Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുതലമുറയെ വായനയിലേക്ക് അടുപ്പിച്ച എഴുത്തുകാരൻ; നഷ്ടപ്പെട്ടത് ജനപ്രിയ നോവലിസ്റ്റിനെ: സുധാകർ മംഗളോദയത്തിന്റെ വേർപാടിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ

ഒരുതലമുറയെ വായനയിലേക്ക് അടുപ്പിച്ച എഴുത്തുകാരൻ; നഷ്ടപ്പെട്ടത് ജനപ്രിയ നോവലിസ്റ്റിനെ: സുധാകർ മംഗളോദയത്തിന്റെ വേർപാടിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ ജനപ്രിയ നോവലിസ്റ്റായിരുന്നു സുധാകർ മംഗളോദയമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അനുശോചിച്ചു. മലയാളത്തിലെ വിവിധ വാരികകളിലെഴുതിയ നോവലുകളിലൂടെ മലയാളികൾക്കിടയിൽ ഏറെ പ്രിയങ്കരനായി മാറിയ എഴുത്തുകാരനാണ് അദ്ദേഹം. സുധാകർ മംഗളോദയത്തിന്റെ നോവലുകൾ ഒരുതലമുറയെ വായനയിലേയ്ക്കടുപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിരുന്നു.

വാരികകളിൽ മാത്രമല്ല പുസ്തകമായും അദ്ദേഹത്തിന്റെ നോവലുകൾ പുറത്തിറങ്ങി. നിരവധി നോവലുകൾ മലയാളികളുടെ ഹൃദയം കവർന്ന സിനിമകളും സീരിയലുകളുമായിട്ടുണ്ടെന്നത് അദ്ദേഹത്തിന്റെ ജനപ്രിയതയുടെ തെളിവാണെന്നും സുരേന്ദ്രൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP