Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എന്നേയും ഐസക്കിനേയും തമ്മിൽ തെറ്റിക്കാൻ ആലപ്പുഴയിൽ ക്രിമിനൽ സംഘമുണ്ട്; ഐസക്കിനെ താൻ നിരന്തരം അധിക്ഷേപിക്കുന്നുവെന്ന് വരുത്തിത്തീർക്കാനാണ് ഇത്തരക്കാരുടെ ശ്രമം; ഞങ്ങൾ തമ്മിൽ ഒരു പ്രശ്‌നവുമില്ല; ധനമന്ത്രിയെ റെസ്റ്റ് ഹൗസിൽ നിന്ന് കുടിയൊഴിപ്പിച്ചെന്ന വാർത്തയിൽ സുധാകരന് പറയാനുള്ളത്

എന്നേയും ഐസക്കിനേയും തമ്മിൽ തെറ്റിക്കാൻ ആലപ്പുഴയിൽ ക്രിമിനൽ സംഘമുണ്ട്; ഐസക്കിനെ താൻ നിരന്തരം അധിക്ഷേപിക്കുന്നുവെന്ന് വരുത്തിത്തീർക്കാനാണ് ഇത്തരക്കാരുടെ ശ്രമം; ഞങ്ങൾ തമ്മിൽ ഒരു പ്രശ്‌നവുമില്ല; ധനമന്ത്രിയെ റെസ്റ്റ് ഹൗസിൽ നിന്ന് കുടിയൊഴിപ്പിച്ചെന്ന വാർത്തയിൽ സുധാകരന് പറയാനുള്ളത്

ആലപ്പുഴ: മന്ത്രി തോമസ് ഐസക്കിനെ ആലപ്പുഴ ഗവ. റെസ്റ്റ് ഹൗസിൽ നിന്ന് കുടിയൊഴിപ്പിച്ചെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി ജി.സുധാകരൻ. തന്നെയും മന്ത്രി തോമസ് ഐസക്കിനെയും തമ്മിൽ തെറ്റിക്കുന്നതിന് ക്രിമിനൽ സംഘം ആലപ്പുഴയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിന്റെ ഫലമാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്. സംഭവം വെറും കെട്ടുകഥയാണ്. ഒരു വി.ഐ.പിക്കും അവിടെ സ്ഥിരം മുറിയില്ല. എപ്പോൾ ചെന്നാലും അദ്ദേഹത്തിന് മുറി ഉണ്ട്. മന്ത്രി തോമസ് ഐസക്കിനെ താൻ നിരന്തരം അധിക്ഷേപിക്കുന്നുവെന്ന് വരുത്തിത്തീർക്കാനാണ് ഇത്തരക്കാരുടെ ശ്രമം. എന്നാൽ, അത് വിലപ്പോകില്ല. താനും ഐസക്കുമായി പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പല റെസ്റ്റ് ഹൗസുകളിലും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇവയൊക്കെ മാറ്റം വരുത്തി പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസുകളുടെയും ഗെസ്റ്റ്ഹൗസുകളുടെയും നിലവാരം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാെറന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ പൊതുമരാമത്തു റെസ്റ്റ് ഹൗസിൽ മന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ താമസത്തിനു മന്ത്രി ജി.സുധാകരൻ 'പൂട്ടിട്ടു' എന്നായിരുന്ന വാർത്ത. മന്ത്രി തോമസ് ഐസക് ഉൾപ്പെടെ ആർക്കു വേണ്ടിയും മുറി ഒഴിച്ചിടരുതെന്ന് നിർദ്ദേശം നൽകിയ സുധാകരൻ റെസ്റ്റ് ഹൗസിൽ പരിശോധനയും നടത്തിയെന്നായിരുന്ന വാർത്ത. മുറിക്കു നടപടിക്രമങ്ങൾ പാലിച്ചു മുൻകൂട്ടി ബുക്ക് ചെയ്തിരിക്കണം. ഒഴിവുള്ളപ്പോൾ പൊതുജനങ്ങൾക്കും മുറി നൽകണം. മന്ത്രിക്കാണെങ്കിലും ഒഴിവുണ്ടെങ്കിൽ മാത്രം മുറി നൽകിയാൽ മതിയെന്നീ നിർദ്ദേശങ്ങൾ സുധാകരൻ നൽകി. ഇത് ഐസക്കിനെ ഇറക്കിവിടാനായിരുന്നുവെന്നായിരുന്നു പ്രചരണം.

ആലപ്പുഴയിൽ രണ്ടു സർക്കാർ അതിഥി മന്ദിരങ്ങളാണുള്ളത്‌ദേശീയപാതയിലെ കളപ്പുരയിൽ വിനോദ സഞ്ചാര വകുപ്പിനും ബീച്ചിൽ പൊതുമരാമത്തു വകുപ്പിനും. ആലപ്പുഴയിൽ സ്വന്തം വീടില്ലാത്ത തോമസ് ഐസക് സ്ഥിരമായി ബീച്ച് റെസ്റ്റ് ഹൗസിലെ ഒന്നാം നമ്പർ മുറിയിലാണ് താമസം. ധനമന്ത്രിയുടെ അടുപ്പക്കാരുടെ കേന്ദ്രമായാണു റെസ്റ്റ് ഹൗസ് അറിയപ്പെടുന്നതും. ഇടയ്ക്കു റെസ്റ്റ് ഹൗസ് പൊതുജനങ്ങൾക്കു ലഭിക്കുന്നില്ലെന്നു പരാതി ഉയർന്നിരുന്നു.

വിളിക്കുമ്പോൾ മുറികൾ ഒഴിവില്ലെന്ന സ്ഥിരം മറുപടിയാണ് ലഭിക്കാറുള്ളതെന്ന് ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണു പൊതുമരാമത്തു മന്ത്രിയുടെ നടപടി. ഇത് ഏറെ ചർച്ചയായി. ഇതോടെയാണ് താൻ ഐസക്കിനെതിരല്ലെന്ന് മന്ത്രി വിശദീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP