Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുദേഷ്‌കുമാർ വിജിലൻസ് എഡിജിപി; ഡയറക്ടറുടെ അധിക ചുമതല; തച്ചങ്കരിയുടെ ഒഴിവിൽ അനിൽ കാന്ത് ക്രൈംബ്രാഞ്ച് മേധാവി

സുദേഷ്‌കുമാർ വിജിലൻസ് എഡിജിപി; ഡയറക്ടറുടെ അധിക ചുമതല; തച്ചങ്കരിയുടെ ഒഴിവിൽ അനിൽ കാന്ത് ക്രൈംബ്രാഞ്ച് മേധാവി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിജിലൻസ് എഡിജിപിയെ ഉൾപ്പെടെ മാറ്റി പൊലീസ് തലപ്പത്ത് അഴിച്ചുപണി. ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എഡിജിപി സുദേഷ് കുമാറിനെ വിജിലൻസ് എഡിജിപിയായി നിയമിച്ചു. സുദേഷ് കുമാറിന് വിജിലൻസ് ഡയറക്ടറുടെ അധികച്ചുമതലയും നൽകി.

വിജിലൻസ് മേധാവിയായിരുന്ന എസ്. അനിൽ കാന്തിനെ ക്രൈംബ്രാഞ്ച് മേധാവിയായും നിയമിച്ചു. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിൻ ജെ തച്ചങ്കരിയെ ഡി.ജി.പി യായി സ്ഥാനക്കയറ്റം നൽകി കെ.എഫ്.സി സി.എം.ഡിയായി നിയമിച്ച ഒഴിവിലാണ് അനിൽ കാന്തിന്റെ നിയമനം.
പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി. മനോജ് എബ്രഹാമിന് സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP