതാക്കൾ പറഞ്ഞതായാണ് ആരോപണം. എന്നാൽ, സുഗതൻ ഭീഷണിക്ക് വഴങ്ങി പണം നൽകാൻ തയാറായില്ല. സംഭവദിവസം രാവിലെ സഹായിയോടൊപ്പം ഷെഡ് പൊളിക്കാനെന്ന പേരിൽ എത്തിയ സുഗതൻ ഒപ്പമുണ്ടായിരുന്ന ആളെ ചായകുടിക്കാൻ പറഞ്ഞുവിട്ട ശേഷം ജീവനൊടുക്കുകയായിരുന്നു.

പ്രാഥമിക ചോദ്യം ചെയ്യലിൽ പൊലീസ് അറസ്റ്റ് ചെയ്ത ഗിരീഷ് കുറ്റം നിഷേധിച്ചിരുന്നു. വയൽ നികത്തുന്നതിനെയാണ് എതിർത്തതെന്നാണ് ഇവർ പറയുന്നത്. എന്നാൽ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനുള്ള പൊലീസിന്റെ തീരുമാനം. ഇതിലൂടെ ആരോപണത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് നീക്കം. അതിനിടെ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് സുഗതന്റെ മക്കൾ ആരോപിച്ചു. മൂന്ന് പേരിലേക്ക് കേസ് ഒതുക്കാനാണ് നീക്കമെന്നും അവർ പറയുന്നു. പൊലീസിൽ പരാതി നൽകിയിട്ടും ഫലം കാണാത്തതിനെ തുടർന്നാണ് അച്ഛന്റെ ആത്മഹത്യയെന്നും മക്കൾ പറയുന്നു.

രണ്ടുമാസം മുമ്പു നാട്ടിൽ തിരിച്ചെത്തിയ സുഗതൻ നാൽപ്പതുവർഷം ഗൾഫിൽ ചോര നീരാക്കിയുണ്ടാക്കി പണംകൊണ്ടു നാട്ടിൽ വർക്ക്ഷോപ്പു തുടങ്ങാൻ ആഗ്രഹിച്ചായിരുന്നു പതിനഞ്ചുവർഷം മുമ്പു നികത്തിയ വിളക്കുടി പഞ്ചായത്തിലെ ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷനിൽ സമീപവാസിയുടെ നികത്തിയ പാടം പാട്ടത്തിനെടുത്തത്. എന്നാൽ സിപിഐ-എ.ഐ.െവെ.എഫ്. പ്രവർത്തകർ സ്ഥലത്തു കൊടിനാട്ടി. ഇവിടെ നിർമ്മാണം അനുവദിക്കില്ലെന്ന് ആരോപിച്ച് കൊടികുത്തുകയായിരുന്നു.

ഇതേത്തുടർന്ന് ഇദ്ദേഹം കടുത്ത വിഷമത്തിലായിരുന്നു. കൊടി നീക്കണമെന്നാവശ്യപ്പെട്ട് സുഗതൻ പലവട്ടം സിപിഐ. നേതാക്കളെ കണ്ടിരുന്നു. എന്നാൽ, പണം തരാതെ മാറ്റില്ലെന്നും ഷെഡ് പൊളിച്ചു മാറ്റണമെന്നും അന്ത്യശാസനം നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP